സ്‌ക്രീൻ ടൈം അപകടകാരിയാണ്; കുറയ്ക്കാൻ കുറച്ച് നുറങ്ങുവഴികള്‍ പരീക്ഷിലോ...

ആവശ്യങ്ങൾക്കപ്പുറം സ്‌ക്രീനിൽ സമയം ചിലവഴിക്കുന്നത് കുറച്ചില്ലെങ്കിൽ ഗുരുതരമായ ഒരുപാട് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും

icon
dot image

ഇന്നത്തെ കാലത്ത് നമ്മുടെയെല്ലാം സമയം കവർന്നെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു ഘടകമാണ് സ്‌ക്രീൻ ടൈം. മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടർ, ടി വി കാണൽ അങ്ങനെ ഒരുപാട് സാഹചര്യങ്ങളിൽ നാം ഒരുപാട് സമയം വിർച്വൽ ലോകത്തേക്ക് ഏർപ്പെടുന്നു. ഇത് ശാരീരിക ആരോഗ്യത്തിനും മാനസിക ആരോഗ്യത്തിനും അത്ര നല്ലതല്ല. ആവശ്യങ്ങൾക്കപ്പുറം സ്‌ക്രീനിൽ സമയം ചിലവഴിക്കുന്നത് കുറച്ചില്ലെങ്കിൽ ഗുരുതരമായ ഒരുപാട് ആരോഗ്യപ്രശ്‌നങ്ങൾക്കൊപ്പം ജീവിതശൈലിയെയും ബാധിക്കും.

ഇന്നത്തെ ദൈനംദിന ജീവിത്തിൽ ഇതൊന്നുമില്ലാതെ മുന്നോട്ട് പോകുന്നതും സാധ്യമായ കാര്യമല്ല. എന്നാൽ സ്ക്രീൻ ടൈം കുറയ്ക്കുക എന്നത് ശ്രമിച്ചാല്‍ എല്ലാവർക്കും സാധിക്കുന്ന കാര്യമാണ്. സ്‌ക്രീൻ ടൈം കുറയ്ക്കാനുള്ള കുറച്ച് നുറുങ്ങുവഴികൾ നോക്കാം.

ആദ്യം തന്നെ നിങ്ങളുടെ സക്രീൻ ടൈം ട്രാക്ക് ചെയ്യുന്നത് നല്ലതായിരിക്കും. ഇത് ദിവസേനെയോ അല്ലെങ്കിൽ വീക്ക്‌ലി ബേസിസിലോ ആകാം. എത്രത്തോളം നിങ്ങൾ ഇതിൽ ചിലവഴിക്കുന്നതിന്റെ ഡാറ്റ എല്ലാം ഉപയോഗിക്കുന്ന സിസ്റ്റത്തിൽ നിന്നും തന്നെ ലഭിക്കുന്നതാണ്. അതിനുശേഷം പതിയെ ഇത് കുറക്കാനുള്ള വഴികൾ ആരംഭിക്കാം.

ആദ്യം തന്നെ അനാവശ്യമായ സൈറ്റുകളെല്ലാം തന്നെ ഒഴിവാക്കാൻ ശ്രമിക്കാം. ബ്ലോക്ക് ചെയ്യുന്നത് ആകും ഏറ്റവും നല്ലത്. ഇത്തരം സമയംകൊല്ലിയായ സൈറ്റുകളെ ഒഴിവാക്കാനുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഇതിനെ സഹായിക്കും.

നമുക്ക് വരുന്ന നോട്ടിഫിക്കേഷനുകൾ എല്ലാം ആവശ്യമുള്ളതാണോ? ഒരുപാട് അനാവശ്യ നോട്ടിഫിക്കേഷനുകൾ നമ്മുടെ ഫോണിലേക്കും കംപ്യൂട്ടറിലേക്കുമെല്ലാം വരാറുണ്ട്. ഇതിൽ അനാവശ്യമായത് അല്ലെങ്കിൽ മുൻഗണന നൽകേണ്ടത്തത് എന്നിവയെല്ലാം ഓഫ് ചെയ്തു വെക്കുന്നത് ഇടക്കിടെ നോട്ടിഫിക്കേഷൻ ചെക്ക് ചെയ്യുന്നതിൽ നിന്നും രക്ഷ നേടാൻ സഹായിക്കും.

മെസേജുകൾ, മെയിൽ, സോഷ്യൽ മീഡിയ എന്നിവ എല്ലാം നോക്കാൻ ഒരു നിശ്ചിത സമയം സെറ്റ് ചെയ്യുക. ആ സമയങ്ങളിൽ മാത്രം ഇതെല്ലാം ഉപയോഗിക്കാൻ ശ്രമിക്കുക. റീലുകളും മറ്റ് ബ്രെയിൻ റോട്ടിങ് കണ്ടെന്റുകളും ഒരു പരിധിക്കപ്പുറം കാണാതിരിക്കുക. എന്നിങ്ങനെയുള്ള വഴികളൂടെയെല്ലാം സ്‌ക്രീൻ ടൈം കുറക്കാൻ സാധിക്കും. ഫ്രീ ടൈമിൽ മറ്റ് ആക്ടിവിറ്റികളിൽ ഏർപ്പെടുന്നതും ആ സമയത്ത് ഫോണോ നോക്കാനുള്ള ടെന്‍ഡന്‍സി കുറയ്ക്കും.

Content Highlights- Tips to Reduce Screentime

To advertise here,contact us
To advertise here,contact us
To advertise here,contact us