ഇന്ന് പാചകവാതക സിലിണ്ടറുകളില്ലാത്ത വീടുകള് വളരെ കുറവാണ്. ശ്രദ്ധിച്ചുകൈകാര്യം ചെയ്തില്ലെങ്കില് അവയുണ്ടാക്കിയേക്കാവുന്ന അപകടത്തെ കുറിച്ച് എല്ലാവരും ബോധവാന്മാരുമാണ്. അതുകൊണ്ടു തന്നെ അടുക്കളയില് ഗ്യാസ് ഓണ് ചെയ്യുമ്പോള് ചെറിയ രീതിയില് മണം വന്നാല് പോലും നമ്മള് ഭയക്കാറുണ്ട്. ഗ്യാസ് ചോര്ച്ചയോ തീപിടുത്തമോ ഉണ്ടായാല് ഒട്ടും സമയം കളയാതെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം, 
                                                
                                                
                         
                                                
                                                
                         
                                                
                                                
                        
                            Also Read:
                            
                                
                                
                                    Health
                                    ഓര്മ്മശക്തി കൂട്ടാന് അഞ്ച് ശീലങ്ങള്
                                 
                             
                         
                                                
                                                                                          
                                                                                                                        
  
                                                                                            
                
                                                                        
                                                        - ലീക്ക് ആയിട്ടുണ്ടെന്ന് തോന്നിയാല് സ്റ്റൗവും സിലിണ്ടറും തുറസായ സ്ഥലത്തേക്ക് മാറ്റിവയ്ക്കുക
 
                                                        - തീപിടിക്കാന് സാധ്യതയുള്ള വസ്തുക്കള് ഗ്യാസിന് അടുത്തുണ്ടെങ്കില് മാറ്റി വയ്ക്കുക
 
                                                        - നനഞ്ഞ തുണി ഉപയോഗിച്ച് സിലിണ്ടര് മൂടി വെക്കാന് ശ്രമിക്കുക
 
                                                        - ലോഹത്തിന് സ്പാര്ക്ക് ഉണ്ടാകുന്നത് തടയാന് ജനാലകളും വാതിലുകളും നനഞ്ഞ തുണി ഉപയോഗിച്ച് തുറന്നിടുക
 
                                                        - വീട്ടിലെ ലൈറ്റുകളും ഫാനുകളും ഒന്നും ഓഫും ഓണും ആക്കരുത് രാത്രിയിലാണെങ്കിലും ലൈറ്റ് ഇടരുത്
 
                                                        - ചോര്ച്ചയെ തുടര്ന്ന് ഗ്യാസ് സിലിണ്ടര് കത്തുകയാണെങ്കില് അത് വെള്ളം ഒഴിച്ച് തണുപ്പിച്ചുകൊണ്ടിരിക്കുക
 
                                                        - ഗ്യാസ് കണ്ണിലേക്ക് നേരിട്ട് ഏല്ക്കാതിരിക്കാന് ശ്രദ്ധിക്കണം.
 
                                                        - സിലിണ്ടറിന്റെ വാല്വില് നിന്നാണ് ചോര്ച്ച എങ്കില് വെള്ള നിറത്തിലുള്ള ക്യാപ്പ് ഉപയോഗിച്ച് അടയ്ക്കുക
 
                                                        - കണക്ടിങ് ട്യൂബില് നിന്നോ ഗ്യാസ് അടുപ്പില് നിന്നോ ആണ് ലീക്ക് എങ്കില് റെഗുലേറ്റര് ഓഫ് ചെയ്താല് മതിയാകും
 
                                                        - ഗ്യാസ് ചോര്ച്ച ബോധ്യപ്പെട്ടാല് ഉടന്തന്നെ ഫയര്ഫോഴ്സിനെ 101 എന്ന നമ്പറില് വിളിച്ച് വിവരം അറിയിക്കുക
 
                                                    
                                                
                                                
                        Content Highlights: What to do when there is a gas leak in the kitchen? Pay attention to these things