ചിലർ ചേർത്തുപിടിച്ചതുകൊണ്ട്‌ മാത്രം ജീവനൊടുക്കാത്ത പെണ്ണ്; ടോക്‌സിക്ക് ബന്ധങ്ങളെ കുറിച്ച് ഇംതിയാസ് ബീഗം

'മാതാപിതാക്കളും മകളും സുഹൃത്തുക്കളും .. ചുരുക്കം ചില ബന്ധുക്കളും ചേർത്ത് പിടിച്ചത് കൊണ്ട് മാത്രം ജീവനൊടുക്കാതെ ജീവിക്കുന്ന ഒരു പെണ്ണ്' എന്ന ക്യാപ്ഷനോടെയാണ് ഇംതിയാസ് പോസ്റ്റ് പങ്കുവെക്കുന്നത്

കഴിഞ്ഞ ദിവസം ഗൾഫിൽ വെച്ച് അതുല്യ എന്ന NRI യുവതി ജീവനൊടുക്കിയതാണ് ഇന്ന് കേരളം മുഴുവന്‍ ചര്‍ച്ചയാകുന്നത്. ഭർത്താവിന്റെ പീഡനം മൂലമാണ് അതുല്യ മരണപ്പെട്ടതെന്ന് സഹോദരിയും കുടുംബവും അറിയിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തെ ആസ്പദമാക്കി പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഗായികയായ ഇംതിയാസ് ബീഗം.

മൂന്ന് കൂട്ടരുടെ കഥ എന്നുപറഞ്ഞുകൊണ്ടുള്ള പോസ്റ്റില്‍ സുഹൃത്തുക്കളും കുടുംബവും ചേര്‍ത്തുപിടിച്ചതുകൊണ്ട് ജീവനൊടുക്കാതെ മുന്നോട്ടുപോകാന്‍ കഴിഞ്ഞ ഒരാളാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഈ വിഷയത്തിലുള്ള തന്‍റെ അഭിപ്രായം ഇംതിയാസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ടോക്സിക് ബന്ധങ്ങളില്‍ നിന്ന് ഇറങ്ങിവരാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ കുറിച്ചാണ് ഇംതിയാസ് പോസ്റ്റില്‍ വിവരിക്കുന്നത്.

ഇംതിയാസിന്‍റെ പോസ്റ്റ്

'ടോക്‌സിക് ആയ ബന്ധങ്ങളിൽ നിന്ന് ഇറങ്ങിവരാനുള്ള ആർജവം പെൺകുട്ടികളും സ്ത്രീകളും കാണിക്കണം എന്ന് പറയുന്നവരും ടോക്‌സിക് ബന്ധങ്ങളിൽ നിന്ന് സഹികെട്ട് ജീവിനൊടുക്കുന്നവർക്ക് വേണ്ടി 'മകളേ മാപ്പ്' പോസ്റ്റ് ഇടുന്നവർ, ഇറങ്ങിപ്പോരാനുള്ള ധൈര്യം കാണിക്കാമായിരുന്നു ആ കുട്ടിക്ക്, എന്ന് വിലപിക്കുന്നവരും, ടോക്‌സിക്ക് ബന്ധം ആണെന്നറിഞ്ഞിട്ടും പലവട്ടം കുഞ്ഞുങ്ങൾക്ക് വേണ്ടി സഹിച്ചു ക്ഷമിച്ചിട്ടും, കുഞ്ഞിനേയും അത് ബാധിക്കുമെന്നറിഞ്ഞു ഇറങ്ങിപ്പോരുമ്പോൾ, 'അവൾ liberal life നയിച്ചു എന്നും, കുറച്ച് കാശ് വന്നപ്പോൾ അവനെ ഒഴിവാക്കി എന്നും, അവനെ കറിവേപ്പിലയാക്കിയവൾ എന്നും, പാവം ആ കുഞ്ഞിന്റെ കാര്യം എന്നും സഹതപിച്ച് പഴയ പോസ്റ്റിന്റെ അടിയിൽ സഹതാപ കമന്റ് ഇട്ട് ആത്മഹത്യയിലേക്ക് തള്ളിവിടുന്നതുമായ ഒരു കൂട്ടരും' എന്നാണ് ഇംതിയാസിന്റെ പോസ്റ്റിൽ കുറിക്കുന്നത്.

'മാതാപിതാക്കളും മകളും സുഹൃത്തുക്കളും .. ചുരുക്കം ചില ബന്ധുക്കളും ചേർത്ത് പിടിച്ചത് കൊണ്ട് മാത്രം ജീവിനൊടുക്കാതെ ജീവിക്കുന്ന ഒരു പെണ്ണ്' എന്ന ക്യാപ്ഷനോടെയാണ് അവർ ഈ പോസ്റ്റ് പങ്കുവെച്ചത്.

ഫെയ്സ്ബുക്ക് പോസ്റ്റ്

Content Highlights- Imthiyas Bheegums Post about Toxic Relationship

To advertise here,contact us