യഥാര്‍ത്ഥ സ്‌നേഹം കണ്ടെത്താന്‍ Gen zയുടെ പുതിയ തന്ത്രം; എന്താണ് 'റിവേഴ്‌സ് കാറ്റ് ഫിഷിങ്'

റിവേഴ്‌സ് കാറ്റ് ഫിഷിംഗിനെ കുറിച്ച് കൂടുതല്‍ അറിയാം

ഒരു ഡേറ്റിംഗ് ആപ്പില്‍ സൈന്‍ അപ്പ് ചെയ്യുമ്പോള്‍ ഏറ്റവും മികച്ച രീതിയില്‍ നമ്മളെ ചിത്രീകരിക്കുന്ന രീതിയിലുള്ള പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യാനാണ് എല്ലാവരും ശ്രമിക്കാറ്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ ഒരു പ്രവണതയാണ് ഇപ്പോള്‍ ട്രെന്‍ഡിംഗ് ആകുന്നത്. ഡേറ്റിംഗ് പ്ലാറ്റ്ഫോമുകളില്‍ യഥാര്‍ത്ഥ പൊരുത്തങ്ങള്‍ കണ്ടെത്താന്‍ തികച്ചും വ്യത്യസ്തമായ സമീപനം സ്വീകരിക്കുന്ന ആളുകളുണ്ടെന്ന് കണ്ടെത്തി. ഇതിനെ 'റിവേഴ്‌സ് കാറ്റ് ഫിഷിങ് ' എന്ന് വിളിക്കുന്നു.

'റിവേഴ്‌സ് കാറ്റ് ഫിഷിങ്' എന്താണ്?

ഇത് ഒരു ഡേറ്റിംഗ് തന്ത്രമാണ്, ഉപയോക്താക്കള്‍ മനഃപൂര്‍വ്വം ഫില്‍ട്ടര്‍ ചെയ്യാത്തതും ഏറ്റവും റോ ആയിട്ടുള്ള ചിത്രങ്ങളും മറ്റ് വിവരങ്ങളും പ്രൊഫൈലില്‍ കൂട്ടിച്ചേര്‍ക്കുന്നു ഇതിലൂടെ ഏറ്റവും താഴ്ന്ന നിലയില്‍ പോലും തങ്ങളെ സ്‌നേഹിക്കാന്‍ കഴിവുള്ളവരെ കണ്ടെത്താന്‍ കഴിയുന്നു എന്നാണ് ഇവര്‍ പറയുന്നത്. കാറ്റ്ഫിഷിംഗില്‍ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്. അതായത്, വ്യാജമായി ഐഡി കെട്ടിച്ചമച്ച് ആളുകളെ സാമ്പത്തികമായോ മാനസികമായോ വഞ്ചിക്കുന്നതിന്റെ എതിര്‍ വശമാണ് റിവേഴ്‌സ് കാറ്റ് ഫിഷിങ്ങ്. നിങ്ങളുടെ പോസിറ്റീവ് വശങ്ങള്‍ കൊണ്ട് മാത്രമല്ല, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് നോക്കി നിങ്ങളെ ഇഷ്ടപ്പെടുന്ന ഒരാളെ കണ്ടെത്തുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ഡേറ്റിംഗ് ആപ്പ് ക്വാക്ക് ക്വാക്കിന്റെ ഏറ്റവും പുതിയ സര്‍വേ പ്രകാരം, 5 Gen Z ഡേറ്റര്‍മാരില്‍ 2 പേര്‍ ഇപ്പോള്‍ 'റിവേഴ്‌സ് ക്യാറ്റ്ഫിഷിംഗ്' സ്വീകരിക്കുന്നു. ഒട്ടും വളയ്ക്കാതിരിക്കുന്നതാണ് ഏറ്റവും പുതിയ ഫ്‌ലെക്‌സ്. ഏപ്രില്‍ ആദ്യം മുതല്‍ 18 നും 27 നും ഇടയില്‍ പ്രായമുള്ള 7,463 ഡേറ്റര്‍മാര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. മെട്രോകള്‍, പ്രാന്തപ്രദേശങ്ങള്‍, ഗ്രാമപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പങ്കെടുത്തത്. ഐടി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ധനകാര്യം, മാര്‍ക്കറ്റിംഗ്, കണ്ടന്റ് ക്രിയേറ്റേഴ്‌സ് തുടങ്ങിയ വിവിധ കരിയര്‍ മേഖലകളില്‍ നിന്നുള്ളവരും വിദ്യാര്‍ത്ഥികളും യുവ സ്റ്റാര്‍ട്ടപ്പ് ഉടമകളും ഇതില്‍ ഉള്‍പ്പെടുന്നു.

gen z ആളുകള്‍ പ്രധാനമായും നോക്കുന്നത് വ്യക്തിത്വമാണ്. തങ്ങളെ അതേപടി അംഗീകരിക്കാന്‍ കഴിയുന്ന ഒരാളെയാണ് അവര്‍ ആഗ്രഹിക്കുന്നത്. ശരിയായ പങ്കാളിയെ കണ്ടെത്തുക എന്നതാണ് അവരുടെ ലക്ഷ്യം.

Content Highlights: Gen Z's new dating strategy for finding real love Reverse Catfishing

To advertise here,contact us