പഴങ്ങളുടെ ഗന്ധമുളള ശ്വാസം പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണമാകാം; എന്താണ് 'ഡയബറ്റിക് കീറ്റോഅസിഡോസിസ്'

ശ്വാസത്തിന് പഴങ്ങളുടെ ഗന്ധമുണ്ടെങ്കില്‍ പ്രമേഹ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്

ശരീരത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാനോ ശരിയായി ഉപയോഗിക്കാനോ കഴിയാതെ വരുമ്പോഴാണ് പ്രമേഹം ഉണ്ടാകുന്നത്. പ്രമേഹം വിട്ടുമാറാത്ത ഒരു രോഗവും കൂടിയാണ്. അതിനാല്‍ രക്തത്തിലെ പഞ്ചസാര ആരോഗ്യകരമായ അളവില്‍ നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. പ്രമേഹത്തിന്റെ ആരംഭത്തിലുള്ള ലക്ഷണങ്ങള്‍ എല്ലാവരിലും ഒരുപോലെയല്ല. ചില ആളുകളില്‍ പ്രമേഹത്തിന്റെ ആദ്യകാല ലക്ഷണങ്ങളില്‍ പഴത്തിന്റെ ഗന്ധമുള്ള ശ്വാസത്തിന്റെ ലക്ഷണമുണ്ടാകുന്നുണ്ട്. അസറ്റോണ്‍, നെയില്‍ പോളിഷ് റിമൂവര്‍, അല്ലെങ്കില്‍ മധുരമുള്ള പഴം എന്നിവയുടെ ഗന്ധം എന്ന് പലപ്പോളും ഈ ശ്വാസ ഗന്ധത്തെ വിശേഷിപ്പിക്കാറുണ്ട്.

എന്തുകൊണ്ടാണ് പഴത്തിന്റെ ഗന്ധം പ്രമേഹത്തിന്റെ ലക്ഷണമാകുന്നത്

പഴത്തിന്റെ ഗന്ധമുള്ള ശ്വാസോച്ഛ്വാസം പലപ്പോഴും ശരീരത്തിലെ കീറ്റോണുകളുടെ സാന്നിധ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരം ഗ്ലൂക്കോസിന് പകരം കൊഴുപ്പ് വിഘടിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന രാസ വസ്തുക്കളാണ് കീറ്റോണുകള്‍. ഇന്‍സുലിന്റെ അളവ് കുറവായിരിക്കുമ്പോഴാണ് ഗ്ലൂക്കോസിനെ കോശങ്ങളിലേക്ക് പ്രവേശിക്കുന്നത് കീറ്റോണുകള്‍ തടയുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ശ്വാസം പുറത്തേക്ക് വിടുമ്പോള്‍ അസെറ്റോണ്‍ പുറത്ത് വരുന്നു.ഇന്‍സുലിന്‍ കുറവായതിനാല്‍ ശരീരത്തിന് ഊര്‍ജ്ജത്തിനായി ഗ്ലൂക്കോസ് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഗ്ലൂക്കോസിന് പകരമായി ശരീരം കൊഴുപ്പ് കത്തിക്കാന്‍ തുടങ്ങുന്നു. അപ്പോള്‍ അസിഡിറ്റി ഉപോത്പന്നങ്ങളായ കീറ്റോണുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ കീറ്റോണുകള്‍ ഇങ്ങനെ ശേഖരിക്കപ്പെടുന്നത് ഒരു മെഡിക്കല്‍ അടിയന്തിരാവസ്ഥയാണ്. ഇത്തരത്തിലുള്ള ദുര്‍ഗന്ധം ഉണ്ടാകുന്നത് ഉടനടി വൈദ്യസഹായം തേടേണ്ടതിന്റെ മുന്നറിയിപ്പുമാണ്.

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്

അമിതമായ ദാഹം, ഇടയ്ക്കിടയ്ക്കുള്ള മൂത്രമൊഴിക്കല്‍ അല്ലെങ്കില്‍ ആശയക്കുഴപ്പം തുടങ്ങിയ മറ്റ് ലക്ഷണങ്ങള്‍ക്കൊപ്പം പഴത്തിന്റെ ഗന്ധമുള്ള ശ്വാസവും കൂടി ഉണ്ടായാല്‍ Diabetic ketoacidossis നുള്ള അടിയന്തിര വൈദ്യസഹായം തേടേണ്ടതാണ്.

ശരീരത്തില്‍ ഉയര്‍ന്ന അളവില്‍ കീറ്റോണുകള്‍ ഉണ്ടെന്നുളളതിന്റെ ലക്ഷണങ്ങള്‍

  • ശ്വാസത്തിലെ ഗന്ധം
  • സാധാരണയേക്കാള്‍ കൂടുതല്‍ മൂത്രമൊഴിക്കല്‍
  • വയറുവേദന, ഓക്കാനം, ഛര്‍ദ്ദി
  • രക്തത്തിലെ ഗ്ലൂക്കോസിന്റെ ഉയര്‍ന്ന അളവ്
  • ശ്വസിക്കാനുള്ള ബുദ്ധിമുട്ട്

എന്തുകൊണ്ടാണ് ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്നത്

ഈ ലക്ഷണം പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നതിന്റെ കാരണം ആളുകള്‍ക്ക് സ്വയം ഗന്ധം തിരിച്ചറിയാന്‍ കഴിയാത്തതാണ്. ചില ആളുകള്‍ ഭക്ഷണക്രമത്തിലെ മാറ്റങ്ങള്‍, ഡയറ്റ്, നിര്‍ജലീകരണം, ദന്തപ്രശ്‌നങ്ങള്‍ എന്നിവയൊക്കെക്കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് കരുതിയാണ് ലക്ഷണങ്ങള്‍ തള്ളിക്കളയുന്നത്.

Content Highlights :If your breath smells fruity, it's important to get tested for diabetes

To advertise here,contact us