ശാസ്ത്രത്തിന്റെ ഓരോ വളർച്ചയേ..! വായുവിൽ നിന്നും വെള്ളമുണ്ടാക്കി സൗജന്യമായി നൽകുന്ന ഹോട്ടൽ; സംഭവം ദുബൈയില്‍

കടൽവെള്ളത്തെയോ, വാട്ടർ സപ്ലൈയോ മറ്റ് സോഴ്‌സുകളോ ഈ ഹോട്ടൽ ആശ്രയിക്കുന്നില്ല, മറിച്ച് അന്തരീക്ഷത്തിൽ നിന്നും ഈർപ്പം പിടിച്ചെടുത്ത് ശുദ്ധവും മിനറൽസും നിറഞ്ഞ വെള്ളമാക്കി മാറ്റുകയാണ്

വായുവിൽ നിന്നും വെള്ളമുണ്ടാക്കുക, എന്നിട്ട് സൗജ്യനമായി നൽകും; അപൂർവ സംഭവം ദുബൈയിൽ വെള്ളത്തിന്റെ ക്ഷാമത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ദുബൈയിലെ ഒരു ഹോട്ടൽ. വായുവിൽ നിന്നും നേരിട്ട് കുടിവെള്ളമുണ്ടാക്കിയാണ് ഇവർ അസാധാരാണമായ സംഭവം നടത്തുന്നത്.

ഹോട്ടലുകളിലെ വെള്ളത്തിന്‍റെ അമിതോപയോഗങ്ങളും വൃത്തിയില്ലായ്മയും എന്നും ചർച്ചയാകാറുണ്ട്. ഇതിനെല്ലാം പരിഹാരം കാണുകയാണ് ദുബൈയിലെ ബാഹി അജ്മാൻ പാലസ് ഹോട്ടല്‍. വായുവിൽ നിന്നും നേരിട്ട് കുടിവെള്ളമുണ്ടാക്കിയാണ് ഇവർ ഈ അസാധാരാണമായ സംഭവം നടത്തുന്നത്.

കടൽവെള്ളത്തെയോ, മുൻസിപ്പല്‍ വാട്ടർ സപ്ലൈയോ മറ്റ് സോഴ്‌സുകളോ ഈ ഹോട്ടൽ ആശ്രയിക്കുന്നില്ല, മറിച്ച് അന്തരീക്ഷത്തിൽ നിന്നും ഈർപ്പം പിടിച്ചെടുത്ത് ശുദ്ധവും മിനറൽസും നിറഞ്ഞ വെള്ളമാക്കി മാറ്റുകയാണ്. അവിടെയെത്തുന്ന അതിഥികൾക്ക് ഇത് സൗജന്യമായി നൽകുകയും ചെയ്യുന്നു. 'എയർ ടു വാട്ടർ, പ്ലാന്റ്' എന്നറിയപ്പെടുന്ന ഈ സിസ്റ്റം മൂലം ബാഹി അജ്മാൻ പാലസ് ഹോട്ടലിൽ പ്ലാസ്റ്റിക്ക് ബോട്ടലിനെ പൂർണമായും തുരത്താൻ സാധിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടയിൽ 100 കിലോയ്ക്ക് മുകളിൽ പ്ലാസ്റ്റിക്ക് വെയ്സ്റ്റുകൾ ഹോട്ടലിൽ നിന്നും കളഞ്ഞതായി മാനേജ്‌മെന്റ് അറിയിച്ചു.

'കടലിൽ നിന്നോ ഭൂമിയിൽ നിന്നോ മറ്റ് ലൈനിൽ നിന്നോ വരുന്നതല്ല ഈ വെള്ളം. ഇത് വായുവിൽ നിന്നും നേരിട്ട് വരുന്നതാണ്. അന്തരീക്ഷത്തിലുള്ള ഈർപ്പം ഞങ്ങൾ ഉപയോഗപ്പെടുത്തുന്നു, ഫിൽട്ടറുകളിലൂടെയും മറ്റ് ലയറുകളിലൂടെയും ശുദ്ധീകരത്തിലൂടെയും അത് പ്രവർത്തിപ്പിക്കുന്നു. എന്നിട്ട് ഈ വെള്ളം വീണ്ടും ഉപയോഗിക്കാവുന്ന ഗ്ലാസ് കുപ്പിയിലാക്കുന്നു. ശുദ്ധവും കുടിക്കാൻ കഴിയുന്നതുമായ വെള്ളമാണിത്. ലോകത്തിന് ദോഷമൊന്നും വരുത്താത്ത എന്നാൽ മികച്ച രുചിയും ഇതിനുണ്ട്,' ഹോട്ടലിന്റെ ജനറൽ മാനേജർ ബ ഇഫ്തിഖാർ ഹംദാനി പറഞ്ഞു.

അന്തരീക്ഷത്തിലെ വെള്ളം വലിച്ചെടുക്കുന്നതിലൂടെയാണ് പ്രോസസ് ആരംഭിക്കുന്നത്. പിന്നീട് ഈ വായു വെള്ളതുള്ളികളായി മാറുന്നത് വരെ തണുപ്പിക്കും. ഈ വെള്ളതുള്ളികൾ സൂക്ഷിക്കുകയും പിന്നീട് ഫിൽറ്റർ ചെയ്യുകയും മറ്റ് ശുദ്ധീകരണ പ്രോസസിലൂടെയും വെള്ളമാക്കി മാറ്റുന്നു.

Content Highlights- Hotel Produces Drinking Water from Air, serves it for free in Dubai

To advertise here,contact us