ബെംഗളൂരുവിൽ വാടകയുടെ പേരിൽ 'പിടിച്ചുപറി'; 40,000 രൂപ വാടകയുള്ള ഫ്ലാറ്റിന് ഡിപ്പോസിറ്റ് 5 ലക്ഷം!

ബംഗളൂരുവില്‍ ഉടമസ്ഥനില്‍ നിന്ന് വാടകയുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ വിഷമകരമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് യുവതി

ബംഗളൂരുവില്‍ 40,000 രൂപ വാടകയുള്ള ഫ്‌ളാറ്റിന് ഉടമ സെക്യൂരിറ്റി ഡിപ്പോസിറ്റായി ആവശ്യപ്പെട്ടത് 5 ലക്ഷം. തനിക്കുണ്ടായ വിഷമകരമായ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ഹര്‍ണിതി കൗര്‍ എന്ന യുവതി. ഇവര്‍ എക്‌സിലൂടെ പങ്കുവച്ച കുറിപ്പ് സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധനേടികഴിഞ്ഞു. 40,000 വാടകയുളള ഫ്‌ളാറ്റിന് 5 ലക്ഷം ഡിപ്പോസിറ്റ് ഞാന്‍ മടുത്തുപോയി (5 lakh deposit for a flat with 40k rent , I'm so tired) എന്നാണ് ഹര്‍ണിത് കൗര്‍ എക്‌സില്‍ എഴുതിയത്. പോസ്റ്റ് വൈറലായതോടുകൂടി നിരവധിപേരാണ് തങ്ങളുടെ അഭിപ്രായം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ തുറന്നുപറഞ്ഞിരിക്കുന്നത്.

Also Read:

Health
മതിയായ കാൽസ്യം ശരീരത്തിന് അനിവാര്യം, കുറഞ്ഞാൽ വില്ലൻ; കാല്‍സ്യത്തിന്റെ കുറവ് എങ്ങനെ തിരിച്ചറിയാം

'ഡല്‍ഹി പോലുള്ള നഗരങ്ങളിലും സെക്യൂരിറ്റി ഡിപ്പോസിറ്റായി സാധാരണ രണ്ടോ മൂന്നോ മാസത്തെ വാടകയാണ് വാങ്ങുന്നത്. എന്നാല്‍ കുതിച്ചുയരുന്ന റിയല്‍ എസ്റ്റേറ്റ് മൂല്യത്തിനും സ്ഥല പ്രതിസന്ധിക്കും പേരുകേട്ട ബംഗളൂരുവില്‍ അഞ്ച് അല്ലെങ്കില്‍ പത്ത് മാസത്തെ വാടകവരെ ഡിപ്പോസിറ്റായി വാങ്ങിയേക്കാം, എങ്കിലും 5 ലക്ഷം രൂപ കൂടുതലാണ് ' എന്നാണ് ഒരു എക്‌സ് ഉപഭോക്താവിന്റെ അഭിപ്രായം.

'ബംഗളൂരുവിലെ വീട്ടുടമസ്ഥര്‍ കളളന്മാരാണ്. നിങ്ങള്‍ ഒഴിയുമ്പോള്‍ അവര്‍ നിങ്ങളെ ബുദ്ധിമുട്ടിക്കും' മറ്റൊരാള്‍ പറഞ്ഞു.

'അയാള്‍ക്ക് ഒരു വീട് വാങ്ങാനുള്ള മറ്റൊരു കാരണം ആയിരിക്കാം' എന്നായിരുന്നു വേറൊരു കമൻ്റ്. 'ഇന്ത്യയില്‍ ജീവിക്കാന്‍ ഏറ്റവും നല്ല സ്ഥലമാണ് ഡല്‍ഹി. ഇവിടുത്തെ പൊതുഗതാഗതം മികച്ചതാണ്, മികച്ച ഭക്ഷണം, നല്ല രാത്രി ജീവിതം, കൂടുതല്‍ പച്ചപ്പ്, കുറവ് ട്രാഫിക്, കൂടുതല്‍ താങ്ങാവുന്ന വില. പക്ഷേ നമുക്ക് വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടതുണ്ട്. ക്രമസമാധാന രംഗത്ത് മുംബൈ മുന്നിലാണ്, പക്ഷേ ബംഗളൂരുവിന് ഡല്‍ഹിയെക്കാള്‍ ഒന്നും ഇല്ല,'' മറ്റൊരു എക്‌സ് ഉപയോക്താവ് എഴുതി.

Content Highlights : 5 lakhs deposit was demanded by the owner for a flat in Bengaluru with a rent of Rs 40,000

To advertise here,contact us