ഈ പ്ലാസ്റ്റിക് മണ്ണിലും വെള്ളത്തിലും അലിയും, വിഷരഹിതം; കണ്ടുപിടിത്തവുമായി ജപ്പാന്‍

ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് വികസിപ്പിച്ചെടുത്ത് വിപ്ലവം സൃഷ്ടിച്ചെടുത്തിരിക്കുകയാണ് ജപ്പാനിലെ ശാസ്ത്രജ്ഞര്‍

icon
dot image

എത്രകാലം കഴിഞ്ഞാലും മണ്ണില്‍ അലിഞ്ഞുപോകാത്ത, കത്തിച്ചാല്‍ അന്തരീക്ഷമലിനീകരണം ഉണ്ടാകുന്ന, പ്രകൃതിയ്ക്കും മനുഷ്യനും ഒരുപോലെ ദോഷം ചെയ്യുന്ന പ്ലാസ്റ്റിക്ക് പോലെ ദോഷകരമായ മറ്റൊരു വസ്തു ഇല്ല. ഉപയോഗം കഴിഞ്ഞാല്‍ ഇത് എങ്ങനെ നശിപ്പിക്കും എന്ന് ചിന്തിക്കുന്നവരാകും നമ്മളില്‍ പലരും. എന്നാല്‍ ജപ്പാന്‍കാര്‍ ഇതിനൊരു പരിഹാരം കണ്ടെത്തിയിട്ടുണ്ട്. ജപ്പാനിലെ ഗവേഷകര്‍ ബയോ ഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് വികസിപ്പിച്ചെടുത്തിട്ടുണ്ട്. പരമ്പരാഗത പ്ലാസ്റ്റിക്കില്‍ നിന്ന് വ്യത്യസ്തമായി ഈ പുതിയ മെറ്റീരിയല്‍ വിഷരഹിതമാണ്.

ജപ്പാനിലെ RIKEN Center for emergent matter science ലെ ഗവേഷകരാണ് സമുദ്രജലത്തില്‍ ലയിക്കുന്ന ബയോഡീഗ്രേഡബിളായ ഈ പ്ലാസ്റ്റിക് നിര്‍മ്മിച്ചത്. ഭക്ഷ്യസുരക്ഷിതമായ ഘടകങ്ങളുപയോഗിച്ചാണ് ഇതിന്റെ ഘടനയെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടുതന്നെ ഉപയോഗിക്കുന്ന മെറ്റീരില്‍ വിഷരഹിതമാണെന്ന് ഗവേഷകർ പറയുന്നു.

Also Read:

Health
25 വയസ്സ് കഴിഞ്ഞോ, എന്നാല്‍ ഇത് ശ്രദ്ധിക്കാതെ പോകരുത്; സ്ത്രീകള്‍ അറിയാന്‍

ഈ പ്ലാസ്റ്റിക് മണിക്കൂറുകള്‍ക്കുളളില്‍ സമുദ്ര ജലത്തില്‍ ലയിക്കുകയും പാരിസ്ഥിതിക മാലിന്യങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും. അതുപോലെതന്നെ മണ്ണിലാണെങ്കില്‍ ഇത് 10 ദിവസത്തിനുള്ളില്‍ അലിഞ്ഞുപോകും. മണ്ണിലേക്ക് ലയിക്കുമ്പോള്‍ അത് ജൈവവസ്തുക്കളായി മാറുകയും ചെയ്യും. കൂടാതെ ഇത് മണ്ണിലേക്ക് ആവശ്യത്തിനുളള പോഷകങ്ങള്‍ നല്‍കുമെന്നും ഗവേഷകർ പറയുന്നു

ബയോ ഡീഗ്രേഡബിള്‍ പ്ലാസ്റ്റിക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം ഇത് നശിക്കുമ്പോള്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡിനെ പുറത്തുവിടുന്നില്ല എന്നതാണ്. വിഷരഹിതമായതുകൊണ്ടുതന്നെ മെഡിക്കല്‍ മേഖലയിലെ വിവിധ ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ സാധ്യമാകും. മെഡിക്കല്‍ ഉപകരണങ്ങളിലേക്ക് പാക്കേജിംഗ് സാമഗ്രികള്‍ പോലെയുള്ളവയുടെ ഉപയോഗത്തിനാണ് ഇപ്പോള്‍ മുന്‍തൂക്കം നല്‍കുന്നതെന്നും ജപ്പാനിലെ ഗവേഷകർ വ്യക്തമാക്കി.

Content Highlights : Scientists in Japan have created a revolution by developing biodegradable plastic

To advertise here,contact us
To advertise here,contact us
To advertise here,contact us