ഒരു കിലോ കുങ്കുമപൂവ് = 50 ഗ്രാം സ്വര്‍ണം; കുതിച്ചുകയറി കുങ്കുമപൂ വില

പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ അട്ടാരി-വാഗ അതിര്‍ത്തി വഴിയുള്ള വ്യാപാരം അവസാനിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് കുങ്കുമപൂവിന്റെ വില കുതിച്ചുയര്‍ന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കുതിച്ചുകയറി കുങ്കുമപ്പൂവിന്റെ വില. ഒരു കിലോഗ്രാം കുങ്കുമ പൂവിന് അഞ്ചുലക്ഷം രൂപയാണ് വില. അതായത് 50 ഗ്രാം സ്വര്‍ണത്തിന്റെ വില! പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ അട്ടാരി-വാഗ അതിര്‍ത്തി വഴിയുള്ള വ്യാപാരം അവസാനിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് കുങ്കുമപൂവിന്റെ വില കുതിച്ചുയര്‍ന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള കുങ്കുമപൂ ഇറക്കുമതി ഇതുമൂലം തടസ്സപ്പെട്ടിരുന്നു.

ഉന്നത നിലവാരമുള്ള കുങ്കുമപൂവിന് ക്ഷാമം നേരിടുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. പ്രതിവര്‍ഷം 55 ടണ്‍ കുങ്കുമപൂവാണ് ഇന്ത്യയ്ക്ക് ആവശ്യം. ഇതില്‍ ഒരു ഭാഗം കശ്മീരില്‍ നിന്നുള്ള തദ്ദേശീയ കുങ്കുമപൂവ് ആണ്. ഇതിനുപുറമേ ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളെയാണ് കുങ്കുമപൂവിന് വേണ്ടി ഇന്ത്യ ആശ്രയിക്കുന്നത്.

മോംഗ്രാ, ലാച്ച, പുഷല്‍ എന്നിങ്ങനെ മൂന്നുതരമാണ് കുങ്കുമപൂക്കള്‍.

Content Highlights: '1 kg of Saffron = 50 grams of Gold': Pahalgam fallout triggers record surge price in India

To advertise here,contact us