കൂർത്ത പല്ലുകൾ, കണ്ടാൽ ഞെട്ടും; സ്രാവ് വിഴുങ്ങിയ ക്യാമറ പകർത്തിയ ദൃശ്യങ്ങൾ, വൈറൽ

വളരെ അപ്രതീക്ഷിതമായാണ് ഒരു സ്രാവ് മുങ്ങൽ വിദ​ഗ്ധൻ്റെ ക്യാമറ ഭക്ഷണമാണെന്ന് കരുതി വിഴുങ്ങിയത്

ഏറെ അപകടകാരിയായ കടൽ ജീവിയാണ് സ്രാവ്. സ്രാവുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഭക്ഷണമാണെന്ന് കരുതി ക്യാമറ വിഴുങ്ങിയ സ്രാവിൻ്റെ വായയുടെ ഉൾഭാ​ഗമാണ് വീഡിയോയിൽ കാണാനാകുന്നത്.

ബഹാമാസിലെ ഫ്രീപോർട്ട് തീരത്ത് സ്രാവുകൾക്ക് ഒരു കൂട്ടം മുങ്ങൽ വിദ​ഗ്ധർ ഭക്ഷണം നൽകുന്നതിനിടയിലാണ് സംഭവം. വളരെ അപ്രതീക്ഷിതമായാണ് ഒരു സ്രാവ് മുങ്ങൽ വിദ​ഗ്ധൻ്റെ ക്യാമറ ഭക്ഷണമാണെന്ന് കരുതി വിഴുങ്ങിയത്. ഫെബ്രുവരി ഒൻപതാം തീയതിയായിരുന്നു സംഭവം.

Shark eats camera, films own mouth, spits it back out pic.twitter.com/8uUFNMJ3jv

Also Read:

Travel
350 കിലോമീറ്റർ പിന്നിടാൻ അര മണിക്കൂർ മതി; ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് റെഡിയാണ് !

ഭക്ഷണമല്ലെന്ന് തിരിച്ചറിഞ്ഞ നിമിഷ നേരം കൊണ്ട് തന്നെ സ്രാവ് ക്യാമറ പുറത്തേക്ക് തുപ്പുകയും ചെയ്തു. എന്നാൽ ക്യാമറ സ്രാവിൻ്റെ വായക്കുള്ളിൽ ചെന്ന സമയത്ത് റെക്കോർഡ് ചെയ്യപ്പെട്ട വീഡിയോയാണ് ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത്. വീഡിയോയിൽ സ്രാവിൻ്റെ വായയുടെ ഉൾഭാ​ഗമാണ് ഉള്ളത്. കൂർത്ത മൂർച്ചയുള്ള സ്രാവിൻ്റെ പല്ലുകളും ശക്തമായ താടിയെല്ലുകളുടെ ഘടനയും വ്യക്തമായി വീഡിയോയിൽ കാണാനാകും.

അമേസിങ് നേച്ചർ എന്ന പേരിൽ എക്സിലെ ഒരു അക്കൗണ്ടിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിക്കുന്നത്. വളരെ ചുരുങ്ങി സമയം കൊണ്ട് വീഡിയോ ആയിരക്കണക്കിന് ആളുകളാണ് കണ്ടത്.

Content Highlights: Terrifying video gives inside look at what it would be like to be eaten by a shark

To advertise here,contact us