ബെഡ്‌റൂമില്‍ ഇണചേരുന്ന ശംഖുവരയൻ പാമ്പുകൾ; വീഡിയോ വൈറൽ

സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്

പാമ്പുമായി ബന്ധപ്പെട്ട വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ കാഴ്ചക്കാർ ഏറെയാണ്. പലപ്പോഴും ഭയപ്പെടുത്തുകയും അമ്പരിപ്പിക്കുകയും കൗതുകം തോന്നിപ്പിക്കുകയും ചെയ്യുന്നതാണ് ഈ വീഡിയോകളിൽ പലതും.

അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീടിനുള്ളിലെ ബെഡ്റൂമിലേയ്ക്ക് ഇഴഞ്ഞെത്തിയ രണ്ടു കൂറ്റന്‍ പാമ്പുകളുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ശംഖുവരയന്‍ പാമ്പുകളാണ് ഇവയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പര്‍വീണ്‍ കാസ് വാന്‍ ഐഎഫ്എസ് എന്ന ഐഡിയിൽ നിന്നാണ് വീഡിയോകൾ പങ്കുവെയ്ക്കപ്പെട്ടിരിക്കുന്നത്. വീട്ടില്‍ ഇഴഞ്ഞുകയറിയ രണ്ട് കൂറ്റന്‍ ശംഖുവരന്‍ പാമ്പുകള്‍ ഇണചേരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീട്ടിലെ കിടപ്പുമുറിയില്‍ കണ്ടെത്തിയ ഈ രണ്ടു പാമ്പുകളെയും പിടികൂടി സുരക്ഷിതമായ സ്ഥലത്ത് തുറന്നുവിട്ടു. നിരവധി ആളുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധിപ്പേര്‍ വീഡിയോയ്ക്ക് താഴെ കമൻ്റും ചെയ്തിട്ടുണ്ട്.

So one of our beat staff got SOS call in middle of night yesterday from a village. Imagine these highly venomous ‘Walls Krait’ doing duel in somebody bedroom. They were rescued & released safely later. pic.twitter.com/nnzOHjATte

CONTENT HIGHLIGHTS: Highly venomous Wall's krait snakes caught twisting under bed in terrifying video

To advertise here,contact us