ജോലിചെയ്യാം ഇടയ്ക്ക് നീന്തിത്തുടിക്കാം;നീന്തല്‍ക്കുളത്തില്‍ മേശയും കസേരയും സെറ്റ് ചെയ്ത ഓഫീസ് വൈറല്‍

ചൈനയിലെ സുചുവാന്‍ പ്രവിശ്യയിലാണ് വിചിത്രമായ ഈ ഓഫീസുള്ളത്

ജീവനക്കാരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ ജോലി സ്ഥലത്തെ അന്തരീക്ഷം വളരെ പ്രധാനമാണ്. മേല്‍ക്കൂരകളെ പൂന്തോട്ടങ്ങളാക്കിയും ബസ്സുകളെയും മരക്കുടിലുകളെയും ഓഫീസാക്കി മാറ്റിയും ഒക്കെ ജോലിസ്ഥങ്ങളില്‍ നല്ല അന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരുണ്ട്.

എന്നാല്‍ ചൈനയില്‍ ഇതാ ഒരു കമ്പനിഓഫീസ് അന്തരീക്ഷം വൈബാക്കാനായി കുറച്ച് കടന്നകൈയ്യാണ് പ്രയോഗിച്ചിരിക്കുന്നത്. ചൈനയിലെ സിചുവാന്‍ പ്രവശ്യയിലുളള ചെങ്ഡുവിലുളള ഒരു സ്ഥാപനം ഒരു നീന്തല്‍കുളം താല്‍കാലിക ഓഫീസാക്കി മാറ്റിയിരിക്കുകയാണ്. ചുരുങ്ങിയ സമയംകൊണ്ട് ഈ വ്യത്യസ്തമായ ഓഫീസ് രാജ്യമെമ്പാടുമുളള ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട്.

' സ്വിമ്മിംഗ്പൂള്‍ ട്രാന്‍സ്‌ഫോര്‍മിഡ് ഇന്‍ ഓഫീസ് സ്‌പേസ്' എന്ന തലക്കെട്ടിലുള്ള ഒരു വീഡിയോ കമ്പനിയിലെ ഒരു ജീവനക്കാരന്‍ പങ്കുവച്ചതിനെക്കുറിച്ച് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കമ്പനി ഓഫീസ്, ജിം, നീന്തല്‍കുളം ഇവയെല്ലാം ഒരേ നിലയില്‍ത്തന്നെയാണ് സ്ഥിതിചെയ്യുന്നത്.

ജിമ്മിന് സമീപമുളള ഒരു ഗ്ലാസ് വാതില്‍ നേരിട്ട് വെള്ളം ഒഴുകുന്ന പൂള്‍ ഏരിയയിലേക്കാണ് തുറക്കുന്നത്. ജീവനക്കാര്‍ കുളത്തിലെ ലോഹ ഗോവണി ഉപയോഗിച്ചാണ് ഓഫീസ് സ്‌പേസില്‍ കയറുന്നതും അവിടെ ഇരിക്കുന്നതും. കമ്പ്യൂട്ടറുകളും പവര്‍ കേബിളുകളും എല്ലാം വളരെ ഭംഗിയായി സജ്ജീകരിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ഓരോ വര്‍ക്ക് സ്‌റ്റേഷനും ഒരു ചെറിയ ഡൈവിങ് ടാങ്ക് പോലെ തോന്നിപ്പിക്കുന്നു എന്നും ഈ അനുഭവം ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയിലെ പോലെ തോന്നുന്നുവെന്നും വീഡിയോ പങ്കുവച്ച ജീവനക്കാരന്‍ പറയുന്നു.

🇨🇳 A company from China decided to save on repairs and opened an office inside the pool. 🗣️The employees' desks are located right at the bottom, and they have to go out by climbing stairs. ⚡️The video instantly went viral on social networks and has already attracted the… pic.twitter.com/JuIWKpzpr2

വീഡിയോയുടെ താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയത്. പലരും കൗതുകകരമെന്ന് പറഞ്ഞെങ്കിലും ചിലര്‍ ആശങ്കകളും പങ്കുവച്ചിട്ടുണ്ട്. ചില ഉപയോക്താക്കള്‍ ആരോഗ്യസംബന്ധമായ അപകട സാധ്യതകളും തീപിടുത്ത അപകടങ്ങളും ചൂണ്ടിക്കാട്ടി. ബീജിംഗ് യിങ്‌ലി നിയമ സ്ഥാപനത്തിലെ പങ്കാളിയായ വാങ് മിംഗ്, ഇത്തരമൊരു സജ്ജീകരണം കെട്ടിട ചട്ടങ്ങളുടെയും അഗ്നിശമന നിയന്ത്രണങ്ങളുടെയും ലംഘനമാകുമെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റിനോട് പറഞ്ഞു. വിവാദം പൊട്ടിപ്പുറപ്പെട്ട ഉടന്‍തന്നെ കമ്പനി പൂള്‍ ഓഫീസ് ഒഴിപ്പിച്ചതായി ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ച് സ്ഥിരീകരിച്ചതായി റെഡ് സ്റ്റാര്‍ വഴി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Content Highlights :A company in Chengdu, Sichuan Province, China, has converted a swimming pool into a temporary office

To advertise here,contact us