റിട്ടേണ്‍ ചെയ്ത സാധനങ്ങള്‍ മാറ്റി ഡ്യൂപ്ലിക്കേറ്റ് വച്ചു; ആമസോണ്‍ ഡെലിവറി ജീവനക്കാരന്‍ പിടിയില്‍

ടാബ്ലെറ്റുകളും വിലകൂടിയ വാച്ചുകളും അടക്കം പല സാധനങ്ങളും ഇയാളില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്

icon
dot image

പല നാള്‍ കള്ളന്‍ ഒരുനാള്‍ പിടിയിലാകും എന്ന ചൊല്ല് കേട്ടിട്ടില്ലേ. അതാണ് ഇവിടെയും സംഭവിച്ചത്. 22 വയസ് പ്രായമുളള ആമസോണ്‍ ഡെലിവറി ജീവനക്കാരനാണ് പ്രതി. ഇയാള്‍ പറ്റിച്ചതാകട്ടെ ആമസോണ്‍ കമ്പനിയേയും. ഉപഭോക്താക്കള്‍ റിട്ടേണ്‍ ചെയ്ത വസ്തുക്കള്‍ക്ക് പകരം ഡെലിവറി ബോയ് ആമസോണ്‍ വെയര്‍ഹൗസിലേക്ക് നല്‍കിയത് പാഴ് വസ്തുക്കളാണ്. ചെരിപ്പുകള്‍ മുതല്‍ വിലയേറിയ ഇലക്ട്രോണിക് സാധനങ്ങള്‍ വരെയുള്ള വസ്തുക്കളാണ് 22 കാരന്‍ തട്ടിയെടുത്തത്.

ദില്ലിയിലാണ് സംഭവം. സംഭവത്തെത്തുടര്‍ന്ന് കിഷന്‍ എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. ചെറിയ തകരാറുകള്‍ ഉള്ളതുകൊണ്ടോ അളവുകള്‍ കൃത്യമാകാത്തതുകൊണ്ടോ, അങ്ങനെ പലവിധ കാരണങ്ങളാല്‍ ഉപഭോക്താക്കള്‍ റിട്ടേണ്‍ ചെയ്ത സാധനങ്ങള്‍ തിരിച്ചെടുത്ത ശേഷം അവയില്‍ നിന്ന് സാധനങ്ങള്‍ മാറ്റി പകരം പഴയ വസ്തുക്കള്‍ വച്ചാണ് യുവാവ് തട്ടിപ്പ് നടത്തിയത്.

2003 മുതല്‍ ഇയാള്‍ തട്ടിപ്പ് നടത്തുന്നുണ്ട്. മോഷ്ടിച്ച സാധനങ്ങളില്‍ വിലയേറിയ വാച്ചുകള്‍, ടാബ്ലെറ്റ്, ചെരിപ്പുകള്‍, ഷൂകള്‍, 22 ടീഷര്‍ട്ടുകള്‍ എന്നിവയാണ് കണ്ടെത്തിയത്. ഫോണ്‍ ട്രാക്ക് ചെയതും സിസിടിവി ദൃശ്യങ്ങളിലൂടെയുമാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Image

ഇത്തരം തട്ടിപ്പുകള്‍ ഉള്ളതുകൊണ്ടുതന്നെ ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ സാധനം കയ്യില്‍ കിട്ടി ബോധിച്ചതിന് ശേഷം ആശ്വസിക്കുന്ന രീതിയാണ് നിലവില്‍ ഉള്ളത്. കാരണം ഓണ്‍ലൈന്‍ ഇടപാടുകളില്‍ തട്ടിപ്പുകള്‍ കൂടി വരികയാണ്.

ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുമ്പോള്‍ ആരെങ്കിലും കവറ് പൊട്ടിച്ച് അതിനുള്ളില്‍ മറ്റെന്തെങ്കിലും വച്ച് പായ്ക്ക് ചെയ്ത് ഉപഭോക്താക്കള്‍ക്ക് എത്തിച്ചുകൊടുക്കുന്ന വിരുതന്മാരെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. അത്തരത്തിലുള്ള അബദ്ധം കണ്ടുപിടിക്കുന്നതിനായി ആമസോണ്‍ കവറില്‍ പിങ്ക് ഡോട്ട് സംവിധാനം നടപ്പിലാക്കുന്നതിനെക്കുറിച്ച് വാര്‍ത്തകള്‍ മുന്‍പ് വന്നിരുന്നു.

Content Highlights :Amazon delivery worker arrested for replacing returned items with duplicates

To advertise here,contact us
To advertise here,contact us
To advertise here,contact us