ഫാഷന് ലോകത്തിന്റെ സൂപ്പര് നൈറ്റായ മെറ്റ് ഗാലയ്ക്ക് അരങ്ങൊരുകയാണ്. ലോകത്തിന്റെ വിവിധ കോണുകളില് നിന്നുള്ള സെലിബ്രിറ്റികളെല്ലാം ന്യൂയോര്ക്കിലെ മെട്രോപൊളിറ്റന് മ്യൂസിയം ഓഫ് ആര്ട്ടില് എത്തും. മെയ് മാസത്തിലെ ആദ്യ തിങ്കളാഴ്ചയാണ് മെറ്റ്ഗാല നടക്കാറുള്ളത്. ഇത്തവണ സൂപ്പര്ഫൈന് ടെയ്ലറിങ് ബ്ലാക്ക് സ്റ്റൈല് എന്ന ആശയത്തിലൂന്നിക്കൊണ്ടുള്ള ഒരാശയമാണ് അവതരിപ്പിക്കുന്നത്.
ഇത്തവണ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം മെറ്റ്ഗാല സൂപ്പര്സ്പെഷ്യലാണ്. ഷാരൂഖ്ഖാന്, ദില്ജിത്, കിയാര അദ്വാനി എന്നിവരെല്ലാം മെറ്റ് ഗാലയിലെ റെഡ് കാര്പെറ്റിലെത്തും.മെറ്റ്ഗാലയിലെ സ്ഥിരം സാന്നിധ്യമായ പ്രിയങ്ക ചോപ്രയും നടാഷ പൂനവാലയും രംഗത്തുണ്ടാകും.
ചില നിബന്ധനകള് മെറ്റഗാലയ്ക്കുണ്ട്. അതിലൊന്ന് അതിഥികള്ക്ക് മൊബൈല് ഫോണ് ഉപയോഗിക്കുന്നതിനുള്ള വിലക്കാണ്. ഇതിനുപുറമേ ഭക്ഷണത്തിലും ചില പ്രത്യേക നിബന്ധനകളുണ്ട്. ഉള്ളി, വെളുത്തുള്ളി, പാഴ്സ്ലി എന്നിവ ഭക്ഷണത്തില് കാണാന് സാധിക്കില്ല. അത് തടയുന്നതിനുള്ള കാരണങ്ങളും രസകരമാണ്. ഇത്തരം മനോഹരമായ ഒരു പരിപാടിയില് ബാഡ് ബ്രീത്ത് ആര്ക്കാണ് ഇഷ്ടപ്പെടുക എന്നുചോദിച്ചുകൊണ്ടാണ് ഉള്ളിക്കും വെളുത്തുള്ളിക്കും വിലക്കേര്പ്പെടുത്തിയിരിക്കുന്നത്. അതുപോലെ പല്ലില് കുടുങ്ങും എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പാഴ്സിലിയും ഭക്ഷണത്തില് ഉള്പ്പെടുത്താതത്രേ. അതുപോലെ അതിഥികള് പുകവലിക്കുന്നതിനും വിലക്കുണ്ട്.
Content Highlights: Parsley to garlic, why some food items are banned at the Met Gala