രണ്ട് മുറിയില്‍ ഉറങ്ങിയാല്‍ അത് വിവാഹമോചനമാകുന്നത് എങ്ങനെ !

എന്താണ് സ്ലീപ് ഡിവോഴ്‌സ് അല്ലെങ്കില്‍ ഉറക്ക വിവാഹമോചനം

യുഎസില്‍ നിന്നുള്ള കണ്ടന്റ് ക്രീയറ്റേഴ്‌സും മാരീഡ് ഇന്‍ഫ്‌ളുവന്‍സേഴ്‌സുമായ മാറ്റും എബിയും അടുത്തിടെ പുറത്തിറങ്ങിയ അവരുടെ പുതിയ നൈറ്റ് ഷിഫ്റ്റ് പോഡ്കാസ്റ്റില്‍ 'സ്ലീപ് ഡിവോഴ്‌സി'നെക്കുറിച്ച് പറയുന്നുണ്ട്. ഇതോടെ സ്ലീപ് ഡിവോഴ്‌സ് അല്ലെങ്കില്‍ 'ഉറക്ക വിവാഹമോചനം' എന്ന വാക്ക് സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയ്ക്ക് വഴിതെളിച്ചു. ബന്ധങ്ങളെ സംബന്ധിച്ച് നിരവധി വാക്കുകളാണ് ഈയിടയായി സോഷ്യല്‍ മീഡിയയില്‍ കണ്ടുവരുന്നത്. അതുപോലെതന്നെ ഒരു വാക്കാണ് സ്ലീപ് ഡിവോഴ്‌സ്. ബന്ധങ്ങളിലെ പ്രശ്‌നങ്ങളെ സൂചിപ്പിക്കുന്ന വാക്കാണോ ഇത് എന്നും സംശയം തോന്നിയേക്കാം.

എന്താണ് സ്ലീപ് ഡിവോഴ്‌സ്

പേര് സൂചിപ്പിക്കുന്നതുപോലെ പേടിക്കേണ്ട ഒന്നല്ല ഉറക്ക വിവാഹമോചനം എന്ന പദം. വാസ്തവത്തില്‍ കൂടുതല്‍ ആളുകളും അവരുടെ ഉറക്കവും ബന്ധങ്ങളും മെച്ചപ്പെടുത്തുന്നതിനായി ചെയ്യുന്ന ഒരു രീതിയാണിത്. ഉറക്ക വിവാഹമോചനം എന്നത് പങ്കാളികള്‍ രാത്രിയില്‍ ഒരു കിടക്ക പങ്കിടുന്നതിന് പകരം വ്യത്യസ്ത മുറികളില്‍ ഉറങ്ങും.

Also Read:

Health
പഞ്ചസാരയ്ക്ക് പകരം തേന്‍ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങള്‍

എന്തുകൊണ്ടാണ് ദമ്പതികള്‍ ഉറക്ക വിവാഹമോചനം തേടുന്നത്

അടുത്തിടെ നടന്ന ഒരു സര്‍വ്വേയില്‍ മൂന്നിലൊന്ന് ആളുകളും തങ്ങളുടെ പങ്കാളിയില്‍ നിന്ന് വ്യത്യസ്തമായി മറ്റൊരു മുറിയില്‍ ഉറങ്ങാന്‍ താല്‍പര്യപ്പെടുന്നുണ്ട്. പങ്കാളിയോടൊപ്പം ഉറങ്ങുന്നത് നിങ്ങളുടെ ഉറക്കത്തെ കാര്യമായി തടസ്സപ്പെടുത്തുന്നുണ്ടെങ്കില്‍, ഉറക്ക വിവാഹമോചനത്തെക്കുറിച്ച് ആലോചിക്കേണ്ട സമയമായിട്ടുണ്ട്.

ഉറക്ക വിവാഹമോചനത്തിന്റെ ഗുണങ്ങള്‍

ഉറക്കത്തിലെ തടസങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഒരേ കിടക്കയില്‍ ഉറങ്ങുമ്പോള്‍ പങ്കാളികളുടെ വ്യത്യസ്ത ഉറക്ക ഷെഡ്യൂള്‍, ഗര്‍ഭധാരണം, അസുഖങ്ങള്‍, ഉറക്കക്കുറവ് ഇവയൊക്കെ ഉറക്കത്തെ ബാധിക്കും. മാറി കിടന്നുകൊണ്ട് കിടക്കയില്‍ പങ്കാളിമൂലമുണ്ടാകുന്ന തടസങ്ങള്‍ ഒഴിവാക്കുന്നതിലൂടെ കൂടുതല്‍ ഗുണകരമായ ഉറക്കം ലഭിക്കാന്‍ കാരണമാകുന്നു. 53 ശതമാനം ആളുകള്‍ക്ക് ഒറ്റയ്ക്ക് ഉറങ്ങിയ ശേഷം അവരുടെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതായി സര്‍വ്വേഫലമുണ്ട്. വെവ്വേറെ ഉറങ്ങുന്നത് ഉറക്കം മെച്ചപ്പെടുത്തുന്നതുപോലെ അവരുടെ ബന്ധത്തെയും മെച്ചപ്പെടുത്തും.

Also Read:

Health
തിങ്കളാഴ്ച ദിവസങ്ങളില്‍ ഹൃദയാഘാതമുണ്ടാകാന്‍ സാധ്യത കൂടുതലോ? പഠനം പറയുന്നത്‌

ഉറക്ക വിവാഹമോചനത്തിന്റെ ദോഷവശം

വെവ്വേറെ ഉറങ്ങുന്നത് ചിലരില്‍ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെങ്കിലും, മറ്റുചിലര്‍ക്ക് അത് ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു.

ഉറക്ക വിവാഹമോചനത്തിന് ശ്രമിച്ച് ഒടുവില്‍ വീണ്ടും ഒരുമിച്ച് ഉറങ്ങാന്‍ തുടങ്ങിയവരില്‍ 40% പേര്‍ പറയുന്നത് ഉറക്ക വിവാഹമോചനം അവസാനിപ്പിച്ചതിനുശേഷം അവരുടെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടു എന്നാണ്. കൂടാതെ, ഒരു ഗവേഷണ പഠനം കണ്ടെത്തിയത് പങ്കാളിയോടൊപ്പം ഉറങ്ങുന്നത് ഉറക്കത്തിന്റെ ഗുണനിലവാരവും മാനസികാരോഗ്യവും മെച്ചപ്പെടുത്തുന്നു എന്നാണ്.

മാത്രമല്ല ചില ആളുകള്‍ക്ക്, ഒറ്റയ്ക്ക് ഉറങ്ങുന്നത് അവരുടെ സുരക്ഷിതത്വബോധത്തെ ബാധിച്ചേക്കാം. കിടക്കയില്‍ ഒരു പങ്കാളി ഉള്ളപ്പോള്‍, ഇത് അവര്‍ക്ക് ആശ്വാസം നല്‍കുകയും ഉറക്കമില്ലായ്മ കുറയ്ക്കുകയും ചെയ്യും.

Content Highlights :What is Sleep Divorce ,It's a method that more and more people are doing to improve their sleep and relationships.

To advertise here,contact us