ഹവായ് ചെരുപ്പിന്റെ പേര് മാറി, വില ലക്ഷങ്ങള്‍; അന്തം വിട്ട് ഇന്ത്യക്കാര്‍

ഫാഷന്‍ സനൂബ എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്

നമ്മള്‍ വീടിനകത്തും ബാത്ത്‌റൂമിലുമൊക്കെ ധരിക്കുന്ന ഹവായി ചെരുപ്പിന് ലക്ഷങ്ങള്‍ വില. ചെരുപ്പിലെ വിലയും പ്രത്യേകതയും വിവരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരു ഷോപ്പില്‍ ഏകദേശം 4,500 റിയാലിനാണ് ( ഏകദേശം ഒരു ലക്ഷം രൂപ) ഹവായി ചെരിപ്പുകള്‍ വില്‍ക്കുന്നത്. ഇതിന്റെ വീഡിയോ ആണ് പുറത്തുവന്നത്. ഓണ്‍ലൈനില്‍ ഈ വീഡിയോ കണ്ട് അന്തംവിട്ടിരിക്കുകയാണ് ഇന്ത്യക്കാര്‍.

ഫാഷന്‍ സനൂബ എന്ന പേരിലാണ് ഇത്തരത്തില്‍ വീഡിയോ പ്രചരിക്കുന്നത്. ബാത്ത്‌റൂമിലിടുന്ന ചെരുപ്പിന് ലക്ഷങ്ങള്‍ വില നല്‍കണോ എന്നാണ് ആളുകള്‍ ചോദിക്കുന്നത്. ഇന്ത്യയില്‍ '30 രൂപ'ക്ക് ലഭിക്കുന്ന സ്ലിപ്പറാണിതെന്നാണ് ഒരു ഉപയോക്താവ് പറയുന്നത്.

'സ്‌കാമിംഗ് അറ്റ് പീക്ക്' എന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തു. വലിയ വിലയില്‍ സമ്പന്നര്‍ക്ക് എന്തും വില്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മറ്റൊരു ഉപയോക്താവ് പറഞ്ഞു. ചെരിപ്പുകള്‍ പോലെയാണ് ഇവ കാണപ്പെടുന്നതെന്നും മറ്റെന്തിങ്കിലും പ്രത്യേകതയുണ്ടോയെന്ന് പരിശോധിക്കണമെന്നുമാണ് ഇന്ത്യക്കാര്‍ പറയുന്നത്.

To advertise here,contact us