മധ്യകാല ആല്ക്കമിസ്റ്റുകളുടെ ഒരു സ്വപ്നപദ്ധതിയായിരുന്നു കറുത്തീയത്തെ സ്വര്ണമാക്കി മാറ്റുക എന്നുള്ളത്. ക്രിസോപിയ എന്നാണ് ഈ ആശയം അറിയപ്പെട്ടിരുന്നത്. വര്ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇപ്പോഴിതാ ആ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുകയാണ്. മൃദുലോഹമായ കറുത്തീയം സ്വര്ണമാക്കി മാറ്റിയിരിക്കുകയാണ് ലാര്ജ് ഹാഡ്രോണ് കൊളൈഡറിലെ ഭൗതികശാസ്ത്രജ്ഞര്.
മങ്ങിയ ചാരനിറത്തിലുള്ള, മൃദുവായ കറുത്തീയത്തിന് സ്വര്ണത്തിന് സമാനമായ സാന്ദ്രതയാണ് ഉള്ളതെന്ന നിരീക്ഷണത്തില് നിന്നാണ് ഇത് സാധ്യമായത്. സ്വര്ണവും കറുത്തീയവും വ്യത്യസ്ത രാസമൂലകങ്ങളാണെന്നും ഇതില് ഒന്നിനെ മറ്റൊന്നിലേക്ക് പരിവര്ത്തനം ചെയ്യാന് സാധിക്കില്ലെന്നും പിന്നീട് വ്യക്തമായി. എന്നാല് ന്യൂക്ലിയര് ഫിസിക്സിന്റെ ഉദയത്തോടെ ഘന മൂലകങ്ങളെ മറ്റൊന്നായി മാറ്റാന് സാധിക്കുമെന്ന് കണ്ടെത്തി. റേഡിയോ ആക്ടീവ് ഡീകേ മൂലം സ്വാഭാവികമായോ, ന്യൂട്രോണ് അല്ലെങ്കില് പ്രോട്ടോണ് കൂട്ടിയിടിയിലൂടെയാണ് ഇത് സംഭവിക്കുന്നത്. ഇത്തരത്തില് സ്വര്ണം നേരത്തേ തന്നെ കൃത്രിമമായി ഉല്പാദിപ്പിച്ചിട്ടുണ്ട്.
Content Highlights: Physicists turn lead into gold