മധ്യപ്രദേശില് നിന്നുള്ള ഒരു കര്ഷകന്റെ വരുമാന സെര്ട്ടിഫിക്കറ്റ് സോഷ്യല് മീഡിയയില് വൈറലായതിന് പിന്നാലെ രാജ്യത്തെ ഏറ്റവും ദരിദ്രനായ വ്യക്തിയായി മാറിയിരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ ദിവസമാണ് നാല്പ്പത്തഞ്ചുകാരനായ രാംസ്വരൂപിന്റെ വരുമാന സര്ട്ടിഫിക്കറ്റിന്റെ പതിപ്പ് സമൂഹമാധ്യമങ്ങളില് പ്രത്യക്ഷപ്പെട്ടത്. ഇതില് അദ്ദേഹത്തിന്റെ വാര്ഷിത വരുമാനം മൂന്നു രൂപ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പിന്നാലെ സോഷ്യല് മീഡിയ ഇദ്ദേഹത്തെ രാജ്യത്തെ ഏറ്റവും ദരിദ്രനായ വ്യക്തിയാക്കി തീര്ത്തു.
മധ്യപ്രദേശിലെ സത്നാ ജില്ലയിലെ കോതി തഹസിലിന് കീഴിലുള്ള നായഗാവ് നിവാസിയാണ് രാംസ്വരൂപ്. തഹസില്ദാര് സൗരഭ് ദ്വിവേദിയുടെ ഒപ്പോട് കൂടി ജൂലായ് 22നാണ് അദ്ദേഹത്തിന് വരുമാന സര്ട്ടിഫിക്കറ്റ് നല്കിയത്. ഇതിന്റെ കോപ്പിയാണ് സമൂഹമാധ്യമങ്ങളില് പ്രത്യക്ഷപ്പെട്ടത്. സംഭവം ശ്രദ്ധയില്പ്പെതോടെ അധികൃതര് ഉടനടി നടപടി സ്വീകരിച്ചു.
പുതിയ വരുമാന സര്ട്ടിഫിക്കറ്റില് കര്ഷകന്റെ വാര്ഷിക വരുമാനം മുപ്പതിനായിരം രൂപയാണ്. പ്രതിമാസ വരുമാനം 2500 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യത്തെ സര്ട്ടിഫിക്കറ്റില് 25 പൈസയായിരുന്നു അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനമായി രേഖപ്പെടുത്തിയിരുന്നത്. ക്ലറിക്കല് പിശകാണ് സംഭവിച്ചതെന്നും പുതിയ വരുമാന സര്ട്ടിഫിക്കറ്റ് അനുവദിച്ചിട്ടുണ്ടെന്നും തഹസില്ദാര് വ്യക്തമാക്കിയിട്ടുണ്ട്.
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന് യാദവിന്റെ കാലത്ത് ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ വ്യക്തിയെ കണ്ടെത്താന് സാധിച്ചു. വാര്ഷിക വരുമാനം വെറും മൂന്ന് രൂപ എന്നാണ് സംഭവത്തെ പരിഹസിച്ച് സംസ്ഥാന കോണ്ഗ്രസ് എക്സില് പോസ്റ്റ് ചെയ്തത്.Content Highlights: Madya Pradesh farmer with annual 3 becomes country's poorest man