മ്യാവൂ പറഞ്ഞ് 'ഇവ' പറന്നിറങ്ങി; വിമാനത്തില്‍ കേരളത്തിലെത്തുന്ന ആദ്യ വളര്‍ത്തുമൃഗം

വളര്‍ത്തുമൃഗങ്ങളെ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും അനുമതിയുള്ള കേരളത്തിലെ ഏക വിമാനത്താവളമാണ് സിയാല്‍

icon
dot image

കേരളത്തിലെ വളര്‍ത്തു മൃഗങ്ങളുള്ള വീട്ടുകാരുടെ ഏറ്റവും വലിയ ആശങ്ക ദൂരയാത്രകളില്‍ ഇവരെ സുരക്ഷിതമായി എങ്ങനെയെത്തിക്കുമെന്നായിരിക്കും, അല്ലേ. സ്വകാര്യ വാഹനങ്ങളിലെ യാത്രയാണെങ്കില്‍ വലിയ ബുദ്ധിമുട്ടുകളില്ലാതെ തന്നെ മൃഗങ്ങളെ നമുക്ക് യാത്രാ വേളകളില്‍ കൂടെക്കൂട്ടാം. ഒരു പരിധി വരെ ബസിലും ട്രെയിനിലും സുരക്ഷിതമായ മാര്‍ഗങ്ങളില്‍ വളര്‍ത്തു മൃഗങ്ങളെ കൊണ്ടു പോകുന്നവരുണ്ട്. എന്നാല്‍ കടല്‍ കടന്ന് പോകണമെങ്കില്‍ എന്തു ചെയ്യും?

ഈ ആശങ്കയ്ക്ക് പരിഹാരമാണ് ഇന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കണ്ടത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആദ്യത്തെ യാത്രക്കാരിയായ വളര്‍ത്തുമൃഗമായി ഒരു വയസുള്ള ഇവ പറന്നിറങ്ങി. മിക്‌സ്ഡ് ബ്രീഡ് പൂച്ചയായ ഇവയുടെ വിമാനയാത്ര സാധിക്കപ്പെട്ടത് സിയാലിന്റെ കീഴില്‍ പുതുതായി ലഭിച്ച ആനിമല്‍ ക്വാറന്റൈന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സര്‍വീസസ് (എക്യുസിഎസ്) സര്‍ട്ടിഫിക്കറ്റ് വഴിയാണ്.

Image

അങ്ങനെ ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് എഐ 954ല്‍ സുരക്ഷിതമായി ഇന്ന് പകല്‍ 10.17ന് ഇവ കേരളത്തിലെത്തി. തൃശൂരിലെ ചേലക്കര സ്വദേശിയായ കെ എ രാമചന്ദ്രന്റെ വളര്‍ത്തു മൃഗമാണ് ഇവ. ഇവയെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ സഹായിച്ച വിമാനത്താവളത്തിന്റെ സേവനത്തിന് നന്ദി പറഞ്ഞ രാമചന്ദ്രന്‍ കസ്റ്റംസ്, ഇമിഗ്രേഷന്‍ കടമ്പകള്‍ അനായാസം കടന്നുവെന്നും വ്യക്തമാക്കി.

വളര്‍ത്തുമൃഗങ്ങളെ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും അനുമതിയുള്ള കേരളത്തിലെ ഏക വിമാനത്താവളമാണ് സിയാല്‍. ജൂലൈയിലാണ് ആദ്യമായി വളര്‍ത്തുമൃഗങ്ങളെ എക്‌സ്‌പോര്‍ട്ട് ചെയ്യുന്ന സംവിധാനം സിയാല്‍ അവതരിപ്പിച്ചത്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ എക്യുസിഎസ് അനുമതി ലഭിച്ചതോടെ പെറ്റ് സ്റ്റേഷന്‍, വെറ്ററിനറി സേവനങ്ങള്‍, ക്വാറന്റൈന്‍ സേവനങ്ങള്‍ ഉള്‍പ്പെടെ പുതിയ സൗകര്യങ്ങള്‍ സിയാല്‍ ലഭ്യമാക്കുന്നു.

Also Read:

Kerala
ഐടിഐകളില്‍ വനിതാ ട്രെയിനികള്‍ക്ക് രണ്ട് ദിവസത്തെ ആര്‍ത്തവ അവധി; ശനിയാഴ്ച അവധി ദിവസമാക്കി

ശനിയാഴ്ച മറ്റൊരു വളര്‍ത്തു മൃഗങ്ങത്തെ കൂടി വിമാനത്താവളം വഴി കൊണ്ടുവരുന്നുണ്ട്. ബെല്‍ജിയത്തില്‍ നിന്നുള്ള ഒരു നായയെയാണ് കൊണ്ടുവരുന്നത്. വളര്‍ത്തു മൃഗങ്ങളെ കൊണ്ടുവരുന്നതിനും കയറ്റി അയക്കുന്നതിനും താല്‍പര്യമുള്ളവര്‍ക്ക് എയര്‍ലൈനുമായോ ഏജന്‍സികളുമായോ ബന്ധപ്പെടാവുന്നതാണ്.

Content Highlights: Eva first pet export to Kerala via plane arrived CIAL

To advertise here,contact us
To advertise here,contact us
To advertise here,contact us