ലോകസുന്ദര് മത്സരങ്ങള്ക്ക് ഹൈദരാബാദില് തുടക്കമായി. മെയ് 10 നാണ് സൗന്ദര്യമത്സരത്തിന്റെ ഉത്ഘാടനം നടന്നത്. തുടച്ചയായ രണ്ടാംവര്ഷമാണ് ഇന്ത്യ മിസ് വേള്ഡ് മത്സരത്തിന് വേദിയാകുന്നത്. 2024 ല് മുംബൈയിലായിരുന്നു മത്സരം നടന്നത്. ഇന്ത്യ- പാക്ക് സംഘര്ഷങ്ങളുടെ പശ്ചാത്തലത്തില് കനത്ത സുരക്ഷയിലാണ് 72ാമത് മിസ് വേള്ഡ് മത്സരം നടക്കാന് പോകുന്നത്. മത്സരത്തിന് ഇത്തവണ ആതിഥേയത്വം വഹിക്കുന്നത് തെലങ്കാനയാണ്. മെയ് 31 ന് ഹൈദരാബാദില്തന്നെയാണ് ഫെനല് മത്സരം.
ഇതിന് മുന്നോടിയായി വിവിധ രാജ്യങ്ങളില്നിന്നുള്ള നൂറിലധികം മത്സരാര്ഥികള് തെലങ്കാനയില് എത്തിയിരുന്നു. ഈ മത്സരാര്ഥികളെല്ലാം തങ്ങളുടെ രാജ്യത്തിന്റെ പാരമ്പര്യ വസ്ത്രമണിഞ്ഞാണ് ഉത്ഘാടന ചടങ്ങില് പങ്കെടുത്തത്. ഫൈനലിന് മുന്നോടിയായി തെലങ്കാന ടൂറിസം വകുപ്പ് മത്സരാര്ഥികള്ക്ക് ക്ഷേത്രദര്ശനം സംഘടിപ്പിച്ചിരുന്നു. ഇവര് തെലങ്കാനയിലെ പ്രശസ്തമായ മുളകു ജില്ലയിലെ രാമപ്പ ക്ഷേത്രവും വാറങ്കലിലെ തൗസണ്ട് പില്ലര് ക്ഷേത്രവും സന്ദര്ശിച്ചിരുന്നു.
ക്ഷേത്രത്തില് പ്രവേശിക്കുന്നതിന് മുന്പായി മത്സരാര്ഥികള് വെളളംകൊണ്ട് കാല് കഴുകുകയും ടൗവ്വല്കൊണ്ട് തുടയ്ക്കുകയും ചെയ്തിരുന്നു. എന്നാല് ചിലരുടെ കാലുകള് വോളണ്ടിയര്മാര് കഴുകി കൊടുക്കുകയും തുടച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോ ആണ് സോഷ്യല് മീഡിയിലും മറ്റും വലിയ വിവാദത്തിനും ചര്ച്ചയ്ക്കും വഴിതെളിച്ചത്.
Volunteers were tasked with washing and wiping the feet of the contestants.The 72nd Miss World contestants during visits #RamappaTemple and #1000PillarTemple of 12th century in Telangana, washed their feet before entering, a common practice in #temple entry #rituals. pic.twitter.com/4vzu2s2w1g
ജാതി പാരമ്പര്യവും വംശീയപരവുമാണ് ഈ പ്രവൃത്തിയെന്നും ഇത് അംഗീകരിക്കാനാവില്ലന്നും ചിലര് വീഡിയോയ്ക്ക് താഴെ കുറിച്ചു. മറ്റൊരാള് പ്രതികരിച്ചത് ഇപ്പോഴും കോളനി വാഴ്ചയുടെ കാലമാണെന്നാണ് ചിലര് വിശ്വസിക്കുന്നതെന്നായിരുന്നു.എന്നാല് വൊളണ്ടിയര്മാര് മത്സരാര്ഥികളുടെ കാല് കഴുകാന് സഹായിക്കുക മാത്രമാണ് ചെയ്തതെന്നും ഇക്കാര്യത്തില് സംസ്ഥാന സര്ക്കാര് വിശദീകരണം നല്കണം എന്നൊക്കെ പല തരത്തിലുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ ഉള്ളത്.
Content Highlights :Controversy over volunteers washing the feet of Miss World contestants