കാലുകളിലെ ചില ലക്ഷണങ്ങള്‍ പല രോഗങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കുന്നു

നിങ്ങളുടെ പാദങ്ങള്‍ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ വെളിപ്പെടുത്തുന്നു

നമ്മുടെ ആരോഗ്യം മോശമാകുമ്പോള്‍ ശരീരം ചില മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. പാദങ്ങളും ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പല മുന്നറിയിപ്പ് ലക്ഷണങ്ങളും നല്‍കുന്നുണ്ട്. ഓരോ പാദത്തിലും 26 അസ്ഥികളും 100ല്‍ അധികം പേശികളും ടെന്‍ഡോണുകളും, ലിഗമെന്റുകളും ഉണ്ട്. അവയെല്ലാം സന്തുലിതാവസ്ഥയും ചലനവും നിലനിര്‍ത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു.

  • കാലുകള്‍ പലപ്പോഴും രക്തചംക്രമണത്തെയും നാഡികളുടെ ഉപാപചയ അവസ്ഥകളെയും പ്രതിഫലിപ്പിക്കുന്നു.
  • പാദങ്ങള്‍ മരവിച്ചിരിക്കുക, തണുത്തിരിക്കുക എന്നീ ലക്ഷണങ്ങള്‍ രക്തപ്രവാഹം മോശമായതിനെയോ നാഡികളുടെ തകരാറിനെയോ സൂചിപ്പിക്കാം.
  • വിണ്ടുകീറിയ ഉപ്പൂറ്റികള്‍, വരണ്ട ചര്‍മ്മം എന്നിവ നിര്‍ജലീകരണത്തെയോ തൈറോയിഡ് അസന്തുലിതാവസ്ഥയേയോ സൂചിപ്പിക്കാം.
  • കണങ്കാലിലെ വീക്കം ചിലപ്പോള്‍ ഹൃദയം, വൃക്ക അല്ലെങ്കില്‍ കരള്‍സമ്മര്‍ദ്ദത്തെ സൂചിപ്പിക്കുന്നു.
  • നഖത്തിന്റെ നിറത്തിലോ കട്ടിയിലോ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഫംഗസ് അണുബാധയേയോ അടിസ്ഥാന രോഗങ്ങളെയോ സൂചിപ്പിക്കാം.

പ്രമേഹമുള്ളവരിലെ ലക്ഷണങ്ങള്‍

പ്രമേഹമുള്ളവരില്‍ ലക്ഷണങ്ങള്‍ കൂടുതല്‍ ഗുരുതരമായേക്കാം. പ്രമേഹം ഉള്ളവരില്‍ നാഡികളുടെ തകരാറ്, രക്തവിതരണം കുറയല്‍, പാദത്തിലെ വൈകല്യങ്ങള്‍, കാലിലെ ശ്രദ്ധിക്കപ്പെടാത്ത പരിക്കുകള്‍, അണുബാധകള്‍, ഉണങ്ങാത്ത മുറിവുകള്‍ എന്നിവയിലേക്ക് നയിക്കുന്നു. ഈ ലക്ഷണങ്ങള്‍ അവഗണിച്ചാല്‍ അവസ്ഥ മോശമാവുകയും ചിലപ്പോള്‍ കാല്‍ മുറിച്ച് മാറ്റേണ്ടി വരികയും ചെയ്‌തേക്കാം. ഇന്ത്യന്‍ ജേണല്‍ ഓഫ് എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, ഇന്ത്യയില്‍ പ്രമേഹ രോഗികള്‍ എങ്ങനെ വര്‍ധിച്ചുവരുന്നു എന്നത് മനസിലാക്കിത്തരുന്നു.

കാലുകള്‍ എന്തുകൊണ്ടാണ് ആരോഗ്യവുമായി ഇത്രയും ബന്ധപ്പെട്ടിരിക്കുന്നത്

കാലിലെ പ്രശ്‌നങ്ങള്‍ എപ്പോഴും വാര്‍ധക്യവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതല്ല. ജീവിതശൈലി മാറ്റങ്ങളും ഇതിന് ഒരു പ്രധാന പങ്ക് വഹിക്കുന്നു.

  • ദീര്‍ഘനേരം ഇരിക്കുന്നത് രക്തചംക്രമണം കുറയ്ക്കുന്നു.
  • അനുയോജ്യമല്ലാത്ത പാദരക്ഷകള്‍ സന്ധികളെയും പേശികളെയും ബുദ്ധിമുട്ടിക്കുകയും പാദങ്ങളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുകയും ചെയ്യുന്നു.
  • അമിത വണ്ണം കാലിലെ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു.
  • ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയുന്നത് കാലിലെ പേശികളെ ദുര്‍ബപ്പെടുത്തുന്നു.

ലക്ഷണങ്ങള്‍ അവഗണിച്ചാല്‍ സംഭവിക്കുന്നത്

ലക്ഷണങ്ങള്‍ ആരംഭിക്കുമ്പോള്‍ത്തന്നെ പരിചരണം ലഭിച്ചില്ലെങ്കില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഗുരുതര പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുന്നു. ഉദാഹരണത്തിന്

  • ഒരു ചെറിയ മുറിവ് അണുബാധയുണ്ടാകുന്ന വൃണങ്ങളായി തീര്‍ന്നേക്കാം
  • സന്ധികള്‍ക്കുണ്ടാകുന്ന കാഠിന്യം ചലനശേഷി കുറയുന്നതിന് കാരണമായേക്കാം
  • നാഡികളിലെ കേടുപാടുകള്‍ മരവിപ്പ് ഉണ്ടാക്കാനിടയാക്കിയേക്കാം.

മുറിവുകള്‍, നീര്‍വീക്കം, നിറവ്യത്യാസം തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധിയില്‍പ്പെട്ടാല്‍ ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights : Our bodies give us warning signs when our health is deteriorating. Our feet also give us many warning signs of health problems.

To advertise here,contact us