'എന്താടാ...നിനക്കെന്നെ തിരിച്ച് തല്ലണോടാ?' റോബോട്ടിനോട് മോശമായി പെരുമാറുന്ന യുവാക്കള്‍, വിമർശനം

കായ് കാര്‍ലോ സെനറ്റ് എന്ന അമേരിക്കന്‍ യൂട്യൂബറും കൂട്ടുകാരും ചേര്‍ന്നാണ് റോബോട്ടിനെ ചവിട്ടുകളും തള്ളുകയും ചെയ്യുന്നത്

റോബോട്ടുകള്‍ മനുഷ്യര്‍ക്കെതിരെ തിരിയുന്ന സിനിമകളും മറ്റ് പരിപാടികളും നമ്മള്‍ കണ്ടിട്ടുണ്ട്. ഒരു റോബോട്ടിനെ മൂന്ന് നാല് ആളുകള്‍ ചേര്‍ന്ന് കയ്യേറ്റം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. അമേരിക്കന്‍ യൂട്യൂബറായ കായ് കാര്‍ലോ സെനറ്റും കൂട്ടരും ചേര്‍ന്ന് ഒരു റോബോട്ടിനെ അണ്‍ബോക്‌സ് ചെയ്യുന്നതും തുടര്‍ന്ന് അതിനെ ചവിട്ടുന്നതും തള്ളുന്നതും ഒക്കെയായ വീഡിയോയാണ് പുറത്തുവന്നത്. ഓണ്‍ലൈനില്‍ തമാശയോട് കൂടിയ ഉള്ളടക്കമാണ് കായ് ചെയ്യാറുളളത്. എന്നാല്‍ ഈ തമാശ കുറച്ച് കടന്നുപോയി എന്നാണ് ആളുകള്‍ പറയുന്നത്.

ഏകദേശം 70,000 ഡോളര്‍ വിലയുള്ള ഒരു അത്യാധുനിക ഹ്യുമനോഡ് റോബോര്‍ട്ടിനെ കായ് അണ്‍ബോക്‌സ് ചെയ്യുന്നതും സുഹൃത്തുക്കളുമായി ചേര്‍ന്ന് അതിന്റെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അത് പ്രവര്‍ത്തനക്ഷമമാക്കുന്നതും തന്റെ യൂട്യൂബ് ചാനലില്‍ ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. 'എനിക്ക് എന്റെ സ്വന്തം അടിമയെ ലഭിച്ചു' എന്നാണ് റോബോര്‍ട്ടിനെ പ്രവര്‍ത്തനക്ഷമമാക്കുന്ന വീഡിയോയില്‍ കായ് പറയുന്നത്.

Abusing robots seems so wrong. If this thing has AI built in, it’s going to remember the trauma. pic.twitter.com/ZkJjzQSBdq

Also Read:

Health
ഇറുകിയ ജീന്‍സ് ധരിക്കുന്നത് ക്യാന്‍സറിന് കാരണമാകുമോ? ബീജോത്പാദനം കുറയ്ക്കുമോ?

പക്ഷേ അവരുടെ വിനോദം വീണ്ടും മറ്റൊരു വഴിത്തിരിവിലേക്ക് കടക്കുന്നതാണ് പിന്നീട് കാണാന്‍ സാധിക്കുന്നത്. കായും സുഹൃത്തുക്കളും റോബോട്ടിനെ ചവിട്ടുകയും തളളുകയും ചെയ്യുകയും വീണുപോയ റോബോട്ടിനെ വീണ്ടും പൊക്കിയെടുക്കുകയും പിന്നില്‍നിന്ന് തൊഴിക്കുന്നതുമാണ് വീഡിയോയിലുളളത്. ഇയാന്‍ മൈല്‍സ് ചിയോങ് എന്ന ഐഡിയില്‍ നിന്നാണ് പ്രസ്തുത ഭാഗം എക്‌സ് പോസ്റ്റായി പങ്കുവച്ചിട്ടുള്ളത്.

വീഡിയോയ്ക്ക് താഴെ കായ് കാര്‍ലോ സെനറ്റിനെ വിമര്‍ശിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തുവന്നിരിക്കുന്നത്. ഇത് അനീതിയാണെന്നും, റോബോട്ടുകളെ ദുരുപയോഗം ചെയ്യുന്നത് തെറ്റാണെന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

Content Highlights :A video of American YouTuber Kai Carlo Sennett and his team unboxing a robot and kicking and pushing it is now going viral

To advertise here,contact us