ഞണ്ടുകളുടെ നാട്ടിലൊന്നും പോകേണ്ടെന്നേ, അവിടെ വരെ നിങ്ങള്‍ എത്തില്ല

ഞണ്ടുമായി ബന്ധപ്പെട്ടുള്ള ഒരു കൗതുകകരമായ കാര്യമിതാ...

ഞണ്ടിനെ കാണാത്തവരുണ്ടാവില്ല, ഞണ്ടിനെ കഴിക്കാത്തവരും വിരളമായിരിക്കും. എന്നാല്‍ ഞണ്ടിനെ പേടിച്ചോടുന്നവരുണ്ടോ? എന്തിനാണ് ഞണ്ടിനെ പേടിച്ചോടുന്നതിനെക്കുറിച്ച് പറയുന്നതെന്നാണ് ചിന്തിക്കുന്നതെങ്കില്‍ കാര്യമുണ്ട്. പല വസ്തുക്കളോടും പേടിയുളള ആളുകളുണ്ട്. തക്കാളിയോട്, വാഴപ്പഴത്തിനോട്, മുന്തിരിയോട്, ഓറഞ്ചിനോട് എന്തിനേറെ സീലിങ് ഫാനിനോട് വരെ പേടിയുളള ആളുകളുണ്ട്.

വാഴപ്പഴം കണ്ടാല്‍ പേടിച്ചോടുന്ന സ്വീഡിഷ് മന്ത്രിയെക്കുറിച്ചുള്ള വാര്‍ത്ത കുറച്ചുകാലം മുന്‍പ് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. എന്നാല്‍ ഈ പേടിക്കാരുടെ കൂട്ടത്തില്‍ ഞണ്ടുകളെ പേടിയുള്ള ആളുകളുണ്ട് . ഞണ്ടുകളോടും വലിയ ചെമ്മീനിനോടുമുള്ള പേടി അധവാ ഫോബിയയെ വിളിക്കുന്ന പേരാണ് 'കബൂറോ ഫോബിയ'. വളരെ അപൂര്‍വ്വമായതും അധികമാരും കേള്‍ക്കാത്തതുമായ പേരാണ് കബൂറോ ഫോബിയ. Kavouris എന്ന ഗ്രീക്ക് പേരില്‍ നിന്നാണ് ഈ ഫോബിയയ്ക്ക് പേര് വന്നത്.

Also Read:

Life Style
ഓട്ടത്തില്‍ വിജയിച്ചാല്‍ സമ്മാനമായി കന്നുകാലികളും കോഴികളും, വിചിത്രമായ ഈ ഇവന്റ് ഏതാണ്?

ഇനി നിങ്ങള്‍ക്ക് ഇതുപോലെ എന്തിനോടെങ്കിലും പേടിയുണ്ടെങ്കില്‍ അതിനെക്കുറിച്ചോര്‍ത്ത് വ്യാകുലപ്പെടേണ്ട ആവശ്യമില്ല. ഇതൊക്കെ പല ആളുകളിലും പല രീതിയില്‍ കാണപ്പെടുന്ന അവസ്ഥകളാണ്. ജീവികളോടും പഴങ്ങളോടും മാത്രമല്ല പ്രേതഭൂതങ്ങളോടും ഇടിമിന്നല്‍ലിനോടും അതുമല്ലെങ്കില്‍ സാങ്കല്‍പ്പിക കഥാപാത്രങ്ങളോടുവരെ പേടിയുള്ള ധാരാളം ആളുകളുണ്ട്. ഇത്തരം പേടികളൊക്കെ ചെറുപ്പകാലത്തുള്ള എന്തെങ്കിലും അനുഭവങ്ങളോ മറ്റുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

Content Highlights :Kabourophobia is the name given to the fear of crabs and large shrimps. Kaburo phobia is a very rare and unheard of name

To advertise here,contact us