സി.വിയില്‍ പ്രവർത്തിപരിചയത്തിനൊപ്പം മിയ ഖലീഫ, വോഡ്കയിലെ നേട്ടം; യുവാവിന് ലഭിച്ചത് 29 ജോലി വാഗ്ദാനം!

ഒരു തരത്തിലും സ്വീകാര്യമെന്ന് തോന്നാത്ത കാര്യങ്ങൾ താൻ സിവിയിൽ ചേർ‌ത്തെന്നും അത് അത്ഭുതകരമായി വിജയിച്ചുവെന്നുമാണ് ഇയാൾ പറയുന്നത്.

ജോലി തേടി അപേക്ഷ സമർപ്പിക്കുമ്പോൾ ഒപ്പം വെക്കുന്ന സിവി ഏറ്റവും ആകർഷകമാക്കാൻ പാടുപെടുന്നവരാണ് മിക്ക ഉദ്യേ​ഗാർത്ഥികളും. അങ്ങനെ ജോലിയ്ക്കായി അയച്ച സിവിയിൽ വിചിത്രമായ പരീക്ഷണം നടത്തി വിജയം കണ്ട കഥ പറയുകയാണ് മുൻ ​ഗൂ​ഗിൾ ജീവനക്കാരൻ. ഒരു തരത്തിലും സ്വീകാര്യമെന്ന് തോന്നാത്ത കാര്യങ്ങൾ താൻ സിവിയിൽ ചേർ‌ത്തെന്നും അത് അത്ഭുതകരമായി വിജയിച്ചുവെന്നുമാണ് ഇയാൾ പറയുന്നത്. ന്യൂയോർക്കിൽ താമസക്കാരനായ ജെറി ലീ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ഇതേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

ഗൂഗിളില്‍ മൂന്നുവര്‍ഷത്തോളം സ്ട്രാറ്റജി ആന്‍ഡ് ഓപ്പറേഷന്‍സ് മാനേജരായിരുന്നു ജെറി ലീ. ജോലിക്ക് തിരഞ്ഞെടുക്കുമ്പോള്‍ കമ്പനികൾ ഉദ്യോ​ഗാർത്ഥികളുടെ സിവികള്‍ എത്രത്തോളം വിലയിരുത്തുന്നു എന്ന് പരീക്ഷിക്കുകയായിരുന്നു ലീയുടെ ലക്ഷ്യം. അതനുസരിച്ച് പരീക്ഷണങ്ങളായി വിവിധ കമ്പനികള്‍ക്ക് അയച്ച സിവികള്‍ക്ക് പ്രതികൂല പ്രതികരണങ്ങളൊന്നും ലഭിച്ചില്ലെന്ന് മാത്രമല്ല, തന്നെ ഞെട്ടിക്കുന്ന തരത്തിലുള്ള അനുകൂല പ്രതികരണമാണ് ലഭിച്ചതെന്നും ലീ പറയുന്നു.

പ്രവർത്തിപരിചയം എഴുതിയതിൽ വന്‍കിട കമ്പനികളുടെ പേരുകള്‍ക്കും അവിടെ ചെയ്ത ജോലികൾക്കും ഇടയിലായി ചെറിയ ചില കുസൃതികള്‍ എഴുതിയൊപ്പിച്ചതിനെക്കുറിച്ചാണ് ലീ പറയുന്നത്. ജാവയടക്കം വൈദഗ്ധ്യമുള്ള സോഫ്റ്റ്‌വെയറുകളുടെ പേരുകള്‍ക്കിടയില്‍ മിയ ഖലീഫ എന്നുകൂടെ ചേര്‍ത്തു. നേട്ടങ്ങളുടെ പട്ടികയ്ക്കൊപ്പം,ഇന്റേണ്‍ ടീമിന്റെ 60 ശതമാനത്തിനും എസ്ടിഡി (സെക്ഷ്വലി ട്രാൻസ്മിറ്റഡ് ഡിസീസ് ) പരത്തിയതായി എഴുതിച്ചേർത്തു. ഒറ്റ രാത്രി കൂടുതല്‍ വോഡ്ക ഷോട്ട്‌സ് കഴിച്ചതിന് പാരമ്പര്യമായി റെക്കോര്‍ഡുണ്ടെന്ന് വിദ്യാഭ്യാസ നിലയ്ക്കൊപ്പം എഴുതി. ഇങ്ങനെയൊക്കെ എഴുതിപ്പിടിപ്പിടിപ്പിച്ചിട്ടും 29 വന്‍കിട കമ്പനികളുടെ ജോലിവാഗ്ദാനം തനിക്ക് ലഭിച്ചതായി ലീ പറയുന്നു.

To advertise here,contact us