പ്ലാവിന് ഭ്രാന്ത് പിടിച്ചാല്‍;ചൊല്ലിനെ അന്വര്‍ഥമാക്കി ഈ പ്ലാവില്‍ കായ്ച്ചത് 400 ചക്ക

ഈ പ്ലാവ് ഇവിടെങ്ങും അല്ല അങ്ങ് ചൈനയിലാണ്

വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്നാണല്ലോ ചൊല്ല്. എന്നാല്‍ ഇവിടെയൊരു പ്ലാവില്‍ വേരില്‍ മാത്രമല്ല ഒരിഞ്ച് സ്ഥലം ബാക്കി വയ്ക്കാതെ എല്ലായിടത്തും കായ്ച്ചിട്ടുണ്ട് ചക്കകള്‍. ചൈനയിലെ യുനാന്‍ പ്രവിശ്യയിലുളള ഒരു പ്ലാവില്‍ 400 ല്‍ അധികം ചക്കകളാണ് കായ്ച്ച് കിടക്കുന്നത്. ചൈന സിന്‍ഹുവ ന്യൂസ് പങ്കിട്ട ഒരു വീഡിയോയിലാണ് മരത്തിന്റെ ശാഖകളിലെല്ലാം നിരവധി ചക്കകള്‍ നിറഞ്ഞിരിക്കുന്ന കാഴ്ച കാണാന്‍ സാധിക്കുന്നത്.

ചക്കയ്ക്ക് എങ്ങനെയാണ് ആ പേരുവന്നത് എന്നറിയാമോ?

1563 ല്‍ തന്റെ ' കൊളോക്വീസ് ഓണ്‍ ദി സിമ്പിള്‍സ്' എന്ന പുസ്തകത്തില്‍ വൈദ്യനും പ്രകൃതി ശാസ്ത്രജ്ഞനുമായ ഗാര്‍സിയ ഡി ഓര്‍ട്ട എഴുതിയിരുന്ന പോര്‍ച്ചുഗീസ് പദമായ ' ജാക്ക' യില്‍ നിന്നാണ് ചക്ക എന്ന പേര് വന്നത്.

A jackfruit tree in southwest China's Yunnan Province is breaking a record. Instead of the usual dozens, it grew over 400 fruits, a rare sight that has stunned locals. #Jackfruit #Rare #China #NatureWonder pic.twitter.com/AMpYNacJ42

ഒരു പ്രായമായ പ്ലാവില്‍ പ്രതിവര്‍ഷം ശരാശരി 200 ല്‍ അധികം ചക്കകളാണ് സാധാരണ ഉണ്ടാകാറുള്ളത്. അതുകൊണ്ടുതന്നെ ചൈനയിലെ ഈ പ്ലാവില്‍ 400 ല്‍ അധികം ചക്കകള്‍ ഉണ്ടായിരിക്കുന്നത് ഒരു വലിയ അത്ഭുതമായിട്ടാണ് ആളുകള്‍ കാണുന്നത്. ഉഷ്ണമേഖല താഴ്ന്ന പ്രദേശങ്ങളില്‍ നന്നായി വളരുന്ന ഒരു വൃക്ഷമാണ് പ്ലാവ്.

ഇന്ത്യ, തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് പ്ലാവ് വ്യാപകമായി കൃഷി ചെയ്യുന്നത്. പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പ്ലാവുകള്‍ സ്വാഭാവികമായി കൂടുതല്‍ ഫലം കായ്ക്കാന്‍ കഴിവുള്ളവരാണ്. കൂടാതെ ചക്ക ഉത്പാദനത്തിന് പേരുകേട്ട ചൈനയിലെ യുനാന്‍ പോലുള്ള പ്രദേശങ്ങളില്‍ ഇവയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ കാലാവസ്ഥയാണ് ഉള്ളത്.

Content Highlights :More than 400 jackfruit trees are growing on a plantation in Yunnan Province, China

To advertise here,contact us