നിങ്ങള്‍ പറയുന്നത് കുട്ടികള്‍ അനുസരിക്കുന്നില്ലേ? ഇക്കാര്യങ്ങള്‍ പരീക്ഷിച്ച് നോക്കൂ...

കുട്ടികള്‍ എന്തുകൊണ്ടാണ് മാതാപിതാക്കള്‍ പറയുന്നത് കേള്‍ക്കാത്തത്?

icon
dot image

കുട്ടികള്‍ അനുസരണക്കേട് കാട്ടിയാല്‍ നങ്ങള്‍ എന്താണ് ചെയ്യുക? അവരെ അടിക്കുമെന്നോ വഴക്കുപറയുമെന്നോ മിണ്ടാതിരിക്കുമെന്നോ ഒക്കെയാണ് ഉത്തരമെങ്കില്‍ നിങ്ങളെടുക്കുന്ന തീരുമാനങ്ങള്‍ തെറ്റാണെന്ന് പറയേണ്ടിവരും. പകരം എന്താണ് ചെയ്യേണ്ടതെന്നല്ലേ…

കുട്ടിയോട് സംസാരിക്കുന്നതിന് മുന്‍പ് കുഞ്ഞുമായി വൈകാരികമായി പെരുമാറേണ്ടതുണ്ട്. തോളില്‍ മൃദുവായി സ്പര്‍ശിക്കുക, സ്‌നേഹത്തോടെ പേര് വിളിക്കുക, അതല്ലെങ്കില്‍ പെട്ടെന്നുള്ള ആലിംഗനം പോലും കുട്ടികളുടെ ശ്രദ്ധയും സഹകരണവും വര്‍ദ്ധിപ്പിക്കും.

കണ്ണില്‍ നോക്കി സംസാരിക്കുക

മുറിയുടെ മറുവശത്തുനിന്ന് ഒച്ചയെടുക്കുന്നതിന് പകരം അവരുടെ അടുത്ത് ചെന്ന് കുട്ടിയുടെ ഒപ്പമിരുന്ന് അവരുടെ കണ്ണില്‍നോക്കി സംസാരിക്കുക. നിങ്ങള്‍ക്ക് കുട്ടിയോട് അടുപ്പമുണ്ടെന്ന് തോന്നുമ്പോള്‍ കുട്ടികള്‍ വളരെ നന്നായി പ്രതികരിക്കും.

Image

ശാന്തമായി പെരുമാറുക

നിങ്ങളുടെ പ്രതികരണത്തില്‍ ദേഷ്യഭാവമോ അസ്വസ്ഥതയോ ഉണ്ടെങ്കില്‍ കുട്ടികള്‍ നിശബ്ദരായേക്കാം. സാവധാനത്തില്‍ ഊഷ്മളമായി സംസാരിക്കുക. ഉച്ചത്തിലുള്ള ശബ്ദത്തേക്കാള്‍ ശ്രദ്ധപിടിച്ചുപറ്റാന്‍ ശാന്തമായ ശബ്ദത്തിനാണ് കഴിയുന്നത്. കൂടാതെ നിങ്ങള്‍ പറയുന്നത് കുട്ടിക്ക് പെട്ടെന്ന് മനസിലാക്കാനും സാധിക്കും.

ലളിതമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക

കുട്ടികള്‍ക്ക് മനസിലാകുന്ന രീതിയില്‍, ലളിതമായ വാക്കുകളില്‍ അവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുക. ഉദാഹരണത്തിന് കുട്ടിയോട് 'മുറി പോയി വൃത്തിയാക്ക്' എന്ന് പറയുന്നതിന് പകരം 'നിന്റെ കളിപ്പാട്ടങ്ങള്‍ കൊട്ടയിലിട്ട് വയ്ക്കൂ'…അല്ലെങ്കില്‍ 'നിന്റെ പുസ്തകങ്ങള്‍ ഷെല്‍ഫിലേക്ക് വയ്ക്കൂ' എന്ന് പറയാന്‍ ശ്രമിക്കുക.

ആജ്ഞാപിക്കേണ്ടതില്ല

കുട്ടികളോട് ആജ്ഞാപിക്കേണ്ടതില്ല. നീ പോയി പല്ല് തേക്ക്.. പോയി പഠിക്ക് എന്ന രീതിയിലുളള ആജ്ഞകള്‍ കൊടുക്കാതെ പകരം ഉദാഹരണത്തിന് ' ആദ്യം പല്ല് തേയ്ക്കണോ..അതോ പൈജാമ ഇടണോ എന്നുളള അധികാര വടംവലി ഇല്ലാത്ത സൗഹൃദപരമായി സഹകരണത്തോടെ ചോദ്യങ്ങള്‍ ചോദിക്കാം.

വ്യക്തമായ അതിരുകള്‍ നിശ്ചയിക്കുക

കുട്ടികളുടെ വാശികള്‍ക്കും നിര്‍ബന്ധങ്ങള്‍ക്കും പരിധികള്‍ നിര്‍ദ്ദേശിക്കുക. നിങ്ങളുടെ ഏത് പെരുമാറ്റമാണ് സ്വീകാര്യമെന്ന് വ്യക്തമാക്കുകയും നിങ്ങള്‍ നിശ്ചയിക്കുന്ന അതിരുകളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുക. അവര്‍ അല്‍പ്പം എതിര്‍ത്താലും അതാണ് നല്ലത്.

കുട്ടിയോട് പോസിറ്റീവായി പെരുമാറുക, അഭിനന്ദിക്കുക

കുട്ടികള്‍ എപ്പോഴും നല്ലവരാണ്. ചെറിയ കാര്യങ്ങളില്‍ പോലും അഭിനന്ദനം ആഗ്രഹിക്കുന്നവരാണ് അവര്‍. ലളിതമായ വാചകങ്ങള്‍ പോലും അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.

പ്രതികരിക്കാന്‍ സമയം നല്‍കുക

കുട്ടികള്‍ എല്ലായ്‌പ്പോഴും തല്‍ക്ഷണം പ്രതികരിക്കണമെന്നില്ല. നിങ്ങള്‍ പറഞ്ഞത് മനസിലാക്കാന്‍ അവര്‍ക്ക് കുറച്ച് സമയം ആവശ്യമാണ്. ഒരു നിര്‍ദ്ദേശം നല്‍കിയ ശേഷം അവര്‍ക്ക് അത് ചെയ്യാനുള്ള സമയം കൊടുക്കുക. ക്ഷമ ചിലപ്പോള്‍ മാന്ത്രിക ഫലങ്ങള്‍ നല്‍കും.

Content Highlights :If your children are not listening to you, here are the things to do

To advertise here,contact us
To advertise here,contact us
To advertise here,contact us