
ഇന്ത്യൻ രൂപക്കാണ് ഡോളറിനേക്കാള് മികച്ച ഡൊമസ്റ്റിക്ക് പർച്ചേസിങ് പവറെന്ന് പറയുകയാണ് ഇന്ത്യയിൽ ജീവിക്കുന്ന അമേരിക്കൻ യുവതിയായ ക്രിസ്റ്റൻ ഫിഷെർ. തന്റെ വീഡിയോകളിൽ എപ്പോഴും ഇന്ത്യയിൽ ജീവിക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ച് സംസാരിക്കാറുണ്ട്.
കമന്റ് ബോക്സിൽ ആളുകൾ ഇന്ത്യയും അമേരിക്കയെയും കമന്റ് ചെയ്യുവാൻ ആളുകൾ പറയാറുണ്ട്. ഇതിനെ കുറിച്ച് സംസാരിക്കാനായി പർച്ചേസ് പവർ പാരിറ്റി എന്ന ആശയം ഉപയോഗിച്ചു. അതായത് ദൈനംദിന ജീവിതത്തിൽ അമേരിക്കയിൽ ഡോളറുള്ളതിനേക്കാൾ മൂല്യം ഇന്ത്യയിൽ ഇന്ത്യൻ രൂപക്കുണ്ട്.
രാജ്യങ്ങൾ തമ്മിലുള്ള ജീവിതച്ചെലവ് വ്യത്യാസങ്ങൾ കണക്കാക്കുന്ന ഒരു സാമ്പത്തിക സൂചകമാണ് പിപിപി. രാജ്യങ്ങൾക്കിടയിലുള്ള കറൻസികളുടെയും ജീവിത നിലവാരത്തിന്റെയും മൂല്യം താരതമ്യം ചെയ്യാൻ ഇത് സഹായിക്കുന്നു.
യുഎസിൽ 10 ഡോളറിന് കുഴപ്പമില്ലാതെ ഭക്ഷണം ലഭിച്ചേക്കാം, എന്നാൽ ഇന്ത്യയിൽ അതേ തുകയ്ക്ക് നിങ്ങൾക്ക് നിരവധി ഭക്ഷണങ്ങൾ വാങ്ങാൻ കഴിയും. ഇന്ത്യയിൽ 100 രൂപ വിലയുള്ള ഒരു ഹെയർകട്ട് യുഎസിൽ 40 ഡോളറിന് തുല്യമാണ്. അതായത് യുഎസിൽ ഒരു ഹെയർകട്ടിന്റെ വിലയ്ക്ക് ഇന്ത്യയിൽ 34 ഹെയർകട്ടുകൾ നേടാമെന്ന് അവർ ചൂണ്ടിക്കാട്ടി. യുഎസിൽ വരുമാനം കൂടുതലായിരിക്കാമെങ്കിലും, ജീവിതച്ചെലവും ഉയർന്നതാണെന്ന് ഫിഷർ ഊന്നിപ്പറഞ്ഞു.
'പർച്ചേസിങ് പവർ സംബന്ധിച്ച നിരവധി പ്രതികരണങ്ങളാണ് ഈ വീഡിയോ നിർമിക്കാൻ എന്നെ പ്രേരിപ്പിച്ചത്. ഇന്ത്യയിലെ രൂപ യുഎസ്എയിലെ ഡോളറിനേക്കാൾ കൂടുതലാണ്. തീർച്ചയായും, യുഎസ്എയിൽ വരുമാനം കൂടുതലാണ്, പക്ഷേ അവിടെ എല്ലാത്തിനും വില കൂടുതലാണ്. അതെ, വരുമാനം ഇന്ത്യയിൽ വളരെ കുറവാണെന്ന് എനിക്കറിയാം, പക്ഷേ സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയും അങ്ങനെ തന്നെ,' എന്നാണ് അവർ വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയത്.
Content Highlights- US Woman Explains Why Living In India Feels Richer than Us