6 മണിക്കൂറും അതില്‍ താഴെയും ഉറങ്ങുന്നവര്‍ അറിഞ്ഞിരിക്കാന്‍

ആറ് മണിക്കൂറും അതില്‍ താഴെയും ഉറങ്ങുന്നവരെ കാത്തിരിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ഡോ.സുധീര്‍ കുമാര്‍ പറയുന്നു

ഉറങ്ങാന്‍ 5,6 മണിക്കൂര്‍ തന്നെ ധാരാളം എന്ന് പറയുന്നവരാണോ?, നിങ്ങള്‍ ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരാണോ?. ജോലിയുടെ സമയവും ജീവിത സമ്മര്‍ദ്ദങ്ങളുമൊക്കെ പലരുടെയും ഉറക്കത്തെ സ്വാധീനിക്കുന്നുണ്ട്. എങ്കിലും കുറഞ്ഞ സമയം ഉറങ്ങുന്നത് അത്ര നല്ല കാര്യമല്ല എന്ന് പറയുകയാണ് ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റായ ഡോ. സുധീര്‍ കുമാര്‍. ഉറക്കക്കുറവ് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. തുടര്‍ച്ചയായി രണ്ട് ആഴ്ചക്കാലം രാത്രിയില്‍ 6 മണിക്കൂര്‍ മാത്രം ഉറങ്ങുന്നത് ബുദ്ധിശക്തിയേയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും എങ്ങനെ ബാധിക്കുന്നു എന്ന് പറയുകയാണ് അദ്ദേഹം.

ഉറക്കവുമായി ബന്ധപ്പെട്ട് നടത്തിയ പല പഠനങ്ങള്‍ അനുസരിച്ച് രണ്ടാഴ്ച തുടര്‍ച്ചയായി 6 മണിക്കൂര്‍ മാത്രം ഉറങ്ങുന്നവരുടെ തലച്ചോറ് 24 മുതല്‍ 48 മണിക്കൂര്‍ വരെ ഉറങ്ങാതിരിക്കുന്ന ഒരാളുടെ തലച്ചോറിന് സമാനമാണെന്ന് ഡോ. സുധീര്‍ പറയുന്നു. പക്ഷേ ഈ പ്രവണത അപകടമാണ് എന്ന് പലരും തിരിച്ചറിയുന്നില്ല എന്നാണ് വാസ്തവം.

ഉറക്കക്കുറവും ആരോഗ്യ പ്രശ്‌നങ്ങളും

ശ്രദ്ധക്കുറവ്

ഉറക്കം കുറയുന്നത് എന്തെങ്കിലും കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ കുറയ്ക്കുന്നു. തലച്ചോറിന്റെ പ്രീഫ്രണ്ടല്‍ കോര്‍ട്ടക്‌സിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് ഒരു വ്യക്തിയ്ക്ക് ഉന്മേഷത്തോടെയിരിക്കാന്‍ തടസ്സമുണ്ടാക്കുന്നു.

തലച്ചോറിന്റെ പ്രതികരണശേഷിയെ ബാധിക്കുന്നു

തുടര്‍ച്ചയായ ഉറക്കക്കുറവ് തലച്ചോറിന്റെ പ്രതികരണശേഷിയെ വളരെയധികം ബാധിക്കുന്നു.വാഹനമോടിക്കുന്നതുപോലെയുള്ള പെട്ടെന്ന് ആക്ഷന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ട സാഹചര്യങ്ങളില്‍ അത് തടസ്സപ്പെടാനിടയാക്കും.

Sleeping 6 hours and feeling “fine”?That’s the problem.🔴In controlled studies, people restricted to 6 hours of sleep per night for 2 weeks performed cognitively like they had stayed awake for 24–48 hours straight.Read that again.▶️And here is the dangerous twist:They… pic.twitter.com/HJK8puHUJP

ഓര്‍മശക്തി കുറയുന്നു

ഹ്രസ്വകാല ഓര്‍മ്മകള്‍ സൂക്ഷിക്കാനും കാര്യങ്ങള്‍ വിശകലനം ചെയ്യാനുമുള്ള തലച്ചോറിന്റെ കഴിവിനെ ഉറക്കക്കുറവ് ഇല്ലാതാക്കുന്നു. ഇത് വ്യക്തിജീവിതത്തില്‍ വലിയ തിരിച്ചടികള്‍ക്ക് കാരണമാകും.

മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ഉറക്കക്കുറവ് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കുകയും ചിന്തകളെയും പ്രവര്‍ത്തിയേയും തീരുമാനങ്ങള്‍ എടുക്കുന്ന കാര്യത്തെയും ബാധിക്കുകയും ദേഷ്യം, ഉത്കണ്ഠ, സ്വഭാവത്തിലെ മാറ്റങ്ങള്‍ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഒരാള്‍ക്ക് 7-9 മണിക്കൂര്‍ ഉറക്കം ആവശ്യമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

Content Highlights: Dr. Sudhir Kumar talks about the health problems that await those who sleep six hours or less

To advertise here,contact us