കാമുകിക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ മൃതദേഹത്തില്‍ സിന്ദൂരം ചാര്‍ത്തി യുവാവ്‌, വീഡിയോ

കാമുകിയുടെ മരണ ശേഷവും അവള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ച ഒരു കാമുകന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്

പ്രണയിക്കുമ്പോള്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇതില്‍ ഏതൊക്കെ പാലിക്കപ്പെടുന്നു, ഓര്‍മ്മിക്കപ്പെടുന്നു എന്ന കാര്യം സംശയമാണ്. എന്നാല്‍ കാമുകിയുടെ മരണ ശേഷവും അവള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ച ഒരു കാമുകന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഉത്തര്‍പ്രദേശിലെ മഹാരാജ് ഗഞ്ച് ഗ്രാമത്തിലായിരുന്നു സംഭവം.

തന്റെ കാമുകിക്ക് നല്‍കിയ വാക്ക് പാലിക്കാനായ് അവളുടെ മൃതദേഹം ചിതയിലേക്ക് എടുക്കും മുന്‍പ് യുവാവ് അവളുടെ തലയില്‍ സിന്ദൂരം ചാര്‍ത്തുകയായിരുന്നു. അവള്‍ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ തന്നെ അനുവദിക്കണമെന്ന് അയാള്‍ അവളുടെ കുടുംബത്തോട് ആവശ്യപ്പെടുകയും വീട്ടുകാര്‍ അതിന് സമ്മതിക്കുകയുമായിരുന്നു. പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

महराजगंज में एक युवक ने अपनी मंगेतर की आत्महत्या के बाद उसके शव से विवाह किया. प्रेमी ने वादा निभाते हुए अंतिम विदाई से पहले शव की मांग में सिंदूर भरा प्रेमिका की अर्थी एक सुहागन की तरह उठी और प्रेमी ने पति के रूप में मुखाग्नि देकर अंतिम विदाई दी#Maharajganjpolice pic.twitter.com/XBKRLNTewB

പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് തന്നെ കട നടത്തുന്ന യുവാവും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. ആദ്യമൊക്കെ ഇരുവരും തമ്മിലുള്ള ബന്ധത്തെ എതിര്‍ത്തിരുന്നെങ്കിലും പിന്നീട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കല്ല്യാണത്തിന് സമ്മതിച്ചിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയുടെ മരണം.

പെണ്‍കുട്ടിയുടെ നെറ്റിയില്‍ സിന്ദൂരമണിയിക്കണമെന്ന് യുവാവ് അറിയിച്ചപ്പോള്‍ വീട്ടുകാര്‍ പൂജാരിയെയും കൂട്ടി വരികയായിരുന്നു. തുടര്‍ന്ന് മന്ത്രങ്ങളുടെ അകമ്പടിയോടെ അയാള്‍ അവള്‍ക്ക് സിന്ദൂരം ചാര്‍ത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പെണ്‍കുട്ടിയുടെ ചിതയ്ക്ക് തീ കൊളുത്തിയതും യുവാവാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

Content Highlight; Man Fulfills Promise to Deceased Girlfriend with Sindur

To advertise here,contact us