ഓട്ടത്തില്‍ വിജയിച്ചാല്‍ സമ്മാനമായി കന്നുകാലികളും കോഴികളും, വിചിത്രമായ ഈ ഇവന്റ് ഏതാണ്?

ഹാഫ് മാരത്തണില്‍ വിജയികളാകുന്നവര്‍ക്ക് വ്യത്യസ്തമായ സമ്മാനങ്ങള്‍ നല്‍കുന്ന ചൈനയിലെ ഇവന്റ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

ഒരു ഓട്ട മത്സരത്തില്‍ പങ്കെടുത്താല്‍ നമ്മുടെ നാട്ടിലൊക്കെ എന്താണ് സമ്മാനമായി കൊടുക്കുന്നത്. ട്രോഫി, അല്ലെങ്കില്‍ ക്യാഷ് പ്രൈസ് അല്ലെങ്കില്‍ അത്തരത്തില്‍ മറ്റെന്തെങ്കിലും അല്ലേ. എന്നാല്‍ ചൈനയിലെ ജിലിന്‍ പ്രവിശ്യയില്‍ നടന്ന ഒരു ഹാഫ് മാരത്തണ്‍ മത്സരത്തില്‍ വിജയികളായവര്‍ക്ക് നല്‍കിയ സമ്മാനങ്ങള്‍ കേട്ടാല്‍ നിങ്ങള്‍ മൂക്കില്‍ വിരല്‍ വച്ചുപോകും. വിജയികള്‍ക്ക് പശു, മീന്‍, പൂവന്‍കോഴി ഇവയെയൊക്കെയാണ് നല്‍കുന്നത്. ഒന്നാം സമ്മാനം നേടിയ ആളുകള്‍ക്ക് പശുവിനെയും രണ്ടാം സമ്മാനം നേടിയ ആളുകള്‍ക്ക് പൂവന്‍ കോഴി, താറാവ്, മത്സ്യം ഇവയുമൊക്കെയാണ് ലഭിക്കുക. കൂടുതല്‍ ആളുകളെ പരിപാടിയിലേക്ക് ആകര്‍ഷിക്കാനും പ്രാദേശിക ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനുമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Also Read:

Travel
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും; പ്രത്യേകതകള്‍ അറിയാം

ചൈനയില്‍ ഡിസംബര്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന ഹാഫ് മാരത്തണിന്റെ അറിയിപ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരമാണ് നേടിക്കൊണ്ടിരിക്കുന്നത്. ചൈനയിലെ പ്രധാന കാര്‍ഷിക ഉല്‍പ്പാദകരായ ജിലിനിലെ നോംഗാന്‍ കൗണ്ടിയിലെ വൈറ്റ്‌ലാന്‍ഡ് പാര്‍ക്കിലാണ് മത്സരങ്ങള്‍ നടക്കുക. 21 കിലോ മീറ്റര്‍ ഹാഫ് മാരത്തണും അഞ്ച് കിലോമീറ്റര്‍ ഹെല്‍ത്ത് റണ്ണുമാണ് ഈ പരിപാടിയുടെ സവിശേഷിത. അടുത്ത കാലത്തായി മാരത്തണ്‍ ഓട്ടം ചൈനയില്‍ വലിയ ജനപ്രീതിയാണ് നേടുന്നത്.

കഴിഞ്ഞ വര്‍ഷം മാത്രം രാജ്യവ്യാപകമായി 622 മാരത്തണുകളും ഹാഫ് മാരത്തണുകളും നടന്നിരുന്നു. ഒരു ദിവസത്തില്‍ രണ്ട് ഇവന്റുകള്‍ എന്ന രീതിയിലെങ്കിലും നടക്കുന്നുണ്ടെന്നാണ് ചൈനീസ് അത്‌ലറ്റിക്‌സ് അസോസിയേഷന്‍ പറയുന്നത്. മാരത്തണ്‍ ഇവന്റുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്.

Content Highlights : An event in China that gives different prizes to the winners of the half marathon is going viral on social media

To advertise here,contact us