58 മണിക്കൂര്‍ നീണ്ട ചുംബനത്തിലൂടെ ഗിന്നസ് റെക്കോര്‍ഡ്; ഒടുവില്‍ പിരിയുന്നുവെന്ന് അറിയിച്ച് ദമ്പതികള്‍

രണ്ട് ദിവസത്തിലധികമാണ് റെക്കോര്‍ഡിനായി ഇവര്‍ നിന്ന നില്‍പ്പില്‍ ചുംബനം തുടര്‍ന്നത്

2013ലാണ് ദീര്‍ഘനേരത്തെ ചുംബനത്തിലൂടെ തായ്‌ലന്‍ഡ് സ്വദേശികളായ ദമ്പതികള്‍ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചത്. 58 മണിക്കൂറും 35 മിനിറ്റും നീളുന്ന ചുംബനമായിരുന്നു ദമ്പതികള്‍ക്ക് അന്ന് റെക്കോര്‍ഡ് നേടിക്കൊടുത്തത്. എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരും വേര്‍പിരിയാനൊരുങ്ങുകയാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

എക്കച്ചായിയും ലക്‌സാന തിരനാരതും വലിയ രീതിയില്‍ വാര്‍ത്താപ്രധാന്യം നേടിയ ദമ്പതികളായിരുന്നു. രണ്ട് ദിവസത്തിലധികമാണ് റെക്കോര്‍ഡിനായി ഇവര്‍ നിന്ന നില്‍പ്പില്‍ ചുംബനം തുടര്‍ന്നത്. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്ത് കൂടിയാണ് അന്നവര്‍ ലോകറെക്കോര്‍ഡ് സ്വന്തമാക്കിയതും.

Longest kiss? Ekkachai & Laksana Tiranarat (Thailand) kissed for 58 hrs 35 mins and 58 secs, #ValentinesDay 2013 pic.twitter.com/YNWh14pBZh

ഇപ്പോള്‍ പിരിയാന്‍ തീരുമാനിച്ചതിന്റെ കാരണമെന്താണെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടില്ല. കാലം തങ്ങളെ പിരിച്ചിരിക്കുകയാണെന്നാണ് ഇരുവരും പ്രതികരിച്ചത്. ഈ വ്യക്തിപരമായ മാറ്റം തങ്ങള്‍ പങ്കുവെക്കുന്നത് ഭാരിച്ച ഹൃദയത്തോടെയാണെന്ന് എക്കച്ചായ് പറഞ്ഞു. പ്രിയപ്പെട്ട നിരവധി ഓര്‍മ്മകള്‍ നിറഞ്ഞതായിരുന്നു തങ്ങളുടെ ഒരുമിച്ചുള്ള യാത്ര. എന്നാല്‍ ഇത് വ്യത്യസ്തമായ ദിശകളിലേക്ക് പോകേണ്ട സമയമാണെന്നും ദമ്പതികള്‍ പ്രതികരിച്ചു.

Content Highlights: Thai Couple Who Set Guinness World Record With 58-Hour Kiss Splits After A Decade

To advertise here,contact us