റിലേഷന്‍ഷിപ്പിലെ പുതിയ ഐറ്റം; എന്താണ് സോളോ പോളിമോറി?

നിരവധി റിലേഷന്‍ഷിപ്പ് മോഡലുകളാണ് ഇന്ന് സൊസൈറ്റിയില്‍ നിലനില്‍ക്കുന്നത്

വിവിധതരത്തിലുള്ള റിലേഷന്‍ഷിപ്പുകള്‍ നിലനില്‍ക്കുന്ന ഈ സൊസൈറ്റിയിലേക്ക് പുതിയൊരു റിലേഷന്‍ഷിപ്പ് ട്രെന്‍ഡ് എത്തിയിരിക്കുകയാണ്. സോളോ പോളിമോറി, എന്താണ് സോളോ പോളിമോറി? ഒരു കമ്മിറ്റ്‌മെന്റുമില്ലാതെ നിരവധിയാളുകളെ പ്രണയിക്കുകയും അവരോടൊപ്പം സമയം പങ്കിടുകയും എന്നാല്‍ സ്വന്തം സ്വാതന്ത്ര്യത്തിന് മറ്റെന്തിനേക്കാള്‍ പ്രാധാന്യം കൊടുക്കുന്നതിനെയുമാണ് സോളോ പോളിമോറി എന്നു പറയുന്നത്.

ജീവിതത്തിലെ ഒരു കാര്യങ്ങളും പ്രത്യേകിച്ച് ഭാവി പദ്ധതികളോ കുടുംബപരമായ ഒരു കാര്യങ്ങളും മറ്റൊരാളുമായിട്ട് ഷെയര്‍ ചെയ്യാതിരിക്കുന്നതാണ് സോളോ പോളിമറിയുടെ ഏറ്റവും വലിയ പ്രത്യേകത. ഡേറ്റിംഗ്, ഒരുമിച്ച് താമസം, വിവാഹം, കുട്ടികള്‍ ഇതൊന്നും ഇത്തരം റിലേഷന്‍ഷിപ്പില്‍ ഉണ്ടാകില്ല. മോണോഗാമി, ട്രെഡിഷണല്‍ പോളിമറി, പോളിഗാമി തുടങ്ങിയവയില്‍ നിന്നൊക്കെ വ്യത്യസ്തപ്പെട്ടിരിക്കുന്ന റിലേഷന്‍ഷിപ്പ് മോഡലാണ് സോളോ പോളിമോറി.

Also Read:

Fashion
1900 മണിക്കൂറുകളുടെ അധ്വാനം;ട്രംപിന്റെ അത്താഴ വിരുന്നില്‍ തിളങ്ങിയ നിതയുടെ സാരിക്ക് പിന്നില്‍

മോണാഗാമി ആണെങ്കില്‍ ഒരു പങ്കാളിയെ മാത്രം ഉള്‍ക്കൊള്ളുന്നതാണ്, ട്രെഡിഷണല്‍ പോളിമറില്‍ ആളുകള്‍ക്ക് ഒന്നിലധികം പങ്കാളികള്‍ ഉണ്ടായിരിക്കാം പക്ഷെ സമൂഹത്തിന് മുന്നില്‍ ഒരാളായിരിക്കും അയാളുടെ പങ്കാളി. പോളിഗാമി ഒന്നിലധികം ഇണകളെ ഒരേസമയം വിവാഹം കഴിക്കുന്നു. ഇത് പലപ്പോഴും സംസ്‌കാരത്തിന്റെയോ മതത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും.

സാമൂഹിക സമ്മര്‍ദ്ദങ്ങളോ സമയക്രമങ്ങളോ പാലിക്കാതെ സ്‌നേഹം പകര്‍ന്നു നല്‍കുന്ന ഒരു മാര്‍ഗമായിട്ടാണ് സോളോ പോളിമോറിയെ നിര്‍വചിക്കുന്നത്. പ്രണയവും വ്യക്തിത്വവും ആഘോഷിക്കുന്ന ഒരു റിലേഷന്‍ഷിപ്പ് ശൈലിയാണിത്.

Content Highlights: What Is Solo Polyamory, The Strange New Relationship Trend On The Rise?

To advertise here,contact us