പുറത്ത് ഒരു ഡിന്നര്‍ കഴിക്കാന്‍ പോയാലോ? പങ്കാളിയുടെ ഒറ്റ ചോദ്യത്തില്‍ ജീവിതം മാറി മറിഞ്ഞ ഒരു കുടുംബം, ഇവിടെയല്ല അങ്ങ് അമേരിക്കയില്‍. ഡിന്നര്‍ കഴിക്കാന്‍ പോകുന്നതിനിടെ ന്യൂജേഴ്സിയിലെ ദമ്പതികള്‍ക്ക് 3 ഡോളര്‍ (257 രൂപ) സ്ക്രാച്ച് ഓഫ് ടിക്കറ്റിലൂടെ ലഭിച്ചത് 1.5 മില്യണ്‍ ഡോളര്‍ (12.86 കോടി). ഡിന്നര്‍ കഴിക്കാന്‍ പോകുന്നതിനിടെ ഒരു ഭാഗ്യ പരീക്ഷണം എന്ന നിലയിലാണ് ടിക്കറ്റ് വാങ്ങിയത്.നേരത്തേ ടിക്കറ്റ് എടുക്കുന്നതിന് മറ്റൊരു കടയിലേക്ക് കയറി എങ്കിലും പങ്കാളികളില്‍ ഒരാളുടെ നിര്‍ബന്ധപ്രകാരം അടുത്ത കടയില്‍ നിന്ന് ടിക്കറ്റ് എടുക്കുകയായിരുന്നു. ഇതിനാണ് സമ്മാനം ലഭിച്ചത്.
'ലോട്ടറി എടുത്തതും സമ്മാനം ലഭിച്ചതുമെല്ലാം വളരെ യാദൃശ്ചികമായിരുന്നു. അത് ഞങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചിരിക്കുകയാണ്. എപ്പോഴും ചെലവിനെക്കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജീവിതം കൂടുതല്‍ എളുപ്പമാവുകയാണ്.' ദമ്പതികളില്‍ ഒരാള്‍ വ്യക്തമാക്കി.
മുഴുവന്‍ പണവും ഒരുമിച്ച് ലഭിക്കുന്നതിന് പകരം, ആന്വിറ്റി പേയ്മെന്റ് ഓപ്ഷനാണ് അവര്‍ തിരഞ്ഞെടുത്തത്. അതായത് 25 വാര്‍ഷിക പേയ്മെന്റുകളായാണ് 1.5 മില്യണ്‍ അവരുടെ കയ്യില്‍ എത്തുക. ന്യൂ ജേഴ്സി ലോട്ടറിയുടെ വെബ്സൈറ്റ് അനുസരിച്ച് ഒരുമിച്ച് പണം പിന്‍വലിച്ചാല്‍ 875,200 ഡോളറായിരിക്കും ലഭിക്കുക.
1970 കാലഘട്ടത്തിലാണ് ന്യൂജേഴ്സി ലോട്ടറി ആരംഭിക്കുന്നത്. ഇത് ആകെ മൊത്തം 33.7 ബില്യണ്‍ ഡോളറാണ് ഇതുവരെ ആളുകള്‍ക്ക് സമ്മാനമായി നല്‍കിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2017ല്‍ ഒപ്പുവച്ച 30 വര്‍ഷത്തെ കരാര്‍ പ്രകാരം ലോട്ടറിയില്‍ നിന്ന് ലഭിക്കുന്ന ലാഭം പൊതുജീവനക്കാരുടെ പെന്ഷന് സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.
Content Highlight; US Couple Wins ₹12.8 Crore Lottery During Dinner Date