ചെലവ് കുറച്ച് പ്രണയിക്കാം; എന്താണ് അഫോര്‍ഡേറ്റിംഗ്? പ്രത്യേകതകള്‍

പുതിയ ഡേറ്റിംഗ് രീതിയായ 'അഫോര്‍ഡേറ്റിംഗ്' എന്താണെന്നറിയാം

ഇന്നത്തെ കാലത്ത് ഡേറ്റിങ് സർവ സാധാരണമായിരിക്കുകയാണ്. പലരീതിയിലുള്ള ഡേറ്റിംഗ് രീതികളാണ് ഇന്ന് കണ്ടുവരുന്നത്. അതില്‍ ഏറ്റവും പുതിയ ഡേറ്റിംഗ് രീതിയാണ് 'അഫോര്‍ഡേറ്റിംഗ്'. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ അഫോര്‍ഡബിളായിട്ടുള്ള ഡേറ്റിംഗ് രീതിയാണിത്. സാമ്പത്തിക കാര്യങ്ങള്‍ക്കാണ് ഈ ഡേറ്റിംഗ് രീതി മുന്‍ഗണന നല്‍കുന്നത്. പങ്കാളികളുടെ സാമ്പത്തിക അവസ്ഥ തുറന്നു പറയുകയും അതിനനുസരിച്ചുള്ള ചെലവാക്കലുമാണ് ഈ ഡേറ്റിംഗ് രീതിയുടെ പ്രത്യേകതകള്‍.

നിരവധി ഗുണങ്ങളാണ് ഈ ഡേറ്റിംഗ് രീതിക്കുള്ളത്. പാര്‍ട്ണര്‍ക്ക് നമ്മുടെ സാമ്പത്തിക അവസ്ഥയെ കുറിച്ച് വ്യക്തമായി അറിയുന്നതു കൊണ്ടു തന്നെ ഭക്ഷണം കഴിക്കാന്‍ പോകുമ്പോഴും യാത്രകള്‍ ചെയ്യുമ്പോഴും ഇരുവര്‍ക്കും താങ്ങാവുന്ന രീതിയില്‍ ബഡ്ജറ്റ് പ്ലാന്‍ ചെയ്യാന്‍ വളരെ എളുപ്പമായിരിക്കും. ഇതുമൂലം ഡേറ്റിംഗിന്റെ സമ്മര്‍ദ്ദം കുറയുകയും രണ്ടു പേര്‍ക്കും കൂടുതല്‍ സാമ്പത്തിക ഭാരം ഇല്ലാതാകുകയും ചെയ്യുന്നു. സാമ്പത്തിക പിരിമുറുക്കങ്ങളും തെറ്റിദ്ധാരണകളും ഒഴിവാക്കാന്‍ രണ്ട് പങ്കാളികള്‍ക്കും സാധിക്കുകയും റിയലിസ്റ്റിക്കായി മുന്നോട്ട് പോകാന്‍ തടസമില്ലാതാവുകയും ചെയ്യുന്നു. കൂടാതെ സമൂഹം എന്തു ചിന്തിക്കുമെന്നതിലുപരി ഉള്ളതുകൊണ്ട് ജീവിക്കാമെന്ന ശൈലിയിലേക്ക് ഇരുവര്‍ക്കും മാറാന്‍ സാധിക്കുന്നു.

Also Read:

Business
ചാഞ്ചാട്ടമില്ല... മാറ്റമില്ലാതെ സ്വര്‍ണവില

ഒരു ബന്ധത്തിലെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് സത്യസന്ധമായി സംസാരിക്കാന്‍ സാധിക്കുന്നുവെന്നതാണ് അഫോര്‍ഡേറ്റിന്റെ മറ്റൊരു പ്രത്യേകത. താങ്ങാവുന്നതിലും കൂടുതല്‍ ചെലവുകളെ കുറിച്ചുള്ള സമ്മര്‍ദ്ദം കുറയ്ക്കുകയും രണ്ടുപേര്‍ക്കും പരസ്പരം സാമ്പത്തികമായുള്ള കംഫര്‍ട്ട് സോണുകളെ ബഹുമാനിക്കാനും സാധിക്കുന്നു. ഇത്തരത്തിലുള്ള സമീപനം സാമ്പത്തിക പ്രതീക്ഷകളേക്കാള്‍ മനസുകൊണ്ടുള്ള ബന്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വിശ്വാസം വളര്‍ത്തിയെടുക്കാനും ബന്ധം ആരോഗ്യകരമായി നിലനിര്‍ത്താനും സഹായിക്കുന്നു. പ്രണയത്തില്‍ ആഡംബര യാത്രകളോ വിലകൂടിയ സമ്മാനങ്ങളോ ഉള്‍പ്പെടണം എന്ന പരമ്പരാഗത സങ്കല്‍പ്പത്തെ തച്ചുടയിക്കുന്ന രീതിയാണ് അഫോര്‍ഡേറ്റിംഗ്. വീട്ടില്‍ പാചകം ചെയ്യുക അല്ലെങ്കില്‍ ഫ്രീ ടിക്കറ്റ് പ്രോഗ്രാമുകളില്‍ പങ്കെടുക്കുക തുടങ്ങിയവയൊക്കെ ഇതിന്റെ ഭാഗമാണ്.

ഇത്തരത്തിലുള്ള ഡേറ്റിംഗ് രീതികള്‍ അര്‍ത്ഥവത്തായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കാന്‍ സഹായിക്കുന്നുവെന്നാണ് വിലയിരുത്തല്‍. സാമ്പത്തികപരമായ പരിഗണനകളേക്കാള്‍ മാനസികമായ പരിചരണത്തിനും പരിഗണനകള്‍ക്കും മുന്‍ഗണന നല്‍കുന്ന ബോണ്ടുകള്‍ കെട്ടിപ്പടുക്കുന്നതാണ് അഫോര്‍ഡേറ്റിംഗ്.

Content Highlights: What Is Affordating?

To advertise here,contact us