സുഹൃത്തുക്കള്ക്കൊപ്പം പാര്ട്ടികള്ക്ക് പോകുമ്പോള് അല്പ്പം മദ്യപിക്കുന്നത് രസകരമായി തോന്നാം. പക്ഷേ ഇത് ദീര്ഘകാലമായിട്ടുള്ള ശീലമാണെങ്കില് മദ്യം ആമാശയത്തേയും കുടലിനേയും പ്രകോപിപ്പിക്കും. കുടലില് വീക്കം ഉണ്ടാക്കുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. മദ്യപിക്കുമ്പോഴുണ്ടാകുന്ന ഹാങ്ങോവറിനപ്പുറം കുടലിനുണ്ടാകുന്ന ദീര്ഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് പൂനയിലെ ഹഡപ്സറിലെ സഹ്രാദ്രി സൂപ്പര് സ്പെഷ്യാലിറ്റി ഹോസ്പിഫറ്റലിലെ ഗ്യാസ്ട്രോ എന്ട്രോളജിസ്റ്റ് ഡോ. കിരണ് ഷിന്ഡേ ഒരു മാധ്യമത്തിന് നല്കിയ റിപ്പോര്ട്ടില് നിന്ന്.
കുടലിനെ ബാധിച്ചിട്ടുണ്ടെങ്കില് മദ്യപിച്ചതിന് ശേഷം വയറുവേദന, വയറ് വീര്ക്കല്, മലമൂത്ര വിസര്ജനം ചെയ്യാന് തോന്നല്, വയറിളക്കം, എരിച്ചില്, വയറില് അസ്വസ്ഥത ഈ ലക്ഷണങ്ങളെല്ലാം ഏതാനും മണിക്കൂറുകള്ക്കുള്ളില് ഉണ്ടാകുന്നു. ദഹനത്തിനും രോഗ പ്രതിരോധ പ്രവര്ത്തനങ്ങള്ക്കും സഹായിക്കുന്ന ബാക്ടീരിയകളെ കുറയ്ക്കുന്നതിലൂടെ കുടല്മൈക്രോബയോമിന്റെ സന്തുലിതാവസ്ഥ തടസ്സപ്പെടുകയാണ് മദ്യപിക്കുമ്പോള് സംഭവിക്കുന്നത്. ഇത് മേല്പറഞ്ഞ ലക്ഷണങ്ങള്ക്ക് കാരണമാകുന്നു. മദ്യത്തിന്റെ ദീര്ഘകാല ഉപയോഗം വിട്ടുമാറാത്ത കുടല് വീക്കത്തിലേക്ക് നയിച്ചേക്കാം.
ഹ്രസ്വകാലത്തേക്കുളള മദ്യപാനമാണെങ്കില്ക്കൂടി ദഹനത്തിനും ദോഷകരമായ ബാക്ടീരിയകള്ക്കെതിരെ പോരാടാനും സഹായിക്കുന്ന കുടല് ബാക്ടീരിയകളുടെ എണ്ണം കുറയാനിടയാകുന്നു. ദീര്ഘകാല മദ്യപാനം കൂടുതല് തകരാറുകള്ക്ക് കാരണമാകുന്നു. ആവര്ത്തിച്ചുണ്ടാകുന്ന ദഹനപ്രശ്നങ്ങള്, തുടര്ച്ചയായുണ്ടാകുന്ന കുടല് വീക്കം, പ്രതിരോധ ശേഷി കുറയല്, കുടലിന്റെ സംവേദനക്ഷമത വര്ധിക്കല്, മലബന്ധം,വയറിളക്കം പോലുള്ള പ്രശ്നങ്ങള്ക്ക് ഇടയാക്കും.
ഈ ലക്ഷണങ്ങളില് ഏതെങ്കിലും ഒന്ന് ഉണ്ടെങ്കില് ഉടനടി വൈദ്യപരിശോധന ആവശ്യമാണ്. കാരണം അവ ദഹനനാളത്തിന്റെ വീക്കം, അല്ലെങ്കില് ചികിത്സ ആവശ്യമായി വന്നേക്കാവുന്ന ദഹനസംബന്ധമായ തകരാറുകളെ സൂചിപ്പിക്കുന്നു.
(ശ്രദ്ധിക്കുക: മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. ഈ ലേഖനം വിവരങ്ങള് നല്കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)
Content Highlights :Do you experience symptoms such as stomach pain, diarrhea, and heartburn after drinking alcohol?