ബോളിവുഡിലെ പെർഫെക്ഷനിസ്റ്റ് എന്നാണ് ആമിർ ഖാൻ അറിയപ്പെടുന്നത്. ഏതൊരു കാര്യത്തെയും അതിന്റെ ഏറ്റവും മികച്ചത് തന്നെയാക്കാനാണ് അവർ അദ്ദേഹം ശ്രമിക്കാറുള്ളത്. ഫിറ്റ്നസ് കൊണ്ടും കഥാപാത്രം പൂർണതക്കായി എടുക്കുന്ന എഫേർട്ടുകൾ കൊണ്ടും അദ്ദേഹം ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്.
2016ൽ പുറത്തിറങ്ങിയ ദംഗൽ എന്ന ചിത്രത്തിന് വേണ്ടി അദ്ദേഹം നടത്തിയ ട്രാൻസ്ഫോർമേഷൻ എന്നും ചർച്ചായാകുന്ന കാര്യമാണ്. ഭാരം കൂട്ടിയും കുറച്ചും അദ്ദേഹം ഒരുപാട് മാറ്റങ്ങൾ ഈ ചിത്രത്തിന് വേണ്ടി നടത്തിയിട്ടുണ്ട്.
ആ ചിത്രത്തിലെ രണ്ട് കാലഘട്ടത്തെ അടയാളപ്പെടുത്താനായി ഭാരം കൂട്ടിയ ആമിർ പിന്നീട് 25 കിലോയോളം കുറക്കുകയും ചെയ്തു. ബോഡി സ്യൂട്ട് ഉപയോഗിക്കാൻ സാധിക്കുന്ന സീനിൽ അദ്ദേഹം ഭാരം കുറക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു.
തന്റെ ഭാരം കുറച്ച രീതിയെ കുറിച്ച് സംസാരിക്കുകയാണ് ആമിർ. ശആദ്യം ഭാരം കൂട്ടുന്നത് എളുപ്പമായിരുന്നുവെന്നും എന്നാൽ ഭാരം ഓവറായപ്പോൾ അതൊരു ബുദ്ധിമുട്ടായെന്നും അദ്ദേഹം പറഞ്ഞു. ഭാരം കുറക്കുന്നത് ആരംഭിച്ചപ്പോൾ തുടക്കത്തിൽ ബുദ്ധിമുട്ടായിരുന്നുവെന്നും എന്നാൽ താൻ മുന്നോട്ട് തന്നെ നീങ്ങിയെന്നും ആമിർ പറഞ്ഞു.
'ഭാരം കൂട്ടുന്നത് രസമായിരുന്നു. എന്ത് വേണമെങ്കിലും കഴിക്കാം. എന്നാൽ അത് അസ്വസ്ഥ ഉളവാക്കുന്നതായിരുന്നു. എന്റെ ഗുസ്തി പരിശീലനത്തെ പോലും അത് ബാധിച്ചു. എനിക്ക് വളരെയധികം ഭാരം ഉണ്ടായിരുന്നതിനാൽ എനിക്ക് വേഗത്തിൽ നീങ്ങാൻ കഴിഞ്ഞില്ല. നിങ്ങൾ ഭാരം കൂട്ടുമ്പോൾ നിങ്ങളുടെ ശ്വസനം മാറുന്നു, നിങ്ങളുടെ ശരീരഭാഷ മാറുന്നു, നിങ്ങൾ നടക്കുന്ന രീതി മാറുന്നു, നിങ്ങൾ ഇരിക്കുന്ന രീതി മാറുന്നു, എല്ലാം മാറുന്നു.
ശരീരം ഭാരം കുറക്കുന്നതിനെ പറ്റി എനിക്ക് നെഗറ്റീവ് ചിന്തകളായിരുന്നു. പക്ഷെ അത് മൂലം തളർന്നിരിക്കാൻ ഞാൻ തയ്യാറായില്ല. റിസൽട്ടിനെ കുറിച്ച് ഭയപ്പെടാതെ ഞാൻ വർക്കൗട്ട് ചെയ്യാൻ ആരംഭിച്ചു. കലോറി കുറച്ചുള്ള ഡയറ്റ്, കാർഡിയോ, വെയിറ്റ് ട്രെയിനിങ്, വർക്കൗട്ട് എന്നിവയാണ് ഞാൻ ഫോളോ ചെയ്തത്. ഡയറ്റാണ് ഏറ്റവും പ്രധാനം. അത് ശരിയല്ലെങ്കിൽ നിങ്ങൾ എത്ര വർക്കൗട്ട് ചെയ്തിട്ടും കാര്യമില്ല,' ആമിർ പറഞ്ഞു.
Content Highlights- How Amir Khan Lost Over 25 Kg In 5 Months