തൃശൂര്‍: കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി നേത്ര ആശുപത്രി ശൃംഖലയായ 'ദി ഐ ഫൗണ്ടേഷന്' തങ്ങളുടെ ഇരുപത്തിയേഴാമത് ഹോസ്പിറ്റല്‍ തൃശൂരില്‍ പ്രവർത്തനം ആരംഭിച്ചു. 'ദി ഐ ഫൗണ്ടേഷന്' ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പ്രമുഖ നേത്രരോഗ വിദഗ്ധന്‍ ഡോ. ഡി. രാമമൂര്‍ത്തിയുടെ നേതൃത്വത്തിൽ കൂര്‍ക്കഞ്ചേരിയിലാണ് പുതിയ ആശുപത്രി സജ്ജമാക്കിയിരിക്കുന്നത്. തൃശൂര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് മേയര്‍ ഡോ. നിജി ജസ്റ്റിന് ആശുപത്രിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ള ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള നേത്രചികിത്സ താങ്ങാവുന്ന നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സംരംഭം. ദേശീയ ഗുണനിലവാര മാനദണ്ഡമായ എന്‍.എ.ബി.എച്ച് (NABH) പ്രകാരം വിഭാവനം ചെയ്ത 15,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ആശുപത്രി ഒരുക്കിയിരിക്കുന്നത്. രണ്ട് അത്യാധുനിക ഓപ്പറേഷന് തിയേറ്ററുകള്‍, ഏഴ് കണ്സള്ട്ടേഷന് റൂമുകള്‍, പന്ത്രണ്ട് ഒപ്റ്റോമെട്രി ലെയ്നുകള്‍, പ്രത്യേക ഒഫ്താല്‍മിക് ലാബ്, ഏഴ് എക്സിക്യൂട്ടീവ് ഇന്‍-പേഷ്യന്റ് റൂമുകള്‍, പത്ത് ഡേ കെയര്‍ യൂണിറ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
നൂതന ലേസര്‍ തിമിര ശസ്ത്രക്രിയ, കാഴ്ച വൈകല്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള ലാസിക് വര്‍ക്ക്സ്റ്റേഷന്‍, വിട്രിയോ-റെറ്റിനല്‍ രോഗങ്ങള്‍ക്കുള്ള ചികിത്സ, ഗ്ലോക്കോമ, കോര്‍ണിയ, പീഡിയാട്രിക് ഒഫ്താല്‍മോളജി, സ്ക്വിന്റ്, മയോപിയ ക്ലിനിക്കുകള്‍ തുടങ്ങി സമഗ്രമായ സേവനങ്ങള്‍ തൃശൂരിലെ ദി ഐ ഫൗണ്ടേഷനിൽ സജ്ജീകരിച്ചിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് തൃശൂര്‍ നിവാസികള്‍ക്കായി ആദ്യ രണ്ട് മാസത്തേക്ക് സൗജന്യ നേത്ര പരിശോധനയും കണ്‍സള്‍ട്ടേഷനും ദി ഐ ഫൗണ്ടേഷനിൽ ഒരുക്കിയിട്ടുണ്ട്.
Content Highlights: The Eye Foundation has started their new branch in Thrissur