ശമ്പളമില്ലെങ്കിലും ജോലി മതി എന്ന അവസ്ഥയിലാണ് യുവാക്കള്. 'സുവര്ണ്ണ അവസരങ്ങള്' എന്ന ടാഗ് ലൈനോടെ ശമ്പളമില്ലാത്ത ഇന്റേണ്ഷിപ്പുകള് മുതല് ഒരു പാക്കറ്റ് മാഗിക്ക് പോലും പണം നല്കാത്ത സ്റ്റൈപ്പന്ഡുകള് വരെ ഇന്നു കാണാന് സാധിക്കും. മുംബൈ ആസ്ഥാനമായുള്ള ഒരു കമ്പനിയാണ് ഈ കൂട്ടത്തിലെ ഏറ്റവും പുതിയ ജോലി ദാതാക്കള്. ഈ കമ്പനി പ്രതിമാസം 10 രൂപ സ്റ്റൈപ്പന്ഡിന് ഇന്റേണ്ഷിപ്പ് വാഗ്ദാനം ചെയ്തിരിക്കുന്നതാണ് സോഷ്യല് മീഡിയെ ഞെട്ടിച്ചിരിക്കുന്നത്.
ഫാല്ക്കണ് ലാബ്സ് എന്ന സ്ഥാപനമാണ് 'ബാക്കെന്ഡ് ഡെവലപ്പര് ഇന്റേണ്' എന്ന തസ്തികയിലേക്ക് 10 രൂപ സ്റ്റൈപ്പന്ഡിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പുതിയവര്ക്ക് ഒരു ഒഴിവ് മാത്രമേ ഉള്ളൂ. എന്നാല് യോഗ്യതാ മാനദണ്ഡം കമ്പ്യൂട്ടര് സയന്സില് ബിരുദമോ ബിരുദാനന്തര ബിരുദമോ ആയിരിക്കണം, കൂടാതെ 'നിശ്ചിത ജോലി സമയമില്ല' എന്നും വ്യവസ്ഥയില് പറയുന്നു. എന്നാല് ഇന്റര്നെറ്റിനെ അമ്പരപ്പിച്ചത് അപേക്ഷകരുടെ എണ്ണമാണ്. 1,900 ല് അധികം ആളുകള് ഈ 10 രൂപ അവസരത്തിനായി അപേക്ഷിച്ചതായിട്ടാണ് റിപ്പോര്ട്ടുകള് പുറത്തു വരുന്നത്.
INTERNSHIP OPPORTUNITY pic.twitter.com/DyuZGBuqen
X-ല്, ആദിത്യ ഝാ എന്ന ഉപയോക്താവ് ലിസ്റ്റിംഗിന്റെ സ്ക്രീന്ഷോട്ട് ''ഇന്റേണ്ഷിപ്പ് അവസരം'' എന്ന രസകരമായ അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പോസ്റ്റിന് താഴെ നിരവധിപ്പേരാണ് പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്. 'ഗൂഗിള് പേ ക്യാഷ് ബാക്കിനെക്കാള് മികച്ചത്',' ഒരു മാഗി വാങ്ങാന് പോലും കഴിയില്ലല്ലോ' തുടങ്ങി വിമര്ശിച്ചുകൊണ്ടുള്ള നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ കാണാന് സാധിക്കുന്നത്.
Content Highlights: mumbai company offers internship for rs 10 month