കൊതുക് കടി കൊള്ളുമ്പോള്‍ ചിലരെങ്കിലും പറയാറില്ലേ, എന്നെ മാത്രമെന്താണ് ഈ കൊതുക് തിരഞ്ഞുപിടിച്ച് കുത്തുന്നതെന്ന്. സംഗതി ശരിയാണ് ചിലരെ കൊതുക് തിരഞ്ഞുപിടിച്ച് കുത്താറുണ്ട്. കൊതുകുകള്‍ ചിലരെ ലക്ഷ്യം വയ്ക്കുന്നതിന്റെ കാരണം ശാസ്ത്രജ്ഞര്‍ ഒടുവില്‍ കണ്ടെത്തി. ജേണല്‍ ഓഫ് മെഡിക്കല്‍ എന്റമോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
കൊതുകുകള്‍ക്ക് 'ഒ' രക്തഗ്രൂപ്പിനോട് പ്രത്യേക ഇഷ്ടമുണ്ട്. പൊതുവേ മറ്റ് രക്തഗ്രൂപ്പുകളെ അപേക്ഷിച്ച് O രക്തഗ്രൂപ്പുളളവരെ കടിക്കാന്‍ കൊതുകുകള്‍ ഇഷ്ടപ്പെടുന്നു. പഠനമനുസരിച്ച് ചിലതരം കൊതുകുകള്‍ A രക്തഗ്രൂപ്പ് ഉള്ളവരെ കടിക്കുന്നതിനേക്കാള്‍ O രക്തഗ്രൂപ്പ് ഉള്ളവരെ ഇരട്ടിയായി കടിക്കുന്നുവെന്നാണ് കണ്ടെത്തിയത്. ഈഡിസ് ആല്‍ബോപിക്റ്റസ്, ടൈഗര്‍ കൊതുകുകള്‍ ഇവ ടൈപ്പ് ബി രക്തമുളള ആളുകളേക്കാള്‍ ടൈപ്പ് എ രക്തമുള്ള ആളുകളെ ഇരട്ടി തവണ കടിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
എങ്ങനെയാണ് കൊതുകുകള്‍ ഇഷ്ടപ്പെട്ട രക്തഗ്രൂപ്പുള്ള ആളുകളെ കണ്ടെത്തുന്നത്
- ശരീരം രക്തത്തിലൂടെ മാത്രമല്ല വിയര്‍പ്പ്, ഉമിനീര്, മറ്റ് ശരീര ദ്രവങ്ങള്‍ എന്നിവയിലൂടെയും ആന്റിജനുകള്‍ പുറപ്പെടുവിക്കുന്നു. വായുവിലൂടെയും ചര്‍മ്മത്തിലെ വാസനയിലൂടെയും കൊതുകുകള്‍ക്ക് മനുഷ്യശരീരത്തിലെ ഈ രാസ സിഗ്നലുകള്‍ കണ്ടെത്താന്‍ കഴിയും.
- കൊതുക് ശരീര ഗന്ധത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിന്റെ മറ്റൊരു ഘടകം ചര്‍മ്മത്തിലെ ബാക്ടീരിയകളാണ്. ചര്‍മ്മത്തില്‍ ബാക്ടീരിയ കൂടുതലുള്ളവരില്‍ കൊതുകുകടി കൂടാനുളള സാധ്യതയുണ്ട്.
- 2017ല്‍ നടത്തിയ ഒരു ഗവേഷണത്തില്‍ കൊതുകുകള്‍ നിങ്ങളുടെ ശരീരതാപനില മനസിലാക്കി നിങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് മനസിലാക്കുന്നു.
- ശ്വാസംവിടുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അംശം മനസിലാക്കി ആളുകള്‍ അടുത്തുണ്ടെന്ന് കൊതുകുകള്‍ക്ക് മനസിലാക്കാന്‍ കഴിയും. അതുപോലെ ഉപാപചയനിരക്ക് കൂടുതലാണെങ്കില്‍ ശരീരം കൂടുതല്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ് ഉത്പാദിപ്പിക്കും. ഇത് കൊതുക് കടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
- 2002ല്‍ നടത്തിയ ഒരു പഠനത്തില്‍ മദ്യം കഴിക്കുന്നവരിലേക്ക് കൊതുകുകള്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നതായി കണ്ടെത്തി. മദ്യം കഴിച്ച ശേഷം ഈ പഠനത്തില്‍ പങ്കെടുത്തവരില്‍ കൊതുകുകള്‍ കൂടുതല്‍ തവണ കടിച്ചവരുടെ എണ്ണം കൂടുതലാണെന്ന് കണ്ടെത്തി
- ഗര്‍ഭിണികളല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് ഗര്‍ഭിണികളായവരെ കൊതുകുകള്‍ കൂടുതല്‍ ആകര്‍ഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
Content Highlights :There is a reason why mosquitoes seek out and bite some people. Mosquitoes' preferred blood type