ഭൂമിയില്‍ കൊതുകുകള്‍ ഇല്ലാത്ത രണ്ടേ രണ്ട് സ്ഥലങ്ങള്‍ ഇതാണ്

കൊതുകുകള്‍ ഇല്ലാത്ത സ്ഥലത്തെക്കുറിച്ച് ചിന്തിക്കാനാവുമോ?

icon
dot image

കൊതുകുകളുടെ ശല്യംകൊണ്ട് ഒരു രക്ഷയുമില്ല നാട്ടില്‍. ഇരുട്ടാകുമ്പോള്‍ മുതല്‍ അവയിങ്ങനെ മൂളി പറന്ന് നമ്മുടെ ചെവിയുടെ ഓരത്തുകൂടി പോകും. രാത്രിയായാല്‍ വാതിലും ജനലും ഒന്നും തുറന്നിടാന്‍ കഴിയാത്ത അവസ്ഥ. അപ്പോള്‍ വരും നല്ല കുഞ്ഞന്‍ കൊതുകുകള്‍. ചെറുതാണെങ്കിലും കടിച്ചാല്‍ നല്ല ചൊറിച്ചിലായിരിക്കും. രാത്രിയില്‍ ഇവയുടെ കടികൊണ്ട് ഉറങ്ങാനും കൂടി പറ്റില്ല. ഇതായിരിക്കും ഇപ്പോള്‍ മിക്ക വീടുകളിലെയും അവസ്ഥ.

എന്നാല്‍ ഈ ഇത്തിരികുഞ്ഞന്‍ കൊതുകുകളെ പേടിച്ച് ഉറക്കം നഷ്ടപ്പെടുത്താത്ത രണ്ടേ രണ്ട് സ്ഥലമേ ഉളളൂ ഈ ഭൂമിയില്‍. അമേരിക്കന്‍ മൊസ്‌ക്വിറ്റോ കണ്‍ട്രോള്‍ അസോസിയേഷനില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്. വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ പ്രകാരം ഈ ലോകത്ത് കൊതുകുകളുടെ ശല്യമില്ലാത്ത രണ്ടേ രണ്ട് സ്ഥലങ്ങളേയുള്ളൂ. വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങളിലൊന്നായ ഐസ് ലാന്‍ഡ് ആണ് അതില്‍ ഒരു സ്ഥലം. ഇതിനൊരു കാരണമുണ്ട്. ക്രമരഹിതമായ താപനില വ്യതിയാനങ്ങള്‍ കാരണം കൊതുകുകള്‍ക്ക് ഇവിടെ ജീവിക്കാന്‍ കഴിയില്ല. കൊതുകുകളുടെ മുട്ടകള്‍ വിരിയാന്‍ സ്ഥിരമായ താപനില ആവശ്യമാണ്. കൊതുക് ഇല്ലാത്ത രണ്ടാമത്തെ സ്ഥലം അന്റാര്‍ട്ടിക്കയാണ്. അന്റാര്‍ട്ടിക്കയില്‍ കൊതുകില്ലാത്തതിന്റെ പ്രധാന കാരണം തണുത്ത് വിറയ്ക്കുന്ന താപനിലയും വെളളം കെട്ടിനില്‍ക്കാന്‍ സ്ഥലമില്ലാത്തതുമാണ്. ഇക്കാരണങ്ങള്‍കൊണ്ട് കൊതുകുകള്‍ ഇവിടെയും അതിജീവിക്കില്ല.

Image

ധാരാളം വെള്ളം കെട്ടിനില്‍ക്കുന്നതും ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ അന്തരീക്ഷത്തിലാണ് കൊതുകുകള്‍ വളരുന്നത്. ഒ, ബി രക്ത ഗ്രൂപ്പുകളാണ് കൊതുകിന് ഇഷ്ടമെന്ന് പറയാറുണ്ടെങ്കിലും എല്ലാ മനുഷ്യരും തന്നെ കൊതുകുകടി കൊള്ളാറുണ്ട്. കൊതുകുകള്‍ പരത്തുന്ന അസുഖങ്ങള്‍ നിസാരമല്ല. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലമ്പനി, മലേറിയ എന്നുവേണ്ട ഒട്ടുമിക്ക അസുഖങ്ങളും പരത്തുന്നത് കൊതുകുകളാണ്. കൊതുകിനെ അകറ്റാന്‍ പലരും കൊതുകുതിരിയോ അല്ലെങ്കില്‍ ലിക്വിഡ് മോസ്‌കിറ്റോ വേപ്പറൈസറോ ഒക്കെയാണ് ഉപയോഗിക്കാറുള്ളത്. ഇതെല്ലാം ഉപയോഗിച്ചിട്ടും കൊതുകുകളുടെ ശല്യം കൂടുകയല്ലാതെ കുറയുന്നില്ല എന്നാണ് പലരുടെയും പരാതി.

കൊതുകിനെ തുരത്താനുള്ള പൊടിക്കൈകള്‍

കൊതുകിനെ തുരത്താനുള്ള പൊടിക്കൈകള്‍

  • കാപ്പിപ്പൊടി അല്‍പം എടുത്ത് ചെറിയ പാത്രങ്ങളിലാക്കി വീടിന്റെ പല ഭാഗങ്ങളിലായി തുറന്നു വെക്കുക. കാപ്പിപ്പൊടിയുടെ മണം കൊതുകുകളെ വീട്ടില്‍ നിന്ന് തുരത്തും.
  • തുളസി, റോസ് മേരി, വേപ്പ് തുടങ്ങിയ ചെടികള്‍ വീടിന്റെ പരിസരത്ത് നട്ടു പിടിപ്പിച്ചാല്‍ കൊതുകു ശല്യത്തില്‍ നിന്നും ഒരു പരിധിവരെ രക്ഷ നേടാം. ഇഞ്ചപ്പുല്ലും കൊതുകിനെ തുരത്താന്‍ പറ്റിയ ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ്.
  • വെളുത്തുള്ളി ചതച്ചെടുത്ത് വെള്ളത്തിലിട്ട് ചൂടാക്കിയ ശേഷം മുറിയില്‍ തളിച്ചാല്‍ കൊതുകു ശല്യം ഒഴിവാക്കാം.

Content Highlights : Do you know which two places on Earth are free of mosquitoes?

To advertise here,contact us
To advertise here,contact us
To advertise here,contact us