അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും ജീവിതശൈലിയും പലരേയും രോഗികളാക്കുന്നു. ഹൃദ്രോഗം പോലെതന്നെ ചെറുപ്പക്കാരിലടക്കം വര്‍ധിച്ചുവരുന്ന മറ്റൊരു ആരോഗ്യ പ്രശ്നമാണ് വൃക്കകള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍. മികച്ച ആരോഗ്യം ലഭിക്കണമെങ്കില്‍ നല്ല ആഹാരവും കഴിക്കേണ്ടതുണ്ടെന്ന് പറയുകയാണ് ആരോഗ്യവിദഗ്ധര്‍. നാം കഴിക്കുന്ന പല ഭക്ഷണങ്ങളിലും പഞ്ചസാരയുടെയും സോഡിയത്തിന്റെയും അളവ് വളരെ കൂടുതലാണ്. ഇവ ആരോഗ്യത്തെ വലിയ രീതിയില്‍ ബാധിക്കുന്നു.
അമേരിക്കയിലെ നാഷണല്‍ കിഡ്ണി ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് വൃക്കരോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. പ്രമേഹവും രക്തസമ്മര്‍ദ്ദവുമാണ് വൃക്കരോഗം വര്‍ധിക്കാനുള്ള കാരണങ്ങളില്‍ പ്രധാനം. അതുകൊണ്ടുതന്നെ ഇവ നിയന്ത്രിക്കുന്നത് വൃക്കരോഗത്തിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു.
വൃക്കരോഗത്തിന്റെ അപകട സാധ്യതകള്‍ കുറയ്ക്കാനായി ആരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പുകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെ സഹായിക്കും. നാഷണല്‍ കിഡ്ണി ഫൗണ്ടേഷന്റെ അഭിപ്രായത്തില്‍ ആരോഗ്യമുള്ള വ്യക്തികള്‍ പോലും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്.
സോഫ്റ്റ് ഡ്രിങ്കുകളില്‍ പ്രത്യേകിച്ച് പോഷകങ്ങള്‍ ഒന്നും അടങ്ങിയിട്ടില്ല. എന്നാല്‍ ഇവയില്‍ തീര്‍ച്ചയായും പഞ്ചസാര അടങ്ങിയിട്ടുണ്ട്. പഞ്ചസാര ശരീരഭാരം വര്‍ധിപ്പിക്കും. ഓസ്റ്റിയോപോറിസിസ്, വൃക്കരോഗം, മെറ്റബോളിക് സിന്‍ഡ്രോം, ദന്ത പ്രശ്നങ്ങള്‍ എന്നിവയൊക്കയുമായി ബന്ധപ്പെട്ടുളള നിരവധി പഠനങ്ങളില്‍ സോഫ്റ്റ്ഡ്രിങ്കുകള്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.
സംസ്കരിച്ച മാംസം കഴിക്കുന്നത് ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കും. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനായി ആഹാരത്തില്‍നിന്ന് സംസ്കരിച്ച മാംസം ഒഴിവാക്കണം. സംസ്കരിച്ച മാംസം സോഡിയത്തിന്റെയും നൈട്രേറ്റുകളുടെയും ഉറവിടമാണ്. ഇത് കാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ പുതിയതും കൊഴുപ്പ് കുറഞ്ഞതുമായ മാംസ ഉല്‍പ്പന്നങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.
വെണ്ണയില്‍ കൊളസ്ട്രോള്‍, കലോറി, പൂരിത കൊഴുപ്പ് എന്നിവയുടെ അളവ് വളരെ കൂടുതലാണ്.ഇതില്‍ ട്രാന്‍സ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് വീട്ടില്‍ തയ്യാറാക്കുന്ന ശുദ്ധമായ നെയ്യോ വെണ്ണയോ ഒലിവ് ഓയിലോ പാചകത്തിനായി ഉപയോഗിക്കാം.
സാന്‍ഡ്വിച്ചുകളും ബര്‍ഗറും ഒക്കെ കഴിക്കുമ്പോള്‍ അല്‍പ്പം മയൊണൈസും കൂടി ചേര്‍ക്കുന്നത് രുചി വര്‍ധിപ്പിക്കും. എന്നാല്‍ ഒരു സ്പൂണ്‍ മയോണൈസില്‍ 103 കലോറിയും ധാരാളം പൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട്. മാത്രമല്ല സോഡിയവും പഞ്ചസാരയും നിരവധി അഡിക്ടീവുകളും കൂടി അതില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് അമിതമായ മയൊണൈസ് ഉപയോഗം ആരോഗ്യകരമായ നല്ല തെരഞ്ഞെടുപ്പല്ല.
ശീതീകരിച്ച ഭക്ഷണങ്ങള്‍ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് ധാരാളം പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശീതീകരിച്ച ഭക്ഷണങ്ങളില്‍ പഞ്ചസാര, സോഡിയം, കൊഴുപ്പ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ശീതീകരിച്ച ഭക്ഷണങ്ങളെല്ലാം അപകടകരമല്ലെങ്കിലും ഇത്തരം ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ലേബല്‍ ശ്രദ്ധാപൂര്‍വ്വം വായിച്ച് അതില്‍ സോഡിയത്തിന്റെ അളവ് കൂടുതലാണോ എന്ന് പരിശോധിക്കേണ്ടതാണ്.
Content Highlights : Kidney diseases are on the rise these days. Taking preventive measures before the disease occurs can reduce the risk of complications.