'ചേട്ടാ കഴിക്കാനെന്തുണ്ട്...'; സൂപ്പർമാര്‍ക്കറ്റിന് അകത്ത് കയറി ആന, വെെറല്‍ വീഡിയോ

വിശന്നാല്‍ പിന്നെ ആന ആനയല്ലാതാകും. ഒരു പലചരക്ക് കടയില്‍ കയറി പലഹാരങ്ങള്‍ അകത്താക്കിയ ആനയുടെ വീഡിയോ വൈറലാകുന്നു

icon
dot image

നമുക്കൊക്കെ വിശന്നാല്‍ എന്താണ് ചെയ്യുക. ഏതെങ്കിലും ഒരു ഹോട്ടലില്‍ പോയി ഭക്ഷണം വാങ്ങി കഴിക്കും അല്ലേ. ബിയാങ് ലെക് എന്ന ആനയും അത്രയേ ചെയ്തുളളൂ. പക്ഷേ കക്ഷി നേരെ ചെന്ന് കയറിയത് ഒരു സൂപ്പര്‍മാര്‍ക്കറ്റിലേക്കാണെന്ന് മാത്രം. ചോദിക്കാനൊന്നും നിന്നില്ല ഇഷ്ടപ്പെട്ട പലഹാരങ്ങളൊക്കെ എടുത്ത് കഴിക്കുകയും ചെയ്തു.

തായ്‌ലാന്‍ഡിലെ ഒരു കണ്‍വീനിയന്‍സ് സ്റ്റോറിലേക്കാണ് ഭീമന്‍ ആന വിശന്നപ്പോള്‍ കയറി ചെന്നത്. കടയുടെ മേല്‍ക്കൂരയോളം വലിപ്പമുണ്ടായിരുന്ന ആന സാധനങ്ങള്‍ക്കുനടവിലൂടെ നടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ആ പ്രദേശത്ത് സുപരിചിതനായ ആനയാണ് ബിയാങ് ലെക്. ഖാവോ യായ് ദേശീയോദ്യാനത്തിനടുത്താണ് ഈ ആനയുടെ വാസം. അവിടെ അടുത്ത് ഇതുപൊലെ നിരവധി ആനകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Image

കൗണ്ടറിലേക്ക് നേരെ നടന്നുകയറിയ ബിയാങ്. ആദ്യം ഫ്രീസറിനടുത്തുള്ള മിഠായി കൗണ്ടറിലേക്ക് കയറി ഫ്രീസര്‍ തുറക്കാന്‍ തുമ്പികൈകൊണ്ട് ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ലഘുഭക്ഷണങ്ങളുടെ അടുത്തേക്ക് എത്തി തുമ്പിക്കൈയ്യ് ഉപയോഗിച്ച് ഏകദേശം പത്ത് പായ്ക്കറ്റ് മധുര പലഹാരങ്ങള്‍ അകത്താക്കി. മധുര പലഹാരം മാത്രമല്ല വാഴപ്പഴവും നിലക്കടലയും ഒക്കെ ആന അകത്താക്കുന്നുണ്ട്. ആവശ്യത്തിന് ഭക്ഷണം കഴിച്ച ശേഷം ആന പുറത്തിറങ്ങി പോവുകയും ചെയ്തു.

Thai problems.An elephant casually walked into a convenience store in Khao Yai. pic.twitter.com/QGAs47CI6C

ചുറ്റും കൂടിയിരുന്നവരെ ഉപദ്രവിക്കാതെ തന്റെ ആവശ്യം നടത്തി പോയ ആനയെ സോഷ്യല്‍ മീഡിയയില്‍ എല്ലാവരും പ്രശംസിക്കുന്നുണ്ട്. എക്‌സില്‍ പങ്കുവച്ച വീഡിയോയുടെ താഴെ ഒരു ഉപയോക്താവിന്റെ കമന്റ് ഇങ്ങനെയായിരുന്നു. ' കടയുടമ ആനയെ പോകാന്‍ സൗമ്യമായി പ്രേരിപ്പിച്ച രീതി എനിക്ക് ഇഷ്ടപ്പെട്ടു' . ഇത്രയും ശാന്തമായി പ്രതികരിച്ചതിന് കടയുടമയ്ക്ക് നന്ദി പറയുകയും ചെയ്തു.

Content Highlights :Video of an elephant entering a grocery store and devouring sweets goes viral

To advertise here,contact us
To advertise here,contact us
To advertise here,contact us