രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയേക്കാള്‍ കൂടുതലാണെങ്കിലും ടൈപ്പ് 2 പ്രമേഹമായി കണക്കാക്കാന്‍ തക്കവണ്ണം ഉയര്‍ന്നതല്ലാത്ത അവസ്ഥയാണ് പ്രീ ഡയബറ്റിസ്. പലപ്പോഴും ഇതിനെ പ്രമേഹത്തിന്റെ മുന്പുണ്ടാകുന്ന അവസ്ഥയായി കണക്കാക്കുന്നു. പ്രീഡയബറ്റിസിന്റെ ദീര്‍ഘകാല അപകടസാധ്യതയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. യുഎസില്‍ നടന്ന ഒരു പഠനം അനുസരിച്ച് അഞ്ചില്‍ രണ്ടിലധികം ആളുകള്‍ക്ക് പ്രീഡയബറ്റിസ് ഉണ്ടെന്ന് കണക്കാക്കുന്നു.
വര്‍ഷങ്ങളായി രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയേക്കാള്‍ കൂടുതലായി തുടരുമ്പോള്‍ അത് രക്തക്കുഴലുകളെയും ഹൃദയ പ്രവര്‍ത്തനങ്ങളെയും ഉപാപചയ പ്രവര്‍ത്തനത്തെയും നിശബ്ദമായി ബാധിക്കുന്നു. അതുകൊണ്ട് സങ്കീര്‍ണതകള്‍ ഉണ്ടാകാന്‍ കാത്തിരിക്കാതെ പ്രീഡയബറ്റിസിനെ ഒരു മുന്നറിയിപ്പ് അടയാളമായി കണ്ട് ശ്രദ്ധിക്കേണ്ടതാണ്.
പ്രീഡയബറ്റിസ് കണ്ടെത്താതെയിരുന്നാല് അത് രക്ത സമ്മര്‍ദ്ദത്തിനും , പൊണ്ണത്തടി, ഡിസ്ലിപിഡീമ തുടങ്ങിയ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. ഇത് പ്രമേഹം വഷളാകുന്നതിനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും കാരണമായേക്കാം.
പ്രീഡയബറ്റിസ് ഉള്ള സമയത്തും നിങ്ങളുടെ ശരീരം പഞ്ചസാരയെ കോശങ്ങളിലേക്ക് ഊര്‍ജത്തിനായി കടത്തിവിടാന്‍ സഹായിക്കുന്ന ഹോര്‍മോണായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ പാടുപെടുന്നു. ഇത് ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങളായി മാറാനിടയാക്കുന്നു.
ഭക്ഷണക്രമത്തിലെ മാറ്റങ്ങള്‍ - വിലകുറഞ്ഞ സംസ്കരിച്ച ഭക്ഷണങ്ങള്‍, ഉയര്‍ന്ന പഞ്ചസാരയുടെ അളവ്, സംസ്കരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയെല്ലാമ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇടയക്കിടെ ഉയരുന്നതിന് കാരണമാകുന്നു.
ഉദാസീനമായ ജീവിതശൈലി - ഉദാസീനമായ ജീവിതശൈലി നമ്മുടെ മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും ഇന്‍സുലിന്‍ സംവേദനക്ഷമത കുറയ്ക്കുകയും ചെയ്യും.
പൊണ്ണത്തടി - ശരീരത്തിലെ അധിക കൊഴുപ്പ്, പ്രത്യേകിച്ച് അരക്കെട്ടിന് ചുറ്റും.
പ്രീഡയബറ്റിസ് നേരിട്ട് പ്രമേഹത്തിലേക്ക് നയിക്കണമെന്നില്ല. ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ പലരും രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കിയിട്ടുണ്ട്. ആദ്യസമയത്തുതന്നെ വേണ്ട ശ്രദ്ധ കൊടുത്ത് പരിചരിച്ചാല്‍ ആരോഗ്യം പുനസ്ഥാപിക്കാന്‍ കഴിയും.
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)