അമ്പടാ മുട്ടക്കള്ളാ..; പെന്‍സില്‍വാനിയയില്‍ ലോറിയുമായെത്തി കവര്‍ന്നത് ഒരു ലക്ഷം മുട്ടകള്‍

പെന്‍സില്‍വാനിയയിലെ ഒരു വെയര്‍ ഹൗസില്‍നിന്ന് മോഷ്ടിക്കപ്പെട്ടത് ഒരു ലക്ഷം മുട്ടകളാണ്

യുഎസിലെ പെന്‍സില്‍വാനിയയിലെ ഒരു മൊത്തക്കച്ചവടക്കാരന്റെ വെയര്‍ഹൗസില്‍നിന്നാണ് ഒരുലക്ഷം മുട്ടകള്‍ കൊളളയടിക്കപ്പെട്ടത്. യുഎസില്‍ രൂക്ഷമായ മുട്ട പ്രതിസന്ധി നിലനില്‍ക്കെയാണ് 40,000 ഡോളര്‍ വിലമതിക്കുന്ന മുട്ടയുടെ മോഷണം നടന്നത്.

ഫോക്‌സ് ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഫെബ്രുവരി ഒന്നിന് ഗ്രീന്‍കാസിലിലെ പീറ്റ് ആന്‍ഡ് ഗെറിസ് ഓര്‍ഗാനിക്‌സിലാണ് സംഭവം നടന്നത്. മുട്ട കൊണ്ടുപോകാനായി മോഷ്ടാക്കള്‍ ഒരു ലോറിയുമായാണ് സംഭവ സ്ഥലത്ത് എത്തിയത്. യുഎസില്‍ പക്ഷിപനി പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്നാണ് മുട്ടയുടെ വില കുതിച്ചുയര്‍ന്നത്.

Also Read:

Life Style
ശമ്പള വര്‍ധവ് ആവശ്യപ്പെടാനാകുമോ? തീര്‍ച്ചയായും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഒരു വര്‍ഷത്തിനിടയില്‍ മുട്ടയുടെ വില കുതിച്ചുയരുകയും അതിനെ അസാധാരണമാംവിധം ചെലവേറിയതുമാക്കിമാറ്റി. 65 ശതമാനത്തിലധികമാണ് ഒരു വര്‍ഷത്തിനുളളില്‍ വില ഉയര്‍ന്നത്. 2025 ആകുമ്പോഴേക്കും 20 ശതമാനത്തിലധികം വര്‍ദ്ധനവാണ് കൃഷി വകുപ്പ് പ്രവചിക്കുന്നത്. ദശലക്ഷക്കണക്കിന് മുട്ടയിടുന്ന കോഴികളെ കൊന്നൊടുക്കിയ ഏവിയന്‍ ഫ്‌ളൂ പൊട്ടിപ്പുറപ്പെട്ടതാടെ മുട്ട വ്യവസായം ഗണ്യമായ വെല്ലുവിളികള്‍ നേരിട്ടു. നവംബറിലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്‍പ് മുട്ടയുടെ ദേശീയ ശരാശരി വില വലിയ ചര്‍ച്ചയായിരുന്നു.

Content Highlights : One hundred thousand organic eggs were stolen from a warehouse in Pennsylvania

To advertise here,contact us