ഒരു ബന്ധം അവസാനിപ്പിക്കുന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ആളുകള് തമ്മില് വൈകാരികമായി അത്രയേറെ അടുപ്പമുണ്ടെങ്കില്. ബന്ധങ്ങള് നമുക്ക് ആശ്വാസവും പിന്തുണയും നല്കും. ചിലപ്പോള് ഒരാളെ നമ്മള് അത്രയധികം സ്നേഹിക്കുന്നു എന്ന് പറയുമ്പോഴും ആ ബന്ധം ദീര്ഘകാലം മുന്നോട്ട് പോകുമെന്ന് പറയാനാവില്ല. ബന്ധങ്ങള്ക്കിടയിലെ ചില രീതികള് മനസിലാക്കിയാല് ആ ബന്ധം എത്രകാലം നീണ്ടുനില്ക്കും എന്ന് പറയാനാകും.
നിങ്ങള്ക്കോ പങ്കാളിക്കോ സ്വന്തം വികാരങ്ങളെക്കുറിച്ചോ ലക്ഷ്യങ്ങളെക്കുറിച്ചോ പ്രശ്നങ്ങളെക്കുറിച്ചോ മറ്റേയാള്ക്ക് പറഞ്ഞു മനസിലാക്കി കൊടുക്കേണ്ടതായി വരുമ്പോള് അത് ഒരു പ്രശ്നത്തിന്റെ സൂചനയായി കരുതാവുന്നതാണ്. ആരോഗ്യപരമായ ആശയവിനിമയമാണ് ഏതൊരു ശക്തമായ ബന്ധത്തിന്റെയും കാതല്. അതില്ലെങ്കില് തെറ്റിദ്ധാരണകള് വളരുകയും വൈകാരിക അകലം വര്ധിക്കുകയും ചെയ്യും. നിങ്ങളുടെ പങ്കാളി സത്യസന്ധമായ സംഭാഷണങ്ങള് ഒഴിവാക്കുകയോ ഗൗരവമേറിയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള് അതില്നിന്ന് ഒഴിഞ്ഞുമാറുകയോ ചെയ്താല് ആ ബന്ധത്തില് വിള്ളലുകള് വീഴാനിടയുണ്ട്. നല്ല ആശയവിനിമയം ഇല്ലെങ്കില് ബന്ധങ്ങള് പലപ്പോഴും ആശയക്കുഴപ്പവും നിരാശയും നിറഞ്ഞതായിരിക്കും.
നിങ്ങള് പരസ്പരം സ്നേഹിക്കുന്നവരായിരിക്കാം പക്ഷേ ഭാവിയിലേക്കുളള നിങ്ങളുടെ പദ്ധതികള് പൊരുത്തപ്പെടാതിരിക്കുകയാണെങ്കിലോ? അത് വലിയ പ്രശ്നമായേക്കാം. ഉദാഹരണത്തിന് നിങ്ങളില് ഒരാള്ക്ക് വിദേശത്ത് പോകാന് ആഗ്രഹമുണ്ട് മറ്റേയാള്ക്ക് ആഗ്രഹമില്ല. ആരെങ്കിലുമൊരാള് വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കില് അത് നീരസത്തിലേക്ക് നയിച്ചേക്കാം. ശക്തമായ ഒരു ബന്ധത്തിന് ഒരുമിച്ചുളള സ്വപ്നങ്ങളും കാഴ്ചപ്പാടുകളും ആവശ്യമാണ്.
ആരോഗ്യകരമായ ബന്ധത്തിന് രണ്ട് പേരുടെ ഭാഗത്തുനിന്നും പരിശ്രമം ആവശ്യമാണ്. ഒരാള് മാത്രം പ്രശ്നങ്ങള് പരിഹരിക്കാനോ, പദ്ധതികള് ആസൂത്രണം ചെയ്യാനോ, കരുതല് കാണിക്കാനോ ശ്രമിച്ചുകൊണ്ടിരുന്നാല് ദാമ്പത്യത്തിലെ സന്തുലിതാവസ്ഥ താളം തെറ്റും. കാലക്രമേണ ബന്ധങ്ങളില് ഒരു മടുപ്പ് കടന്നുകൂടും. നിങ്ങളുടെ പങ്കാളി ബന്ധത്തില് നിങ്ങളെപോലെതന്നെ ആത്മാര്ഥത കാണിക്കുന്നില്ല എങ്കില് അവര് ആ ബന്ധത്തില് ഗൗരവമുളളവരല്ല എന്ന് മനസിലാക്കാം.
എല്ലാ ദമ്പതികള്ക്കുമിടയില് തര്ക്കങ്ങള് ഉണ്ടാവാറുണ്ട്. പക്ഷേ പരിഹാരം കണ്ടെത്താതെ നിരന്തരം വഴക്കിടുന്നത് ഒരു മോശം കാര്യമാണ്. ഒരേ വാദങ്ങള് വീണ്ടും വീണ്ടും ഉണ്ടായാല് ബന്ധങ്ങളില് മെച്ചം ഒന്നും ഇല്ല എന്ന് മനസിലാക്കാം. ഇത് സമ്മര്ദ്ദവും വൈകാരിക വേദനയും സൃഷ്ടിക്കും. നിലനില്ക്കുന്ന ഒരു ബന്ധത്തിന് വളര്ച്ച ആവശ്യമാണ്. പ്രശ്നങ്ങള് ആവര്ത്തിക്കുക മാത്രമല്ല, നിങ്ങള് അസ്വസ്ഥനാണെങ്കില് ബന്ധത്തെക്കുറിച്ച് പുനര്വിചിന്തനം ചെയ്യേണ്ട സമയമായിട്ടുണ്ടെന്നര്ഥം.
ഇത് ഏറ്റവും വ്യക്തമായ ലക്ഷണങ്ങളില് ഒന്നാണ്. പങ്കാളിയില്നിന്ന് അകലെയായിരിക്കുമ്പോള് നിങ്ങള്ക്ക് ഭാരം കുറഞ്ഞതായോ, കൂടുതല് സമാധാനപരമായോ ഒക്കെ തോന്നുകയാണെങ്കില് ആ ബന്ധം നിങ്ങള്ക്ക് സന്തോഷം നല്കുന്നതല്ലായിരിക്കാം. ശക്തമായ ഒരു ബന്ധമാണെങ്കില് നിങ്ങള്ക്കിടയിലുള്ള ബോണ്ടിംഗ് വലുതായിരിക്കും. നിങ്ങളുടെ ബന്ധത്തില് ഈ ലക്ഷണങ്ങളില് ഭൂരിഭാഗവും കാണുകയാണെങ്കില് ബന്ധം മുന്നോട്ട് പോകുന്നതിന് നിങ്ങള് ഏറെ പരിശ്രമിക്കേണ്ടതുണ്ടെന്നാണ് അര്ഥം.
Content Highlights : Five signs that relationships won't last long