'ചെലോൽത് റെഡ്യാവും ചെലോൽത് റെഡ്യാവൂല'; റിലേഷൻഷിപ്പ് എസ്കലേറ്റർ സാധ്യതയും ബാധ്യതയും

ഡേറ്റിംഗ് മുതൽ വിവാഹം വരെ, പ്രണയബന്ധങ്ങൾ ഒരു നിശ്ചിത പാത പിന്തുടരണമെന്ന ആശയമാണ് റിലേഷൻഷിപ്പ് എസ്കലേറ്റർ മുന്നിലേക്ക് വെക്കുന്ന ആശയം.

ഉപാധികളില്ലാതെ പ്രണയിക്കുക എന്ന് നമ്മൾ പലരും കേട്ടിട്ടുണ്ടല്ലേ ? എന്നാൽ ശരിക്കും ഉപാധികളൊന്നുമില്ലാതെയാണോ നമ്മൾ പ്രണയിക്കുന്നത്. വ്യക്തികൾ തമ്മിലും സമൂഹം വ്യക്തികൾക്ക് മേലെയും പല തരത്തിലുള്ള ഉപാധികൾ വെയ്യക്കാറുണ്ട്. നമ്മൾ പോലും അറിയാതെ ചിലപ്പോൾ നമ്മൾ അതിലേക്ക് വീണ് പോകാറുമുണ്ട്. അത്തരത്തിൽ ചില സ്റ്റീരിയോടൈപ്പുകൾക്ക് ഉള്ളിൽ വീണു പോകുന്ന അവസ്ഥയെ ആണ് റിലേഷൻഷിപ്പ് എസ്കലേറ്റർ എന്ന് വിളിക്കുന്നത്. ഡേറ്റിംഗ് മുതൽ വിവാഹം വരെ, പ്രണയബന്ധങ്ങൾ ഒരു നിശ്ചിത പാത പിന്തുടരണമെന്ന ആശയമാണ് റിലേഷൻഷിപ്പ് എസ്കലേറ്റർ മുന്നിലേക്ക് വെക്കുന്ന ആശയം. കാഷ്വൽ ഡേറ്റിംഗിൽ നിന്ന് വിവാഹത്തിലേക്കും അതിനപ്പുറത്തേക്കും നീങ്ങുന്ന ബന്ധങ്ങൾ നിശ്ചിതമായ നിരവധി ഘട്ടങ്ങൾ പിന്തുടരണമെന്ന് ഈ സമൂഹ നിർമ്മിതിയെ തിരിച്ചറിയാം.

റിലേഷൻഷിപ്പ് എസ്‌കലേറ്ററിന് ഒരു പൊതുവായ പാതയുണ്ട്. ഒരു ആണും പെണും കണ്ടുമുട്ടുന്നു, ശാരീരിക ആകർഷണം ഉടലെടുക്കുന്നു, ഡേറ്റിങിലാവുന്നു, ഒരുമിച്ച് താമസിക്കാൻ തീരുമാനിക്കുന്നു, വിവാഹനിശ്ചയവും വിവാഹവും തീരുമാനിക്കുന്നു, തുടർന്ന് ഒരു വീട് വാങ്ങുന്നു, കുട്ടികളുണ്ടാകുന്നു, ഒരുമിച്ച ജീവിത കാലം മുഴുവൻ ജീവിച്ചു തീർക്കുന്നു. ഇത് പല ആളുകൾക്കും, പലയിടങ്ങളിലും അനുയോ​ജ്യമാണെങ്കിലും ചില പ്രശ്നങ്ങൾ ഇതിലുണ്ട്.

റിലേഷൻഷിപ്പ് എസ്‌കലേറ്റിൻ്റെ പ്രശ്നങ്ങൾ

  • ഇത് പൊതുവായി ഹെട്രോസെക്ഷ്വൽ റിലേഷൻഷിപ്പുകളേ മാത്രമാണ് അഭിസംബോധന ചെയുന്നത്.
  • ഒരു റിലേഷൻഷിപ്പ് ടോക്സിക്ക് ആവുകയോ അലെങ്കിൽ അനുയോജ്യമല്ല എന്ന് തോന്നുകയോ ചെയ്താൽ പുറത്ത് വരാൻ കഴിയാതിരിക്കുക.
  • സ്വന്തം ബന്ധം എങ്ങനെ വേണമെന്ന് തിരഞ്ഞെടുക്കാനുള്ള വ്യക്തിസ്വാതന്ത്ര്യവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും പരിമിതപ്പെടുത്തുന്നു.
  • സാമൂഹിക പ്രതീക്ഷകൾക്ക് അനുസൃതമായി പെരുമാറാത്തതിലുള്ള സമ്മർദ്ദം സൃഷ്ടിക്കുന്നു.
  • ലിംഗപരമായ റോളുകളും സ്റ്റീരിയോടൈപ്പുകളും ശക്തിപ്പെടുത്തുന്നു.
To advertise here,contact us