ബീഹാറില് വരുമാന സര്ട്ടിഫിക്കറ്റിനായി സമര്പ്പിച്ച അപേക്ഷകന്റെയും മാതാപിതാക്കളുടെയും പേരുകള് സോഷ്യല് മീഡിയയില് വൈറലാകുന്നു. സര്ട്ടിഫിക്കറ്റില് അപേക്ഷകന്റെ പേര് 'സാംസങ്' എന്നും മാതാപിതാക്കളുടെ പേര് ഐഫോണ് എന്നും 'സ്മാര്ട്ട് ഫോണ്' എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുടുംബത്തിന്റെ മേല്വിലാസം 'ഗദ്ദ' എന്നുമാണ് കൊടുത്തിരിക്കുന്നത്.
സര്ഫിക്കറ്റിലെ പേരു കണ്ട് ഞെട്ടിയ മോദന്ഗഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥന് ഉടന് തന്നെ ഉന്നത ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. ഇത്തരത്തിലുള്ള തമാശകള് പ്രോത്സാഹിപ്പിക്കാന് കഴിയില്ലെന്നും ഇതിനെതിരെ കര്ശനമായ നടപടി സ്വീകരിക്കണമെന്നും മോദന്ഞ്ചിലെ സര്ക്കിള് ഇന്സ്പെക്ടര് പറഞ്ഞു. ഫോം നിരസിക്കുകയും ചെയ്തു. ജെഹനാബാദിലെ സൈബര് പൊലീസില് ഔദ്യോഗികമായി പരാതി നല്കിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
ബീഹാറില് നിന്ന് മുന്പും ഇത്തരത്തിലുള്ള സംഭവങ്ങള് വാര്ത്തകളില് ഇടംപിടിച്ചിട്ടുണ്ട്. ഭോജ്പുരി നടി മോണാലിസയുടെ ഫോട്ടോ ഉപയോഗിച്ച് സോണാലിക ട്രാക്ടര് എന്ന പേരില് റസിഡന്ഷ്യല് സര്ട്ടിഫിക്കറ്റിനായി അപേക്ഷ ഫോം സമര്പ്പിച്ചു. അമ്മയുടെ പേര് കാര് ദേവി എന്നുമാണ് രേഖപ്പെടുത്തിയത്. പിതാവിന്റെ പേര് സ്വരാജ് ട്രാക്ടര് എന്നും രേഖപ്പെടുത്തി. ഇതില് അജ്ഞാതനായ അപേക്ഷകനെതിരെ എഫ്ഐഐആര് രേഖപ്പെടുത്തിയിട്ടുണ്ട്.
Content Highlights: ‘Samsung’ has parents named ‘iPhone’ in Bihar