ഭക്ഷണം കഴിക്കുമ്പോള്‍ പല്ലുകൊണ്ടിട്ടോ, ബ്രഷ് ചെയ്യുമ്പോള്‍ മുറിഞ്ഞിട്ടോ എരിവുളള ഭക്ഷണം, വിറ്റാമിന്‍ കുറവ് എന്നിങ്ങനെ പല കാര്യങ്ങള്‍കൊണ്ടും വായില്‍ മുറിവുകളുണ്ടാകാറുണ്ട് അല്ലേ?. വാസ്തവത്തില്‍ പല സ്ഥിരമായ വൃണങ്ങളും അണുബാധകള്‍, രോഗപ്രതിരോധ സംബന്ധമായ അസുഖങ്ങള്‍, പോഷകാഹാരക്കുറവ് എന്നിവമൂലമാണ് ഉണ്ടാകുന്നത്. എന്നാല്‍ വായിലുണ്ടാകാവുന്ന കാന്‍സറും നിരുപദ്രവകരമായ ഒരു വൃണത്തിലാണ് ആരംഭിക്കുന്നത്. അതിനാല്‍ത്തന്നെ പരിശോധന വൈകിപ്പിക്കുന്നത് രോഗം നിര്‍ണയിക്കാനുള്ള അവസരം നഷ്ടപ്പെടുന്നതിന് കാരണമാകുന്നു.
മിക്ക വായ്പ്പുണ്ണുകളും നിരുപദ്രവകരമാണെങ്കിലും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്
മൂന്ന് ആഴ്ചയില്കൂടുതല് സുഖപ്പെടാതെയുള്ള വായിലെ അള്‍സറിന് ശ്രദ്ധ വളരെ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കുന്നു. സ്വയം സുഖപ്പെടുന്നതുവരെ കാത്തിരിക്കുന്നത് രോഗനിര്‍ണയം വൈകിപ്പിച്ചേക്കാം. ശരീരത്തിന്റെ സ്വാഭാവിക രോഗശാന്തി പ്രക്രിയ സാധാരണയായി വായ്ക്കുള്ളിലെ ചെറിയ പരിക്കുകള്‍ വളരെ വേഗത്തില്‍ സുഖപ്പെടുത്താറുണ്ട്. അതുകൊണ്ടുതന്നെ മുറിവുണങ്ങിയില്ലെങ്കില് അത് ഡോക്ടറെ കാണിക്കാതിരിക്കുന്നത് അപകടമാണ്.
ഓറല്‍ കാന്‍സറിനെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങളില്‍ ഒന്ന് അത് പെട്ടന്ന് ഉണ്ടാകുന്നതല്ല എന്നതാണ്. സാധാരണയായി വേദന പോലും ഉണ്ടാകണമെന്നില്ല. ഓറല്‍ കാന്‍സര്‍ നേരത്തെ കണ്ടെത്തുന്നത് രോഗം വൈകി കണ്ടെത്തുന്നതിനേക്കാള്‍ പലപ്പോഴും പ്രയോജനപ്രദമായിരിക്കും.
ചുണ്ടുകള്‍,നാവ്, മോണകള്‍, കവിള്‍ത്തടങ്ങള്‍, വായയുടെ മുകള്ഭാഗം, തൊണ്ട എന്നിവയുടെ സൂക്ഷ്മ പരിശോധനയോടെയാണ് സാധാരണയായി വൈദ്യ പരിശോധന ആരംഭിക്കുന്നത്. അള്‍സര്‍ സംശയാസ്പദമായി തോന്നുകയാണെങ്കില്‍ ഡോക്ടര്‍ ബയോപ്സിക്ക് ശുപാര്‍ശ ചെയ്തേക്കാം. വായ, നാവ്,തൊണ്ട,മോണ എന്നിവ സൂക്ഷ്മമായി പരിശോധിക്കുക എന്നതാണ് രോഗനിര്‍ണയ പ്രക്രിയയിലെ ആദ്യപടി. പിന്നീട് സങ്കീര്‍ണമാണെന്ന് തോന്നുകയാണെങ്കില്‍ ബയോപ്സി ചെയ്തേക്കാം.
(ഈ ലേഖനം വിവരങ്ങള്‍ നല്കാന് വേണ്ടി മാത്രമുളളതാണ്. മെഡിക്കല്‍ ഉപദേശത്തിന് പകരമാവില്ല. ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)
Content Highlights :A mouth sore that does not heal could sometimes be due to oral cancer. Delaying an examination results in a missed opportunity to diagnose the disease.