ജോലി സ്ഥലത്തോ, സാമൂഹിക ഒത്തുചേരലിലോ വ്യക്തിബന്ധങ്ങളിലോ ആകട്ടെ നമുക്ക് ചുറ്റുമുള്ള ആളുകളെ മനസിലാക്കേണ്ടത് ആവശ്യമാണ്. ഒരാളുടെ വികാരങ്ങള്, ചിന്തകള്, അവരുടെ മനസില് എന്താണ് സംഭവിക്കുന്നത് എന്ന് അവരറിയാതെ വായിച്ചെടുക്കാനുള്ള കഴിവിനെ കൃത്രിമത്വം ആയി കാണേണ്ടതില്ല. മറിച്ച് മനുഷ്യന്റെ പെരുമാറ്റവും അവരുടെ ശരീരഭാഷയിലൂടെയും നിങ്ങള്ക്ക് ചില കാര്യങ്ങള് മനസിലാക്കാന് സാധിക്കും. ആളുകളെ വായിച്ചെടുക്കുന്നതിലൂടെ വ്യത്യസ്ത സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാന് കഴിയും. അങ്ങനെയുളള ചില ശരീര ഭാഷയെക്കുറിച്ചാണ് ഇനി പറയാന് പോകുന്നത്….
ഒരാള് ഇരുന്ന ഉടനെ കാലിന്മേല് കാല് കയറ്റി വയ്ക്കുന്നത് പ്രതിരോധത്തെയാണ് സൂചിപ്പിക്കുന്നത്. സാഹചര്യത്തില് നിന്നോ സംഭാഷണത്തില്നിന്നോ സ്വയം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ആ വ്യക്തിക്ക് വരുന്നുണ്ട് എന്നാണ് ഇതിലൂടെ മനസിലാകുന്നത്. അവര്ക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുണ്ടെന്നോ വ്യക്തിപരമായ ഇടം നിലനിര്ത്താന് ശ്രമിക്കുന്നുണ്ടെന്നോ ഇതിലൂടെ മനസിലാക്കാം. ചില സന്ദര്ഭങ്ങളില് അപരിചിതമായതോ അല്ലെങ്കില് സമ്മര്ദ്ദകരമോ ആയ ഒരു അന്തരീക്ഷത്തില് നിയന്ത്രണം വീണ്ടെടുക്കുന്നതിനുള്ള ഉപബോധ മനസിന്റെ സൂചനയായിരിക്കും.
ആഴത്തിലുള്ള ചിന്ത, ജിജ്ഞാസ, സംശയം എന്നിവയെ കാണിക്കുന്ന ആംഗ്യമാണ് താടിയില് തൊടുന്നത്. ഇടയ്ക്കിടെ താടിയില് തൊടുന്ന ആളുകള് ബൗദ്ധികമായ ചില കാര്യങ്ങള് ചിന്തിക്കുന്നവരാകാം. അല്ലെങ്കില് എന്തെങ്കിലും തീരുമാനങ്ങളെടുക്കാനുള്ള ശ്രമത്തിലായിരിക്കാം. അനിശ്ചിതത്വം അല്ലെങ്കില് സമ്മര്ദ്ദം അനുഭവപ്പെടുമ്പോള് ശാന്തമാകാനുളള ഒരു അവബോധത്തിന്റെ ശ്രമവുമാകാം ഇത്. ഒരു വ്യക്തി മറ്റ് ഓപ്ഷനുകളെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നോ അവരുടെ വികാരങ്ങളെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നോ ഈ ആംഗ്യത്തിലൂടെ മനസിലാക്കാന് സാധിക്കും.
കണ്ണുകള് ഒരാളുടെ മനസിലേക്കുള്ള തുറന്ന കണ്ണാടികളാണെന്നാണല്ലോ പറയപ്പെടുന്നത്. അതിന് കാരണമുണ്ട്. ഒരു വ്യക്തിയുടെ നേത്ര സമ്പര്ക്കം അവരുടെ താല്പര്യങ്ങള് , വിശ്വാസ്യത, അസ്വസ്ഥത എന്നിവ വെളിപ്പെടുത്താന് സഹായിക്കും. ഉദാഹരണത്തിന് ദീര്ഘനേരമുള്ള നേത്ര സമ്പര്ക്കം ആത്മവിശ്വാസമോ താല്പര്യമോ സൂചിപ്പിക്കാം. അതേസമയം നേത്രസമ്പര്ക്കം ഒഴിവാക്കുന്നത് അസ്വസ്ഥത, അരക്ഷിതാവസ്ഥ, അല്ലെങ്കില് സത്യസന്ധതയില്ലായ്മ എന്നിവയെ സൂചിപ്പിക്കാം. ഒരു വ്യക്തി നിങ്ങളോട് സംസാരിക്കുമ്പോള് അയാളുടെ കണ്ണുകള് പലയിടങ്ങളിലായി ചുറ്റിത്തിരിയുന്നുണ്ടെങ്കില് അവര് നിങ്ങള് പറയുന്നത് ശ്രദ്ധിക്കാതിരിക്കുകയോ അല്ലെങ്കില് സംസാരിക്കുന്ന വിഷയങ്ങള് ഒഴിവാക്കാന് ശ്രമിക്കുകയോ ആയിരിക്കും.
ഒരു വ്യക്തിയുടെ സംസാരത്തിന്റെ ശൈലിയും പാറ്റേണും പലപ്പോഴും വാക്കുകളെക്കാള് കൂടുതല് അവരുടെ ഉള്ളിലുളളതിനെ വെളിപ്പെടുത്തുന്നു. സംസാരത്തിന്റെ വേഗതയും താളവും, സ്വരങ്ങളുമെല്ലാം അയാളുടെ വൈകാരിക അവസ്ഥയെ സൂചിപ്പിക്കാം. ഉയര്ന്ന പിച്ച് അല്ലെങ്കില് വേഗതയേറിയ സംസാരം ഉത്കണ്ഠയേയോ ആവേശത്തേയോ സൂചിപ്പിക്കാം. അതേ സമയം മന്ദഗതിയിലുളള കൂടുതല് ബോധപൂര്ണമായ സ്വരത്തില് സംസാരിക്കുന്നത് ആത്മവിശ്വാസത്തെ കാണിക്കുന്നു. സംഭാഷണത്തിലെ വിശദാംശങ്ങള് ശ്രദ്ധാപൂര്വ്വം കേട്ടിരിക്കുകയാണെങ്കില് മറ്റെയാള്ക്കുള്ള സമ്മര്ദ്ദം, സന്തോഷം, അല്ലെങ്കില് നിരാശ തുടങ്ങിയ വികാരങ്ങളെ അളക്കാന് സഹായിക്കും.
അമിതമായ ചിരി പ്രത്യേകിച്ച് ഉചിതമല്ലെന്ന് തോന്നുന്ന സാഹചര്യങ്ങളിലാണെങ്കില് അസ്വസ്ഥത, ഏകാന്തത, അല്ലെങ്കില് ഉത്കണ്ഠ എന്നിവയുടെ ലക്ഷണമാകാം. ആളുകള് തങ്ങളുടെ അസ്വസ്ഥത മറയ്ക്കാനോ സംസാരിക്കാന് ആഗ്രഹിക്കാത്ത കാര്യങ്ങളില് നിന്ന് ശ്രദ്ധ തിരിക്കാന് വേണ്ടിയോ അമിതമായി ചിരിച്ചേക്കാം. ഈ പെരുമാറ്റംകൊണ്ട് അവരുടെ അരക്ഷിതാവസ്ഥ മറയ്ക്കാനോ ദുര്ബലത ഒഴിവാക്കാനോ ശ്രമിക്കുന്നുവെന്നും അര്ഥമാക്കുന്നു.
Content Highlights :How to understand what's on people's minds without them knowing