'എന്‍ നന്‍പനെ പോലെ യാരുമില്ലൈ'; ചാടിപ്പിടിച്ചത് പാമ്പിനെ, അബദ്ധം പറ്റി മത്സ്യം; രക്ഷിച്ച് കൂട്ടുകാരന്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായി മത്സ്യത്തിന്റെ വീഡിയോ

നിരവധി വീഡിയോകളാണ് പാമ്പുമായി ബന്ധപ്പെട്ട് ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലും മറ്റും കാണാന്‍ സാധിക്കുന്നത്. ചിലതൊക്കെ കാണുമ്പോള്‍ ഭയം തോന്നുമെങ്കില്‍ മറ്റു ചിലത് കൗതുകം ഉണര്‍ത്തുന്നതാണ്.

Also Read:

Fashion
ഇത് വേറെ ലെവല്‍; ഫാഷന്‍ ലോകത്തെ ലക്ഷങ്ങള്‍ ആരാധകരുള്ള മുത്തശ്ശി

ഇരയാണെന്ന് കരുതി ചാടിപ്പിടിക്കാന്‍ ശ്രമിച്ച മത്സ്യത്തിന് സംഭവിച്ച അമളിയുടെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ വൈറലാകുന്നത്. ഇരയാണെന്ന് കരുതി പച്ചിലപ്പാമ്പിനെ ലക്ഷ്യമാക്കിയാണ് മത്സ്യം കുതിച്ചത്. ചടിയുടെ കൊമ്പില്‍ തൂങ്ങിക്കിടന്ന പാമ്പിനെ ലക്ഷ്യമാക്കിയാണ് വെള്ളത്തില്‍ നിന്ന് മത്സ്യം ഉയര്‍ന്നുപൊങ്ങിയത്.

The fish mistakenly bit on a snake this time and his fish friend warned and saved him. pic.twitter.com/ydZyGplO71

പാമ്പിന്റെ തല വായിലാക്കിയെങ്കിലും ഇരയുമായി വെള്ളത്തിലേക്ക് മടങ്ങാന്‍ മത്സ്യത്തിന് കഴിഞ്ഞില്ല. കുറച്ചുനേരം വായുവില്‍ പാമ്പുമായി തൂങ്ങിക്കിടന്ന മത്സ്യത്തിന് 'കൂട്ടുകാരന്‍' രക്ഷയ്ക്ക് എത്തുകയായിരുന്നു. മറ്റൊരു മത്സ്യം വാലില്‍ കടിച്ച് വലിച്ച് 'കൂട്ടുകാരനെ' രക്ഷിക്കുകയായിരുന്നു. മത്സ്യം വെള്ളത്തിലേക്ക് തന്നെ മടങ്ങിപ്പോകുന്നതാണ് വിഡിയോയുടെ അവസാനം.

Content Highlights: snake fish fight

To advertise here,contact us